Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:20 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സ്വർണക്കടത്ത് കേസിലെ അർജുൻ ആയങ്കിയുടെ ഉറ്റസുഹൃത്ത്  അഴീക്കൽ കപ്പക്കടവിലെ റമീസിന്റെ മരണത്തിനിടയാക്കിയ അപകടത്തിൽപ്പെട്ട കാർ ഓടിച്ചിരുന്ന യുവാവ് രക്തം ഛർദ്ദിച്ചു മരിച്ചു. തളാപ്പ് സ്വദേശി പി.വി. അശ്വിൻ (41) ആണ് കണ്ണൂരിലെ എകെജി സഹകരണ ആശുപത്രിയിൽ മരിച്ചത്.ഇന്നലെ വൈകിട്ട് നാലരയോടെയാണ് അശ്വിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇന്നു രാവിലെ 8.10നായിരുന്നു മരണം. മരണത്തിൽ ദുരൂഹതയില്ലെന്ന് ബന്ധുക്കൾ പറഞ്ഞു.

കരിപ്പൂർ സ്വർണ്ണക്കടത്ത് കേസിൽ കസ്റ്റംസ് ചോദ്യം ചെയ്യാനിരിക്കെയായിരുന്നു റമീസ് ജൂലൈ 23ന് അപകടത്തിൽ കൊല്ലപ്പെട്ടത്. അപകടത്തിൽപ്പെട്ട റമീസിനെയോ കള്ളക്കടത്ത് കേസിലെ പ്രതി അർജുൻ ആയങ്കിയെയോ അറിയില്ലെന്ന് അശ്വിൻ പൊലീസിന് മൊഴി നൽകിയിരുന്നു. ഓസ്ട്രേലിയയിൽ ജോലി ചെയ്തുവരവെ അവധിക്കു വന്നതായിരുന്നു അശ്വിൻ. ഇളയച്ഛനെ ഡോക്ടറെ കാണിച്ചുവരുമ്പോഴായിരുന്നു അപകടം. ഓടിക്കൊണ്ടിരിക്കുന്ന കാറിൽ റമീസിന്റെ ബൈക്ക് ഇടിക്കുകയായിരുന്നു. റമീസിന്റെ വാരിയെല്ലുകൾക്കും തലയ്ക്കും ഗുരുതരമായി പരിക്കേറ്റിരുന്നു.

Readers Comment

Add a Comment