Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇ ബുൾജെറ്റ് സഹോദരന്മാരുടെ ജാമ്യം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അന്വേഷണ സംഘം ഇന്ന് ജില്ല സെഷൻസ് കോടതിയിൽ ഹർജി നൽകും. പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ.ബി.പി.ശശീന്ദ്രൻ മുഖേനയാണ് ഹർജി നൽകുക.കണ്ണൂർ ആർടി ഓഫീസിൽ അതിക്രമിച്ച് കയറി കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനുമാണ് വ്‌ളോഗർ സഹോദരന്മാരായ എബിൻ, ലിബിൻ എന്നിവർക്കെതിരെ കേസെടുത്തത്. പൊതുമുതൽ നശിപ്പിച്ചവർക്ക് ജാമ്യം അനുവദിച്ചാൽ തെറ്റായ കീഴ് വഴക്കമാകുമെന്ന് പ്രോസിക്യൂഷൻ വാദിച്ചെങ്കിലും പരിഗണിക്കാതെയായിരുന്നു കോടതി ജാമ്യം അനുവദിച്ചത്. നിയമവിരുദ്ധമായി രൂപമാറ്റം വരുത്തിയതിന് മോട്ടോർവാഹന വകുപ്പ് പിടിച്ചെടുത്ത വാഹനം വിട്ടുകിട്ടുന്നതിന് വേണ്ടിയാണ് ഓഫീസിൽ കയറി ഇരുവരും അതിക്രമം കാട്ടിയത്.ജാമ്യം ലഭിച്ചതിന് പിന്നാലെ ബുധനാഴ്ച ഇവരെ നാല് മണിക്കൂറോളം അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. ഇവർ മുൻപ് യൂട്യൂബിൽ പോസ്റ്റ് ചെയ്ത വീഡിയോകളുടെ ഉള്ളടക്കത്തെ കുറിച്ചാണ് പ്രധാനമായും ചോദിച്ചറിഞ്ഞത്. ഇവരിൽ നിന്ന് പിടിച്ചെടുത്ത മൊബൈൽ ഫോണും ക്യാമറയും ഫൊറൻസിക് പരിശോധനക്ക് അയച്ചിരിക്കുകയാണ്.

Readers Comment

Add a Comment