Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:18 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഫ്രാൻസിസ് മാർപാപ്പയുടെ മേൽവിലാസത്തിലേക്ക് കവറിൽ മൂന്ന് വെടിയുണ്ടകൾ അയച്ചതായി ഇറ്റാലിയൻ പൊലീസ് കണ്ടെത്തി. കവർ അയച്ചതാരാണെന്നുള്ളത് സംബന്ധിച്ച് അന്വേഷണം ആരംഭിച്ചതായി ഇറ്റാലിയൻ പൊലീസ് അറിയിച്ചു.

ഫ്രാൻസിൽ നിന്നാണ് കവർ പോസ്റ്റ് ചെയ്തിരിക്കുന്നത്. പെഷിയേര ബോറോമിയിലെ പോസ്റ്റൽ ഓഫീസിൽ തപാലുകൾ വേർതിരിക്കുന്നതിനിടയിൽ ജീവനക്കാരാണ് ഇത് കണ്ടത്തിയത്. പിന്നീട് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.കവറിൽ ഒൻപത് എം.എം കാലിബർ ഫ്ലോബർട്ട് ടൈപ്പ് വെടിയുണ്ടകളാണ് ഉണ്ടായിരുന്നതെന്ന് മിലാൻ ആസ്ഥാനമായുള്ള അഫരിറ്റാലിയാനി ദിനപത്രം റിപ്പോർട്ട് ചെയ്തു. ‘ദി പോപ്, സെന്റ് പീറ്റേഴ്സ് സ്ക്വയർ, റോം’ എന്ന വിലാസത്തിലാണ് കവർ അയച്ചിരിക്കുന്നത്. വത്തിക്കാനിലെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ച സന്ദേശവും കവറിൽ ഉണ്ടായിരുന്നു.

കൊള്ളയടിക്കൽ, അഴിമതി, വഞ്ചന, വഞ്ചന, അധികാര ദുർവിനിയോഗം തുടങ്ങി നിരവധി സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് കഴിഞ്ഞ മാസം വത്തിക്കാനിലെ ഒരു ഇറ്റാലിയൻ കർദിനാൾ ഉൾപ്പെടെ പത്ത് പേർ ആരോപണ വിധേയരായിരുന്നു.

സംഭവത്തിൽ വത്തിക്കാന്റെ ഭാഗത്ത് നിന്ന് ഔദ്യോഗിക പ്രതികരണങ്ങൾ ഉണ്ടായിട്ടില്ല. ഞായറാഴ്ച മാർപ്പാപ്പ സെന്റ് പീറ്റേഴ്സ് സ്ക്വയറിൽ പ്രാർത്ഥന നടത്തിയിരുന്നു. ഇവിടെ നിന്ന് 360 മൈൽ അകലെയാണ് കവർ കണ്ടെത്തിയ പ്രദേശം.  

Readers Comment

Add a Comment