Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 3:07 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.85 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഇ-ബുൾജെറ്റ് വ്‌ലോഗർമാർക്ക് മോട്ടോർ വാഹനവകുപ്പിന്റെ നോട്ടിസ്. എഴുദിവസത്തിനകം ഹാജരായി വിശദീകരണം നൽകാനാണ് നിർദേശം. അപകടം വരുത്തുന്ന രൂപമാറ്റം, നിയമവിരുദ്ധമായി ലൈറ്റ്, ഹോൺ ഉൾപ്പെടെയുള്ളവ ഘടിപ്പിച്ച് നിയമം ലംഘിച്ചതായി ചൂണ്ടിക്കാട്ടിയാണ് നോട്ടിസ് നൽകിയിരിക്കുന്നത്. ഇരിട്ടി ജോയിന്റ് ആർടിഒയാണ് നോട്ടിസ് അയച്ചത്.

അതേസമയം വാഹനത്തിൽ അനധികൃതമായി രൂപമാറ്റം വരുത്തിയതിന യൂട്യൂബർമാർക്കെതിരെയുള്ള കുറ്റപത്രം തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയിൽ സമർപ്പിക്കും. കേരള മോട്ടോർ നികുതി നിയമവും 1988 ലെ മോട്ടോർ വാഹന നിയമവും ഇവർ ലംഘിച്ചതായി കുറ്റപത്രത്തിൽ പറയുന്നു.രൂപമാറ്റം വരുത്തിയ വാഹനം മോട്ടോർ വാഹന നിയമ ലംഘനത്തിനിടയാക്കുമെന്നും നോട്ടീസിലുണ്ട്. ഉയർന്ന പ്രകാശ ശേഷിയിൽ കാഴ്ച മഞ്ഞളിപ്പിക്കുന്ന തരത്തിൽ വണ്ടിയിൽ നിയമം ലംഘിച്ച് വെളിച്ചവ്യൂഹം ഘടിപ്പിച്ചു. അനുവദനീയമല്ലാത്ത ശബ്ദശേഷിയുള്ള അസംഖ്യം ഹോണുകളും വണ്ടിയിൽ ഘടിപ്പിച്ചതായി കണ്ടെത്തി. മോട്ടോർ വാഹന നിയമം 53(1എ) പ്രകാരം വാഹനത്തിന്റെ റജിസ്‌ട്രേഷൻ റദ്ദാക്കുമെന്നും നോട്ടീസിൽ പറയുന്നു. വാഹനത്തിൽ രൂപമാറ്റം വരുത്തിയതിന് ആനുപാതികമായി ഇവർ നികുതി അടച്ചില്ലെന്നും നോട്ടിസിലുണ്ട്.

Readers Comment

Add a Comment