Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 1:37 am
  • 30th June, 2026
  • Overcast Clouds
23.68°C23.68°C
  • Humidity: 94 %
  • Wind: 1.1 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

അഫ്‌ഗാനിസ്ഥാനിലെ ഇന്ത്യൻ അംബാസിഡറും മറ്റ് ഇന്ത്യൻ ഉദ്യോഗസ്ഥരും ഉൾപ്പെടെ 120 നയതന്ത്ര ഉദ്യോഗസ്ഥരുമായി വ്യോമസേനയുടെ വിമാനം ഇന്ത്യയിലേക്ക് യാത്ര തിരിച്ചു. അഫ്‌ഗാനിൽ നിന്ന് ഇന്ത്യൻ ഉദ്യോഗസ്ഥരെ കൊണ്ടുവരുന്ന രണ്ടാമത്തെ വിമാനമാണിത്.നിലവിലെ സാഹചര്യങ്ങൾ കണക്കിലെടുത്ത് കാബൂളിലെ ഇന്ത്യൻ അംബാസിഡറും അദ്ദേഹത്തിൻറെ ജീവനക്കാരും ഇന്ത്യയിലേക്ക് തിരികെ വരാൻ തീരുമാനിച്ചതായി വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്‌ചി പറഞ്ഞു. വ്യോമസേനയുടെ (IAF) C-17 ഹെവി-ലിഫ്റ്റ് ട്രാൻസ്പോർട്ട് വിമാനം തിങ്കളാഴ്‌ച കാബൂളിൽ നിന്ന് ഇന്ത്യൻ ജീവനക്കരെ തിരികെ കൊണ്ട് വന്നിരുന്നു.അഫ്‌ഗാനിസ്ഥാനിലെ മറ്റ് ഇന്ത്യക്കാർ രാജ്യത്തേക്ക് തിരികെ വരണമെന്ന് അഭ്യർഥിച്ചിട്ടുണ്ടെന്നും അവർ സുരക്ഷിതമായ പ്രദേശത്താണെന്നും ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ അവരെ സുരക്ഷിതമായി നാട്ടിലേക്ക് കൊണ്ടുവരുമെന്നും റിപ്പോർട്ടുകൾ പറയുന്നു. അതേസമയം അഫ്‌ഗാനിസ്ഥാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് ആഭ്യന്തര മന്ത്രാലയം ഇന്ത്യയിലേക്ക് പ്രവേശിക്കുന്നതിനുള്ള ഫാസ്റ്റ് ട്രാക്ക് വിസ അപേക്ഷകൾക്കായി 'ഇ-എമർജൻസി എക്സ്-മിസ്ക് വിസ' എന്ന ഇലക്ട്രോണിക് വിസയുടെ പുതിയ വിഭാഗം കൂടെ ചേർത്തിട്ടുണ്ട്.

Readers Comment

Add a Comment