Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:05 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

മരട് ഫ്ളാറ്റ് നിർമാതാക്കൾക്ക് സുപ്രീംകോടതി കൂടുതൽ സമയം അനുവദിച്ചു. ഫ്ളാറ്റുടമകൾക്ക് നഷ്ടപരിഹാര കുടിശ്ശിക കൊടുത്തുതീർക്കാനാണ് കോടതി കൂടുതൽ സമയം അനുവദിച്ചത്. ജസ്റ്റിസ് നവീൻ സിൻഹ അധ്യക്ഷനായ ബെഞ്ചിന്റേതാണ് നടപടി. കേസ് നവംബർ 10ന് വീണ്ടും പരിഗണിക്കും.

ഫ്ളാറ്റുടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാൻ നേരത്തെ കോടതി നിർദേശം നൽകിയിരുന്നു. ജസ്റ്റിസുമാരായ നവീൻ സിൻഹ, കൃഷ്ണ മുരാരി എന്നിവരടങ്ങിയ ബെഞ്ചാണ് മരട് ഫ്‌ളാറ്റുമായി ബന്ധപ്പെട്ട ഹർജികൾ പരിഗണിക്കുന്നത്.

പൊളിച്ചുമാറ്റിയ ഫ്‌ളാറ്റുകളുടെ ഉടമകൾക്ക് നൽകാനുള്ള നഷ്ടപരിഹാരത്തിന്റെ പകുതിത്തുക കെട്ടിവയ്ക്കാൻ കെട്ടിട നിർമാതാക്കൾക്ക് കോടതി നിർദേശം നൽകിയിരുന്നു. ഫ്ലാറ്റ് പൊളിക്കാനും ഫ്ലാറ്റ് ഉടമകൾക്ക് 25 ലക്ഷം രൂപ വീതം ഇടക്കാല നഷ്ടപരിഹാരം നൽകാനുമൊക്കെയായി സംസ്ഥാന സർക്കാരിന് ഇതുവരെ ചെലവായത് 66 കോടിയിലേറെ രൂപയാണ്.

Readers Comment

Add a Comment