Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 10:25 am
  • 15th August, 2026
  • Overcast Clouds
26.82°C26.82°C
  • Humidity: 81 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇ ബുൾ ജെറ്റ് യൂട്യബ് വ്ലോഗർമാരായ സഹോദരങ്ങളുടെ അറസ്റ്റിന് പിന്നാലെ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വാഹനങ്ങളുടെ മോഡിഫിക്കേഷനാണ് ചർച്ചാ വിഷയമായിരിക്കുന്നത്. ഇപ്പോഴിതാ യൂട്യൂബിലെ തന്നെ മറ്റൊരു വ്ലോഗറായ് മല്ലു ട്രാവലറിന്റെ ഒരു പഴയ വിഡിയോയാണ് സോഷ്യൽ മീഡിയയിൽ വൈറലായിരിക്കുന്നത്. മോട്ടോർ വാഹന വകുപ്പിനെ വെല്ലുവിളിച്ചുകൊണ്ടുള്ളതാണ് വീഡിയോ.‘വണ്ടി ഞാൻ മോഡിഫിക്കേഷൻ ചെയ്യും. വണ്ടി പൈസയും ടാക്‌സും കൊടുത്ത് മേടിച്ചിട്ട് മോഡിഫിക്കേഷൻ ചെയ്യാൻ എനിക്ക് അവകാശമില്ലേ? പോയി പണി നോക്കാൻ പറ. നാട്ടിൽ വന്ന് പച്ചയ്ക്ക് ഞാൻ ചെയ്യും. ബാക്കി വരുന്നിടത്തുവച്ച് കാണാം. ഞാൻ ആ വണ്ടി എറണാകുളത്തേക്ക് ഓട്ടിയിട്ട് തന്നെ പോകും. ആ വണ്ടിയുടെ ഏകദേശം എഴുപത് ശതമാനത്തോളം മോഡിഫിക്കേഷനാണ്. അഞ്ച് രാജ്യങ്ങളിൽ

ഓടിയിട്ട് പിടിച്ചിട്ടില്ല.എന്നിട്ടല്ലേ, സേഫ്റ്റിയുടെ കാര്യാണേൽ ഇത്രയും രാജ്യങ്ങളിലോടിയിട്ടും ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ല. വണ്ടി മോഡിഫൈ ചെയ്യുന്നത് മോർ കംഫർട്ടിനും, മോർ സേഫ്റ്റിയ്ക്കും വേണ്ടിയാണ്. വണ്ടി മോഡിഫിക്കേഷൻ എന്നും പറഞ്ഞ് എംവിഡി പിടിച്ചാൽ തീർന്നു അതോടെ, കുടുംബം വിറ്റാണെങ്കിലും ഞാൻ ഓനിക്കെതിരെ കേസുകൊടുക്കും’- എന്നാണ് വീഡിയോയിൽ മല്ലു ട്രാവലർ പറയുന്നത്.

Readers Comment

Add a Comment