Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ഓണക്കാലത്ത് യാത്രക്കാരുടെ ആവശ്യമനുസരിച്ച് കൂടുതൽ സർവീസുകൾ നടത്താനൊരുങ്ങി കെഎസ്ആർടിസി. കൊവിഡ് മാനദണ്ഡങ്ങൾ അനുസരിച്ചാവും ബസ് സർവീസുകൾ നടത്തുക.ഓഗസ്റ്റ് 19 മുതൽ 23 വരെ തുടർച്ചയായി അവധി വരുന്നതിനാൽ യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിൽ നിന്നും ആവശ്യമായ സർവീസുകൾ ഉണ്ടാകും. ദീർഘദൂര സർവീസുകളിൽ മുൻകൂർ റിസർവേഷൻ സൗകര്യവും ഏർപ്പെടുത്തിയിട്ടുണ്ട്.ഓണാവധി തുടങ്ങുന്നതിൻറെ തലേദിവസമായ ഓഗസ്റ്റ് 18നും യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് മുഴുവൻ സർവീസുകളും നടത്തും. ഓഗസ്റ്റ് 15, 22 എന്നീ ഞായറാഴ്ചകളിലെ ലോക്ക്ഡൗൺ നിയന്ത്രണങ്ങൾ ഒഴിവാക്കിയതിനാൽ ഈ ദിവസങ്ങളിലും യാത്രക്കാരുടെ തിരക്കിനനുസരിച്ച് ആവശ്യമായ സർവീസ് ഉണ്ടാകും.ഉത്രാട ദിവസമായ 20ന് ഡി.ടി.ഒമാർ അതത് ഹെഡ്ക്വാർട്ടേഴ്‌സ് കേന്ദ്രീകരിച്ച് സർവീസുകൾ കേന്ദ്രീകരിക്കുകയും പ്രധാനപ്പെട്ട കേന്ദ്രങ്ങളിൽ ഇൻസ്‌പെക്ടർമാരെ വിന്യസിച്ച് സർവീസുകൾ നിയന്ത്രിക്കുകയും ചെയ്യും.
31.82°C








