Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സഭയുടെ സന്താനോൽപ്പാദന പദ്ധതിക്ക് വമ്പൻ ഓഫറുമായി തിരുവനന്തപുരം രൂപതയും. പാലാ, പത്തനംതിട്ട രൂപതകളുടെ സന്താനോൽപ്പാദന പദ്ധതിക്ക് തൊട്ടുപിന്നാലെ വമ്പൻ ഓഫറുമായി തിരുവനന്തപുരം രൂപതയും.നാലാമതും കുട്ടിയുള്ള കുടുംബങ്ങൾക്ക് യഥാക്രമം 1500 രൂപ, 2000 രൂപ സാമ്പത്തിക സഹായവും പഠന സഹായവും ജോലിയുമാണ് മറ്റ് രൂപതകൾ നൽകിയതെങ്കിൽ മെത്രാൻ തന്നെ വന്ന് കൊച്ചിനെ മുക്ക് നടത്തുമെന്നറിയിച്ചുകൊണ്ടുള്ള ഓഫറാണ് തിരുവനന്തപുരം രൂപത വിശ്വാസികൾക്ക് മുന്നിൽ വച്ചിരിക്കുന്നത്.ഇതിനെതിരെ വിശ്വാസികളുടെ ഇടയിൽ നിന്നും സമൂഹ മാധ്യമത്തിൽ നിന്നും വൻ പ്രതിഷേധമുയരുന്നുണ്ടെങ്കിലും അതൊന്നും വക വയ്ക്കാതെ വിവിധ രൂപതകൾ സന്താനോൽപ്പാദന പദ്ധതിയുമായി മുന്നോട്ടുപോവുകയാണ്.
തിരുവനന്തപുരം അതിരൂപതയിൽ കുടുംബത്തിലെ നാലാമത്തെ കുഞ്ഞു മുതൽ ഔദ്യോഗികമായി രൂപതാ മെത്രാൻ ജ്ഞാനസ്നാനം നൽകുന്ന പതിവാണ് ഇപ്പോൾ ആരംഭിക്കുന്നത്. അതിരൂപതയ്ക്ക് കീഴിലെ ഇടവകകളിലുള്ള വലിയ കുടുംബങ്ങളിലെ കുഞ്ഞുങ്ങൾക്ക് അതിരൂപത അധ്യക്ഷൻ ഡോ. സൂസപാക്യം മെത്രാപ്പോലീത്തയോ, സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസോ ഔദ്യോഗികമായി സഭയിൽ അംഗമാകുന്ന പ്രാരംഭ കൂദാശ നൽകും. ഇക്കൊല്ലം ആഗസ്റ്റ് 23 തിങ്കളാഴ്ച വൈകുന്നേരം 3.30ന് അതിരൂപതാ ഭദ്രാസനമന്ദിരത്തോട് ചേർന്ന വെള്ളയമ്പലം സെന്റ് തെരേസാസ് ദേവാലയത്തിൽ വച്ച് സഹായ മെത്രാൻ ഡോ. ആർ. ക്രിസ്തുദാസ് ആയിരിക്കും നാലാം കുട്ടികൾക്ക് മാമ്മോദീസ നൽകുക.
ഇപ്രകാരം നാലാം കുഞ്ഞു മുതലുള്ളവർക്ക് ജ്ഞാനസ്നാനം നൽകണമെങ്കിൽ ബന്ധപ്പെട്ട രേഖകളുമായി അതിരൂപതാ കുടുംബ ശുശ്രൂഷ കാര്യാലയവുമായി ബന്ധപ്പെടണമെന്ന് രൂപതാനേതൃത്വം അറിയിച്ചു. പാല രൂപത കൂടുതൽ മക്കളുള്ള കുടുംബങ്ങൾക്ക് അടുത്ത നാളിൽ പ്രഖ്യാപിച്ച സാമ്പത്തിക സഹായം വലിയ മാധ്യമ ചർച്ചകൾക്ക് വഴിവച്ചിരുന്നു. ഇതേ തുടർന്ന് നിരവധി രൂപതകൾ പുതിയ പ്രഖ്യാപനങ്ങളുമായി രംഗത്ത് വന്നിട്ടുണ്ട്.
ആഗസ്റ്റ് 2 മുതൽ 6 വരെ ഓൺലൈൻ ആയി നടന്ന കേരള കത്തോലിക്കാ മെത്രാന്മാരുടെ വാർഷിക ധ്യാനവും കെ.സി.ബി.സി സമ്മേളനത്തിലും നിലനില്പുതന്നെ അപകടത്തിലാകത്തക്കവിധം ക്രൈസ്തവരുടെ ഇടയിലെ ജനനനിരക്കു കുറയുന്നത് ആശങ്കാജനകമാണെന്ന് കെസിബിസി വിലയിരുത്തിയിരുന്നു.
1950-കളിൽ കേരളത്തിലെ ജനസംഖ്യയിൽ 24.6 ശതമാനമുണ്ടായിരുന്ന ക്രൈസ്തവർ ഇന്ന് കേവലം 17.2 ശതമാനമായി കുറഞ്ഞിരിക്കുന്നു. കുഞ്ഞുങ്ങളുടെ ജനനനിരക്ക് ഏറ്റവും കുറഞ്ഞ സമുദായമായി ക്രൈസ്തവർ (1.8%) കേരളത്തിൽ മാറിയിരിക്കുകയാണ്. ഈ പശ്ചാത്തലത്തിലാണ് കൂടുതൽ കുഞ്ഞുങ്ങളുള്ള കുടുംബങ്ങൾക്ക് കൈത്താങ്ങാകുന്ന പദ്ധതികളുമായി വിവിധ രൂപതകൾ മുന്നോട്ടു വന്നത്. ഈ വിഷയത്തിൽ തികച്ചും തെറ്റിദ്ധാരണാജനകമായ വാർത്തകൾ പ്രചരിപ്പിക്കാൻ ശ്രമിച്ചവർ തെറ്റുമനസ്സിലാക്കി സ്വയം തിരുത്തുന്നതായി കാണുന്നത് ആശാവഹമാണെന്നും കെസിബിസി പ്രസ്താവിച്ചിരുന്നു.
28.82°C








