Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:19 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പണമില്ലാത്ത എ ടി എമ്മുകൾക്ക് പിഴ ചുമത്താനൊരുങ്ങി ആർ ബി ഐ. എ.ടി.എമ്മിൽ പണം ലഭ്യമല്ലാത്തു മൂലം പൊതുജനത്തിനുണ്ടാക്കുന്ന അസൗകര്യങ്ങൾ കണക്കിലെടുത്താണ് പിഴ ചുമത്താനുള്ള തീരുമാനം. രാജ്യത്താകമാനം വിവിധ ബാങ്കുകളുടെ 2,13,766 എ.ടി.എമ്മുകളാണ് ഉള്ളത്. ഇവയിൽ പണം ലഭ്യമാകാത്ത എ ടി എമ്മുകൾക്കാണ് പിഴ ചുമത്താൻ തീരുമാനിച്ചിരിക്കുന്നത്.അത്യാവശ്യമായ കാര്യങ്ങൾക്ക് ജനങ്ങൾ ഓടിയെത്തുമ്പോൾ എ ടി എമ്മുകളിൽ പണമില്ലാതാകുന്നത് സാധാരണയാണ്. അതുകൊണ്ട് തന്നെ

ജനങ്ങൾക്കാവശ്യത്തിനുള്ള പണം എ.ടി.എമ്മുകളിൽ ലഭ്യമാകുന്നുണ്ടെന്ന് ഉറപ്പ് വരുത്താനാണ് പിഴ ഈടക്കുന്നതെന്ന് ആർ.ബി.ഐ വ്യക്തമാക്കി. പ്രവർത്തന രഹിതമായി കിടക്കുന്ന എ.ടി.എമ്മുകളെ കുറിച്ച്‌ അവലോകനം നടത്തിയെന്നും യഥാസമയം പണം നിറയ്ക്കാത്തത് പൊതുജനങ്ങൾക്ക് അസൗകര്യമുണ്ടാക്കുന്നുവെന്നുമുള്ള വിലയിരുത്തലിൽ ആണ് നടപടി.

അതിനാൽ ബാങ്കുകൾ, എ.ടി.എം ഓപ്പറേറ്റർമാർ എന്നിവർ എ.ടി.എമ്മുകളിൽ പണത്തിന്റെ ലഭ്യത നിരീക്ഷിക്കണമെന്നും പണലഭ്യത ഉറപ്പു വരുത്താൻ വേണ്ടി തങ്ങളുടെ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ആർ.ബി.ഐ പറയുന്നു. ഒക്ടോബർ ഒന്ന് മുതൽ പിഴ ഈടാക്കാനാണ് തീരുമാനം.

Readers Comment

Add a Comment