Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 1:14 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.82 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോക ചാമ്പ്യൻഷിപ്പ് മെഡൽ കിട്ടിയപ്പോൾ സംസ്ഥാന സർക്കാർ തന്നോടും കാണിച്ചത് ഇതേ സമീപനമായിരുന്നുവെന്ന് ഒളിമ്പ്യൻ അഞ്ജു ബോബി ജോർജ് . അന്ന് ഖജനാവ് കാലിയാണെന്നാണ് സംസ്ഥാന സർക്കാർ പറഞ്ഞതെന്നും അഞ്ജു വ്യക്തമാക്കി. ടോക്യോയിൽ നടന്ന ഒളിംപിക് ഹോക്കിയിൽ 41 വർഷത്തിനു ശേഷം മെഡൽ നേടിയ ഇന്ത്യൻ ഹോക്കി ടീം അംഗവും ഗോൾകീപ്പറുമായ പി.ആർ ശ്രീജേഷിന് അംഗീകാരം നൽകാത്തതിനെ തുടർന്നാണ് സംസ്ഥാന സർക്കാരിനെതിരെ അഞ്ജു രംഗത്ത് എത്തിയത്.ശ്രീജേഷിന് അർഹിക്കുന്ന ആദരം കിട്ടിയില്ലെന്നത് സത്യമാണെന്നും അഞ്ജു പറഞ്ഞു. സംസ്ഥാന സർക്കാരിന്റെ ഈ സമീപനം മാറണമെന്ന് പറഞ്ഞ മുൻ താരം മെഡൽ നേട്ടം അഭിമാനമാണെന്ന് കേരളത്തിന് തോന്നണമെന്നും ചൂണ്ടിക്കാട്ടി. ഒളിംപിക് ഹോക്കിയിൽ വെങ്കലം നേടിയ ഇന്ത്യൻ ഹോക്കി ടീമംഗം ശ്രീജേഷിന് സംസ്ഥാന സർക്കാർ അർഹിക്കുന്ന അംഗീകാരം നൽകാത്തതിനെതിരെ വിവിധ കോണുകളിൽ നിന്നും വിമർശനമുയരുന്നതിനിടെയാണ് അഞ്ജു ബോബി ജോർജിന്റെ പ്രതികരണം.

ഗോൾകീപ്പർ ശ്രീജേഷിന്റെ മികവിലാണ് ഇന്ത്യ സെമിയിലേക്ക് മുന്നേറിയതും ഒടുവിൽ വെങ്കല മെഡൽ പോരാട്ടത്തിൽ ജർമനിയെ തകർത്ത് കിരീടം നേടിയതും. ഹോക്കി കേരള ശ്രീജേഷിന് അഞ്ചുലക്ഷം രൂപയും ടീമിന് അഞ്ചുലക്ഷം രൂപയും പ്രഖ്യാപിച്ചതൊഴിച്ചാൽ മറ്റൊരു പുരസ്‌കാരവും സംസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല. അതേസമയം ബി.സി.സി.ഐ ഹോക്കി ടീമിന് ഒരുകോടി 25 ലക്ഷം രൂപ സമ്മാനം പ്രഖ്യാപിച്ചിട്ടുണ്ട്. പ്രവാസി സംരംഭകൻ ഡോ. ഷംഷീർ വയലിൽ ശ്രീജേഷിന് ഒരു കോടി രൂപയുടെ പാരിതോഷികം പ്രഖ്യാപിച്ചിരുന്നു.

Readers Comment

Add a Comment