Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അഫ്ഗാനിലെ ഗുരുദ്വാരയിൽ കുടുങ്ങിയ 200 സിഖുകാർ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ രക്ഷപ്പെടുത്താൻ കേന്ദ്രസർക്കാർ നടപടി സ്വീകരിക്കണമെന്ന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദർ സിങ്. ഇതിനാവശ്യമായ സംവിധാനങ്ങൾ അടിയന്തരമായി ഒരുക്കണമെന്ന് കേന്ദ്ര വിദേശകാര്യമന്ത്രി എസ് ജയശങ്കറിനോട് അമരീന്ദർ സിങ് ആവശ്യപ്പെട്ടു.
അഫ്ഗാനിൽ കുടുങ്ങിയ പൗരൻമാരെ സുരക്ഷിതമായി തിരിച്ചെത്തിക്കാൻ എല്ലാ സഹായങ്ങൾക്കും പഞ്ചാബ് സർക്കാർ സന്നദ്ധമാണെന്നും അമരീന്ദർ സിങ് ട്വീറ്റ് ചെയ്തു. അഫ്ഗാൻ സൈന്യത്തെ തുരത്തി താലിബാൻ ഭരണം ഏറ്റെടുത്തതോടെ അഫ്ഗാനിലുള്ള വിദേശികളുടെയും സ്വദേശികളുടെയും സുരക്ഷയിൽ വലിയ ആശങ്ക ഉയരുന്നതിനിടെയാണ് സിഖുകാർ ഉൾപ്പെടെയുള്ളവരെ ഉടൻ തിരിച്ചെത്തിക്കണമെന്ന് അമരീന്ദർ സിങ് ആവശ്യപ്പെട്ടത്.
28.82°C








