Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നാടാർ സംവരണത്തിൽ ഹൈക്കോടതി സിംഗിൾ ബെഞ്ച് പുറപ്പെടുവിച്ച ഉത്തരവിന് സ്റ്റേയില്ല. സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച ഹർജി ഹൈക്കോടതി ഫയലിൽ സ്വീകരിച്ചു. തെരഞ്ഞെടുപ്പിന് തൊട്ടുമുൻപ് കൊണ്ടുവന്ന നാടാർ സംവരണത്തിലാണ് തിരിച്ചടി. ഇത്തരമൊരു സംവരണ പട്ടിക വിപുലീകരണത്തിന് സർക്കാരിന് ഉത്തരവില്ലെന്നാണ് സിംഗിൾ ബെഞ്ച് ഉത്തരവ്.
മറാത്ത കേസ് ഉയർത്തിക്കാട്ടിയായിരുന്നു ഇത്. രാഷ്ട്രപതിക്ക് മാത്രമാണ് ഉത്തരവെന്നും ഹൈക്കോടതി സിംഗിൾ ബെഞ്ച് പറഞ്ഞു. എന്നാൽ മറാത്ത കേസിനും മുൻപ് തന്നെ സർക്കാർ തീരുമാനമെടുത്തിരുന്നുവെന്നായിരുന്നു സർക്കാരിന്റെ വാദം. ക്രിസ്ത്യൻ നാടാർ വിഭാഗത്തിനാണ് സംവരണമേർപ്പെടുത്തിയത്. കേരള ഹൈക്കോടതി ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ഈ കേസിൽ വിശദമായ വാദം കേൾക്കും.
2018ൽ കൊണ്ടുവന്ന ഭരണഘടനാ ഭേദഗതിക്കു ശേഷം കേന്ദ്ര പിന്നോക്ക വിഭാഗ കമ്മിഷനുമായി കൂടിയാലോചിച്ച് രാഷ്‌ട്രപതിയാണ് പിന്നോക്ക വിഭാഗ പട്ടിക പ്രസിദ്ധീകരിക്കേണ്ടത്. ഇത്തരത്തിൽ പട്ടിക പ്രസീദ്ധികരിക്കും വരെ സംസ്ഥാന സർക്കാരുകളും കേന്ദ്ര ഭരണ പ്രദേശങ്ങളും തയ്യാറാക്കി വിജ്ഞാപനം ചെയ്ത പട്ടിക സാധുവായിരിക്കമെന്ന് സുപ്രീം കോടതി മറാത്ത കേസിൽ വ്യക്തമാക്കിയതായി സർക്കാർ ബോധിപ്പിച്ചു.
സുപ്രീം കോടതി ഇക്കാര്യം വ്യക്തമാക്കിയിട്ടുണ്ടെങ്കിലും അത് പരിശോധിക്കാതെയാണ് ക്രിസ്ത്യൻ നാടാർ സംവരണം സിംഗിൾ ബഞ്ച് സ്റ്റേ ചെയ്തതെന്ന് സർക്കാർ സമർപ്പിച്ച അപ്പീലിൽ ബോധിപ്പിച്ചു. സുപ്രീം കോടതി വിധി ശരിയായി വിലയിരുത്താതെയാണ് സിംഗിൾ ബെഞ്ച് സ്റ്റേ ഉത്തരവ് പുറപ്പെടുവിച്ചതെന്നും അതിനാൽ സിംഗിൾ ബെഞ്ചുത്തരവ് മരവിപ്പിക്കണമെന്നും സർക്കാർ ആവശ്യപ്പെട്ടിട്ടുണ്ട്.
നാടാർ വിഭാഗങ്ങൾക്ക് സർക്കാർ സർവീസിൽ അധിക സംവരണം ഏർപ്പെടുത്തി ഫെബ്രുവരി ആറിന് ഇറക്കിയ ഉത്തരവ് ഭരണ ഘടനാ വിരുദ്ധമാണെന്ന ഹർജികളിലാണ് പുതിയ വിഭാഗങ്ങളെ പിന്നാക്ക പട്ടികയിൽ ഉൾപ്പെടുത്താൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് സിംഗിൾ ബെഞ്ച് വിധിച്ചത്.
31.82°C








