Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
പെട്രോളിന് മൂന്ന് രൂപ കുറച്ച് തമിഴ്‌നാട്ടിൽ ഡിഎംകെ സർക്കാരിന്റെ ആദ്യബജറ്റ് അവതരണം. സംസ്ഥാന എക്‌സൈസ് തീരുവയിൽനിന്ന് പെട്രോളിന് മൂന്ന് രൂപ കുറച്ചെന്നാണ് ധനമന്ത്രി പിടി പളനിവേൽ ത്യാഗരാജൻ ആദ്യബജറ്റ് അവതരിപ്പിച്ചുകൊണ്ട് പ്രഖ്യാപിച്ചത്. മുഖ്യമന്ത്രി എംകെ സ്റ്റാലിന്റെ നിർദ്ദേശപ്രകാരമാണ് എക്‌സൈസ് തീരുവ കുറയ്ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. സംസ്ഥാന ഖജനാവിൽനിന്ന് 1,160 കോടി രൂപയുടെ നഷ്ടമാണ് ഈ തീരുമാനം മൂലമുണ്ടാവുക.
തെരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തിറക്കിയ പ്രകടന പത്രികയിൽ പെട്രോളിന് അഞ്ചും ഡീസലിന് നാലും രൂപ വീതം കുറയ്ക്കുമെന്ന് ഡിഎംകെ വാഗ്ദാനം ചെയ്തിരുന്നു. ഈ വാഗ്ദാനം ഒറ്റയടിക്ക് നടപ്പാക്കാനാവുന്നതല്ലെന്നും സമയമെടുത്ത് മാത്രം പ്രാവർത്തികമാക്കാനാവുന്നതാണെന്നും പളനിവേൽ ത്യാഗരാജൻ പറഞ്ഞു.ആരോഗ്യ-കുടുംബക്ഷേമ മേഖലയ്ക്കാണ് ഡിഎംകെ സർക്കാരിന്റെ ബജറ്റിൽ ഏറ്റവുമധികം തുക നീക്കിവെച്ചിരിക്കുന്നത്. കാർഷിക മേഖലയ്ക്കായി പ്രത്യേക ബജറ്റ് ശനിയാഴ്ച അവതരിപ്പിക്കുമെന്നാണ് മന്ത്രി അറിയിച്ചിരിക്കുന്നത്. തമിഴ്‌നാടിന്റെ ചരിത്രത്തിൽ ആദ്യമായാണ് കാർഷിക മേഖലയ്ക്കായി പ്രത്യേകം ബജറ്റ് അവതരിപ്പിക്കുന്നത്. പേപ്പർ രഹിത ഇലക്ട്രോണിക് ബജറ്റവതരണമാണ് ഇന്ന് തമിഴ്‌നാട് നിയമസഭയിൽ നടന്നത്
29.82°C








