Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:39 am
  • 15th August, 2026
  • Light Rain
23.82°C23.82°C
  • Humidity: 94 %
  • Wind: 0.75 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ ഉൾപ്പെട്ട അർഹരായ എല്ലാ സ്‌കൂൾ വിദ്യാർഥികൾക്കും ഓണത്തിന് മുമ്പ് ഭക്ഷ്യക്കിറ്റുകൾ വിതരണം ചെയ്യും. സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കുന്നത് വരെ ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്. ഇതിന്റെ ആദ്യഘട്ടമെന്ന നിലയിൽ പൊതു വിദ്യാഭ്യാസ വകുപ്പിന്റെ നേതൃത്വത്തിൽ, ഏപ്രിൽ മുതൽ ആഗസ്റ്റ് വരെയുള്ള അഞ്ച് മാസങ്ങളിലേക്കുള്ള അലവൻസ് വിതരണം ഓണത്തിന് മുമ്പ് ആരംഭിക്കും.

ഭക്ഷ്യധാന്യവും ഏഴിന ഭക്ഷ്യസാധനങ്ങൾ ഉൾപ്പെടുത്തിയ കിറ്റുകളുമാണ് വിദ്യാർഥികൾക്ക് വിതരണം ചെയ്യുക. ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന പ്രീ-പ്രൈമറി മുതൽ എട്ടാം ക്ലാസ് വരെയുള്ള 27,52,919 വിദ്യാർഥികൾക്കാണ് ഇതിന്റെ പ്രയോജനം ലഭിക്കുക. ഇതോടൊപ്പം സംസ്ഥാനത്തെ 43 സ്‌പെഷ്യൽ വിദ്യാലയങ്ങളിലെ കാഴ്ച, കേൾവി പരിമിതികളുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കും ഭക്ഷ്യ ഭദ്രതാ അലവൻസ് വിതരണം ചെയ്യും. പ്രീ പ്രൈമറി വിഭാഗത്തിന് രണ്ട് കിലോഗ്രാമും പ്രൈമറി വിഭാഗത്തിന് ആറ് കിലോഗ്രാമും ഭക്ഷ്യധാന്യമാണ് വിതരണം ചെയ്യുക. ഇതിനു പുറമെ, രണ്ട് വിഭാഗങ്ങൾക്കും 497 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ അടങ്ങിയ കിറ്റുകളും വിതരണം ചെയ്യും. അപ്പർ പ്രൈമറി വിഭാഗക്കാർക്ക് 10 കിലോഗ്രാം അരിയും 782.25 രൂപയ്ക്കുള്ള ഭക്ഷ്യവസ്തുക്കൾ ഉൾപ്പെടുത്തിയ കിറ്റുകളുമാണ് വിതരണം ചെയ്യുക.

പ്രീ-പ്രൈമറി, പ്രൈമറി വിഭാഗങ്ങൾക്കുള്ള ഭക്ഷ്യകിറ്റുകളിൽ 500 ഗ്രാം ചെറുപയർ, 500 ഗ്രാം തുവരപ്പരിപ്പ്, 500 ഗ്രാം ഉഴുന്നുപരിപ്പ്, ഒരു കിലോഗ്രാം വറുത്ത റവ, ഒരു കിലോഗ്രാം റാഗിപ്പൊടി, ഒരു ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. അപ്പർ പ്രൈമറി വിഭാഗത്തിനുള്ള കിറ്റുകളിൽ ഒരു കിലോഗ്രാം ചെറുപയർ, 500 ഗ്രാം തുവരപ്പരിപ്പ്, ഒരു കിലോഗ്രാം ഉഴുന്നുപരിപ്പ്, ഒരു കിലോഗ്രാം വറുത്ത റവ, ഒരു കിലോഗ്രാം റാഗിപ്പൊടി, 2 ലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം കടല/കപ്പലണ്ടി മിഠായി എന്നിവയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

പൊതു വിദ്യാഭ്യാസ വകുപ്പിന് വേണ്ടി സപ്ലൈകോയാണ് ഭക്ഷ്യധാന്യവും ഭക്ഷ്യകിറ്റുകളും സ്‌കൂളുകളിൽ എത്തിക്കുക. സ്‌കൂൾ പി ടി എ, ഉച്ചഭക്ഷണ കമ്മിറ്റി, മദർ പി ടി എ, ഉച്ചഭക്ഷണ പാചകത്തൊഴിലാളികൾ എന്നിവരുടെ സഹകരണത്തോടെ രക്ഷിതാക്കൾക്ക് ഭക്ഷ്യധാന്യവും ഭക്ഷ്യകിറ്റുകളും വിതരണം ചെയ്യും.

 

 

Readers Comment

Add a Comment