Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

രാജ്യത്തിന്റെ എഴുപത്തഞ്ചാം സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് ദേശീയഗാനം ആലപിച്ചത് ഒന്നരക്കോടി പേർ.  സാമൂഹികമാധ്യമങ്ങളിലൂടെ വീഡിയോ അപ് ലോഡ് ചെയ്ത ആളുകളുടെ എണ്ണമാണിത്. 'ആസാദി കാ അമൃത് മഹോത്സവി'ലൂടെയാണ് ജനങ്ങൾ പങ്കെടുത്തത്.   നിരവധി പേര്‍ ആഹ്‌ളാദപൂര്‍വം സന്നദ്ധത പ്രകടിപ്പിച്ചുവെന്ന് കേന്ദ്രസാംസ്‌കാരിക മന്ത്രാലയം ഓഗസ്റ്റ് 14-ന് പ്രസ്താവനയിലൂടെ അറിയിച്ചിരുന്നു. 

ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള ഇന്ത്യക്കാര്‍ 'ജനഗണമന' ആലപിക്കുന്ന സാമൂഹികമാധ്യമവീഡിയോകള്‍ പുതിയ റെക്കോഡാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇന്ത്യന്‍ ജനതയുടെ ഐക്യത്തിന്റേയും അഖണ്ഡതയുടേയും കരുത്തിന്റേയും പ്രതിഫലനമാണ് ഇതെന്ന് മന്ത്രാലയം കൂട്ടിച്ചേര്‍ത്തു. ഓഗസ്റ്റ്-15 നോ അതിന് മുമ്പോ ദേശീയഗാനം ആലപിച്ച് അപ് ലോഡ് ചെയ്യുന്ന പരിപാടി സാംസ്‌കാരിക മന്ത്രാലയമാണ് ആസൂത്രണം ചെയ്തത്.

Readers Comment

Add a Comment