Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുന്നതിൽ മാർഗനിർദേശം തയാറാക്കാൻ കേന്ദ്രത്തിന് കൂടുതൽ സമയം അനുവദിച്ച് സുപ്രീംകോടതി. മാർഗ നിർദേശം തയാറാക്കാൻ ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് 4 ആഴ്ച സമയമാണ് കോടതി അനുവദിച്ചിരിക്കുന്നത്.

ദേശീയ ദുരന്ത നിവാരണ അതോറിറ്റിക്ക് സമഗ്രമായ മാർഗനിർദേശം തയാറാക്കാൻ സമയം വേണമെന്നും ധൃതി പിടിച്ചാൽ വിപരീതഫലം ഉണ്ടായേക്കാമെന്നുമായിരുന്നു കേന്ദ്രത്തിന്റെ വാദം.എത്ര തുക എന്ന കാര്യത്തിൽ കേന്ദ്രത്തിന് തീരുമാനമെടുക്കാം. കൊവിഡ് അനുബന്ധ രോഗങ്ങൾ ബാധിച്ചുള്ള മരണങ്ങളും കൊവിഡ് മരണമായി കണക്കാക്കണമെന്നും മരണ സർട്ടിഫിക്കറ്റിൽ ഇക്കാര്യം വ്യക്തമാക്കണമെന്നുമാണ് കോടതി നേരത്തെ നിർദേശിച്ചിരുന്നു. ആരോഗ്യമേഖലയിൽ ചെലവ് വർധിച്ചുവെന്നും നികുതി വരുമാനം കുറഞ്ഞെന്നുമാണ് കാരണമായി ചൂണ്ടിക്കാട്ടി നഷ്ടപരിഹാരം നൽകുന്നതിനെതിരെ പൊതുതാത്പര്യ ഹർജിയും കേന്ദ്രം നൽകിയിരുന്നു.

 

Readers Comment

Add a Comment