Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ജ്വല്ലറികളുടെ പരസ്യത്തിൽ നിന്ന് വധുവിന്റെ ചിത്രങ്ങൾ ഒഴിവാക്കണമെന്ന അഭ്യർത്ഥനയുമായി ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. പരസ്യങ്ങൾ പൊതുജനങ്ങളെ സ്വാധീനിക്കും. സ്വർണാഭരണങ്ങൾ വധുവുമായി മാത്രം ബന്ധപ്പെടുത്തരുത്. വധുവിന്റെ ചിത്രത്തിന്റെ പകരം വീട്ടമ്മമാരുടേയും കുട്ടികളുടേയും ചിത്രങ്ങൾ ഉപയോഗിക്കാമെന്നും ഗവർണർ പറഞ്ഞു. കൊച്ചി കുഫോസിലെ വിദ്യാർഥികളുടെ ബിരുദദാന ചടങ്ങിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
നവവധു ആഭരണമണിഞ്ഞ് നിൽക്കുന്ന ചിത്രങ്ങളാണ് ഒട്ടുമിക്ക ജ്വല്ലറികളുടെയും പരസ്യങ്ങളിൽ ഉപയോഗിക്കുന്നത്. ഇതിന് മാറ്റമുണ്ടാവണം. സ്ത്രീധനത്തെക്കുറിച്ച് അവബോധമുണ്ടാക്കാൻ ഈ മാറ്റത്തിലൂടെ സാധിക്കുമെന്നും ഗവർണർ അഭിപ്രായപ്പെട്ടു. കുഫോസിൽ ബിരുദധാന ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികൾ സ്ത്രീധനം വാങ്ങില്ലെന്ന സത്യവാങ്മൂലം ഗവർണർക്ക് കൈമാറി.
28.82°C








