Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:11 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

നാദിർഷയുടെ സംവിധാനത്തിൽ ഒരുങ്ങുന്ന ഈശോ സിനിമക്ക് എതിരായ ഹർജി ഹൈക്കോടതി തള്ളി. ക്രിസ്ത്യൻ അസോസിയേഷൻ ഫോർ സോഷ്യൽ ആക്ഷൻ എന്ന സംഘടന നൽകിയ ഹർജിയാണ് കോടതി തള്ളിയത്. സിനിമക്ക് ദൈവത്തിൻ്റെ പേരിട്ടെന്ന് കരുതി ഇടപെടാനാകില്ലന്ന് ഹർജി പരിഗണിക്കവെ കോടതി വ്യക്തമാക്കി. ദൈവത്തിൻറെ പേര് നൽകിയ സിനിമയ്ക്ക് പ്രദർശനാനുമതി നൽകരുത് എന്നായിരുന്നു ഹർജിയിലെ ആവശ്യം.ഹൈക്കോടതി വിധി വന്നയുടൻ ദൈവം വലിയവനാണ് എന്ന ക്യാപ്ഷൻ പങ്കുവച്ചുകൊണ്ട് ചിത്രത്തിൻറെ സംവിധായകൻ നാദിർഷ ഫേസ്ബുക്ക് പോസ്റ്റ് പങ്കുവച്ചു. ഈശോ സിനിമയുടെ നോട്ട് ഫ്രെം ദി ബൈബിൾ എന്ന ടാഗ്‌ലൈൻ ജീസസിനെ അവഹേളിക്കുന്ന തരത്തിലാണെന്ന് ആരോപിച്ച് ചിത്രത്തിൻറെ ഫസ്റ്റ് ലുക്ക് ഇറങ്ങിയപ്പോൾ വലിയ രീതിയിൽ വിമർശനം വന്നിരുന്നു. ഒരു മുസ്‌ലിം ആയ നാദിർഷയ്ക്ക് ക്രിസ്‌ത്യനികളോടും മതത്തോടും എന്തോ വ്യക്തി വൈരാഗ്യം ഉണ്ടെന്നും ആരോപണം ഉന്നയിച്ചിരുന്നു.എന്നാൽ ചിത്രത്തിൻറെ പേര് മാറ്റില്ലെന്നും ചിത്രത്തിന് ജീസസുമായി യാതൊരു ബന്ധവുമില്ലെന്നും ക്രിസ്‌ത്യൻ സമുദായത്തിലെ തൻറെ പ്രിയപ്പെട്ട സഹോദരങ്ങൾക്ക് വിഷമമുണ്ടായതിൻറെ പേരിൽ മാത്രം നോട്ട് ഫ്രെം ദി ബൈബിൾ എന്ന ടാഗ്‌ലൈൻ മാത്രം മാറ്റുമെന്നും അദ്ദേഹം മുൻപ് അറിയിച്ചു.

Readers Comment

Add a Comment