Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:15 pm
  • 15th August, 2026
  • Light Rain
28.82°C28.82°C
  • Humidity: 69 %
  • Wind: 2.41 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ക്രിസ്ത്യൻ നാടാർ സംവരണം റദ്ദാക്കിയ ഹൈക്കോടതി സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. ഉത്തരവ് റദ്ദാക്കണമെന്നാണ് ആവശ്യം.ഹൈക്കോടതി ഡിവിഷൻ ബഞ്ച് അപ്പീൽ ഹർജി പരിഗണിക്കും. ക്രിസ്ത്യൻ നാടാർ വിഭാഗത്തെ ഒ.ബി.സിയിൽ ഉൾപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടി ഓഗസ്റ്റ് ആറാം തീയതിയാണ് ഹൈക്കോടതി റദ്ദാക്കിയത്.സർക്കാർ നടപടി നിയമപരമല്ലെന്ന് ഇടക്കാല ഉത്തരവിൽ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. മറാത്ത കേസിൽ സുപ്രീംകോടതി പുറപ്പെടുവിച്ച വിധിന്യായത്തിന് വിരുദ്ധമാണ് സംസ്ഥാന സർക്കാരിൻറെ നടപടിയെന്നും ഇടക്കാല ഉത്തരവിൽ കോടതി ചൂണ്ടിക്കാട്ടി.എന്നാൽ സുപ്രീം കോടതി വിധിയ്ക്ക് മുമ്പുള്ള പട്ടിക നില നിൽക്കുമെന്നാണ് സർക്കാറിൻറെ നിലപാട്.സുപ്രീം കോടതിയുടെ പ്രസ്തുത വിധിയിൽ തന്നെ ഇക്കാര്യം പരാമർശിക്കുന്നുണ്ടെന്നും സർക്കാർ പറയുന്നു.നിയമസഭ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പാണ് ക്രിസ്ത്യൻ നാടാർ വിഭാഗങ്ങളെ ഒ.ബി.സിയിൽ ഉൾപ്പെടുത്തി സർക്കാർ ഉത്തരവിറക്കിയത്.

Readers Comment

Add a Comment