Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മോട്ടോർവാഹന വകുപ്പന്റെ ഓഫീസിൽ കയറി അതിക്രമം കാട്ടിയതിന് അറസ്റ്റിലായ അറസ്റ്റിലായ ഇ ബുൾ ജെറ്റ് സഹോദരൻമാരായ എബിനും ലിബിനും നേരത്തെയും പല തവണ റോഡ് സുരക്ഷാ നിയമങ്ങൾ ലംഘിച്ചതായി തെളിവുകൾ. ആംബുലിന്റേതടക്കമുള്ള സൈറണുകൾ സ്ഥാപിച്ച് അമിത വേഗതിയിൽ റോഡിലൂടെ വാഹനമോടിച്ചതിന്റെ ദൃശ്യങ്ങൾ പോലീസ് ശേഖരിച്ചു. ഇ ബുൾ ജെറ്റ് യൂറ്റിയൂബ് ചാനലിന്റെ അവതാരകർ തന്നെയാണ് സഹോദരൻമാർ പോസ്റ്റ് ചെയ്ത വീഡിയോകളിലാണ് ഇത്തരം നിയമലംഘനങ്ങൾ ഏറെയുള്ളത്. ഇതെല്ലാം ശേഖരിച്ച് ശക്തമായ നടപടിക്ക് ഒരുങ്ങുകയാണ് മോട്ടോർ വാഹന വകുപ്പ്.
ഇ ബുൾ ജെറ്റ് സഹോദരൻമാർ കേരളത്തിന് പുറത്ത് വാഹനം ഓടിക്കുന്ന ദൃശ്യങ്ങളാണ് പോലീസ് ശേഖരിച്ചിരിക്കുന്നത്. ടോൾ ബൂത്തുകളിലും ഇവർ സൈറൺ മുഴക്കി വാഹനം ഓടിച്ചതായി കണ്ടെത്തി. രാജ്യത്തെ മറ്റുപലയിടങ്ങളിലും ഇവർ ഇത്തരത്തിൽ നിയമലംഘനം നടത്തിയതായും അന്വേഷണ ഉദ്യോഗസ്ഥർ പറയുന്നു.വാഹനം രൂപമാറ്റം വരുത്തിയതിന് ഇതിനുമുമ്പും ഇവർക്കെതിരേ കേസെടുത്തിരുന്നു. രൂപമാറ്റം വരുത്തി കാരവനിൽ ഉൾപ്പെടുത്തിയ ലൈറ്റുകൾ രാത്രികാലങ്ങളിൽ എതിരെ വരുന്ന വാഹനങ്ങൾക്ക് തടസമാണെന്നും കണ്ടെത്തിയിട്ടുണ്ട്. വാഹനത്തിൽ വളർത്തുനായയെ കൊണ്ടുനടന്ന് ട്രാവലോഗുകൾ നടത്തിയത് ഉൾപ്പെടെയുള്ള കാര്യങ്ങളും പരിശോധിക്കും. നിയമലംഘനങ്ങൾ സംബന്ധിച്ച് വ്യക്തതക്കായി വാഹനം കൂടുതൽ പരിശോധനക്ക് വിധേയമാക്കാനും ആർ ടി ഒ ആലോചിക്കുന്നുണ്ട്.
29.82°C








