Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
കൊറോണ വ്യാപനത്തെ തുടർന്ന്തു റന്ന സ്‌കൂളുകള്‍ വീണ്ടും അടച്ച് ഹിമാചല്‍പ്രദേശ്. ഈ മാസം 22 വരെ റെസിഡന്‍ഷ്യല്‍ സ്‌കൂളുകള്‍ ഒഴികെയുള്ള സ്‌കൂളുകള്‍ അടക്കാനാണ് തീരുമാനം. ഒന്‍പത് ദിവസം മുന്‍പാണ് സംസ്ഥാനത്ത് 10,12 ക്ലാസുകള്‍ക്കായി സ്‌കൂളുകള്‍ തുറന്നത്.സംസ്ഥാനത്ത് കഴിഞ്ഞ പതിനഞ്ചു ദിവസമായി തുടരുന്ന കൊറോണ കേസുകളുടെ വര്‍ദ്ധനവാണ് സ്‌കൂള്‍ അടയ്‌ക്കുന്നതിന് കാരണം.
എന്നിരുന്നാലും സ്‌കൂളുകളിലെ അദ്ധ്യാപക -അനദ്ധ്യാപക ജീവനക്കാരോട് ജോലിക്ക് ഹാജരാകണമെന്ന് നിര്‍ദ്ദേശിച്ചിട്ടുണ്ട്.കൊറോണ രോഗ വ്യാപനം തടയുന്നതിനായി റെസിഡന്‍ഷ്യല്‍,ബോര്‍ഡിങ്ങ് സ്‌കൂളുകള്‍ക്കായി സ്‌കൂള്‍ വിദ്യാഭ്യാസ വകുപ്പ് പുതിയ പ്രവര്‍ത്തന മാനദണ്ഡങ്ങള്‍ പുറപ്പെടുവിക്കും.
ആഗസ്റ്റ് 13 മുതല്‍ സംസ്ഥാനത്തെ എല്ലാ സംന്ദര്‍ശകര്‍ക്കും വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റോ 72 മണിക്കൂര്‍ മുന്‍പെടുത്ത ആര്‍ടി-പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റോ 24 മണിക്കൂര്‍ മുന്‍പെടുത്ത ആന്റിജന്‍ സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമാക്കും.
28.82°C








