Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുഖ്യമന്ത്രി പിണറായി വിജയനും സ്പീക്കർ ശ്രീരാമകൃഷണനും വേണ്ടി വിദേശ കറൻസി കടത്തിയിട്ടുണ്ടെന്ന് തിരുവനന്തപുരം സ്വർണകടത്തു കേസ് പ്രതി സ്വപ്നയുടെ മൊഴി. ഡോളർ കടത്തു കേസിൽ ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. 2017 ലെ മുഖ്യമന്ത്രിയുടെ യു.എ.ഇ യാത്രയോടനുബന്ധിച്ച് വിദേശ കറൻസി കടത്തിയിട്ടുണ്ടെന്നാണ് സ്വപ്നയുടെ മൊഴിയിൽ പറയുന്നത്. മുഖ്യമന്ത്രി യു.എ.ഇയിൽ എത്തിയ ശേഷം പ്രിൻസിപ്പിൽ സെക്രട്ടറി ശിവശങ്കർ സ്വപ്നയെ ഫോണിൽ വിളിച്ച് ഒരു പാക്കറ്റ് മുഖ്യമന്ത്രിക്ക് എത്തിക്കേണ്ടതുണ്ടെന്ന് അറിയിക്കുകയായിരുന്നു. ഈ പാക്കറ്റ് കോൺസുലേറ്റിലെ അഡ്മിൻ അറ്റാഷെയായ അഹമ്മദ് അൽദൗഖി നേരിട്ട് യു.എ.ഇയിൽ എത്തിക്കുകയായിരുന്നുവെന്നാണ് സ്വപ്നയുടെ മൊഴി. കസ്റ്റംസ് നൽകിയ കാരണം കാണിക്കൽ നോട്ടീസിനുള്ള മറുപടിയിലാണ് ഇക്കാര്യമുള്ളത്.
യുഎഇയിൽ എത്തിയ ഒരു പാക്കറ്റ് പൊതു ഭരണ വകുപ്പിലെ ഉദ്യേഗസ്ഥനായ അസിസ്റ്റന്റ് പ്രോട്ടോകോൾ ഓഫീസർ ഹരികൃഷ്ണനിൽ നിന്ന് വാങ്ങിയെന്നും, ഇതാണ് അഹമ്മദ് അൽദൗഖി വഴി മുഖ്യമന്ത്രിക്കായി യു.എ.ഇയിൽ എത്തിച്ചതെന്നും മറ്റൊരു പ്രതിയായ സരിതിന്റെ മൊഴിയിൽ പറയുന്നു. ഈ പാക്കറ്റ് സ്‌കാൻ ചെയ്തപ്പോൾ ഒരു ബണ്ടിൽ കറൻസി കണ്ടതായും സരിതിന്റെ മൊഴിയിലുണ്ട്. ഈ പാക്കറ്റ് എത്തിച്ചു നൽകിയതിന് ആയിരം ഡോളർ ടിപ്പ് കോൺസുലേറ്റ് ജനറൽ തനിക്ക് നൽകിയെന്നും സരിത്ത് മൊഴി നൽകി. യു.എ.ഇയിലേക്ക് പാക്കറ്റ് എത്തിച്ചു നൽകിയതായി എം ശിവശങ്കർ സ്ഥിരീകരിച്ചിട്ടുണ്ട്. അതിൽ വിദേശ കറൻസി ആയിരുന്നില്ലെന്നും വിദേശത്തുള്ളവർക്ക് നൽകാനുള്ള സമ്മാനങ്ങളായിരുന്നുവെന്നുമാണ് ശിവശങ്കർ നൽകിയ മൊഴിയിലുള്ളത്.
യുഎഇ കോൺസുലേറ്റിലെ ഫിനാൻസ് വിഭാഗം മുൻ തലവൻ ഖാലിദ് അലി ഷൗക്രി തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ 1.9 ലക്ഷം യുഎസ് ഡോളർ ഒളിപ്പിച്ചിരുന്നത് 3 ബാഗുകളിലായാണെന്നും മസ്‌കറ്റ് വിമാനത്താവളത്തിൽ വച്ച് ഇത് സിഗരറ്റ് പായ്ക്കറ്റിലേക്കു മാറ്റിയതായും സ്വപ്നയുടെ മറ്റൊരു മൊഴിയിൽ ഉണ്ടായിരുന്നു.
28.82°C








