Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:33 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഈശോ’ സിനിമയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പ്രതികരിച്ച നടൻ ജയസൂര്യയ്ക്ക് മറുപടിയുമായി പി സി ജോർജ്. കലാകാരനായാൽ കുറച്ച് മര്യാദ വേണമെന്നാണ് പി സി ജോർജ് ജയസൂര്യയോട് പറയുന്നത്. റിപ്പോർട്ടർ ചാനലിന്റെ ചർച്ചയിലായിരുന്നു പി സിയുടെ പ്രതികരണം. ‘ഈശോ’ എന്ന പേരാണ് പ്രശ്നമെന്നും ആ പേര് മാറ്റിയാൽ എല്ലാ പ്രശ്നവും തീരുമെന്നും പി സി വ്യക്തമാക്കുന്നു.ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത് ജയസൂര്യയാണ്.ഈശോയുമായി ബന്ധപ്പെട്ട് കടുത്ത വിദ്വേഷം നിറഞ്ഞ പരാമർശങ്ങളാണ് പി.സി. ജോർജ് നടത്തിയിരുന്നത്. ഈ പേരിൽ ചിത്രം ഇറങ്ങാൻ അനുവദിക്കില്ലെന്ന് ജോർജ് പറഞ്ഞിരുന്നു. ഈ വിവാദങ്ങളുമായി ബന്ധപ്പെട്ട് റിപ്പോർട്ടർ ചാനൽ നടത്തിയ ചർച്ചയിലാണ് പ്രതികരണവുമായി ജയസൂര്യയെത്തിയത്.

ജോർജേട്ടൻ എത്രയോ തവണ എം.എൽ.എയായ വ്യക്തിയല്ലേ, എല്ലാവരും കൂടി വോട്ട് ചെയ്തല്ലേ ജോർജേട്ടൻ എം.എൽ.എയായതെന്ന് ജയസൂര്യ ചോദിച്ചു.അങ്ങനെ തന്നെയാണ് ജയിച്ചുവന്നതെന്നും താൻ മുസ്‌ലിമും ഹിന്ദുവും ക്രിസ്ത്യാനിയുമാണെന്നും തനിക്ക് വർഗീയതയില്ലെന്നും പി.സി. ജോർജ് പറഞ്ഞു. ഇങ്ങനെ തന്നെയാണ് ഓരോ കലാകാരനെന്നും ജയസൂര്യ ഇതിന് മറുപടി നൽകി.കലാകാരനാണെങ്കിൽ ഒരു മര്യാദ വേണമെന്നായി പിന്നീട് പി.സി. ജോർജ്. എന്നാൽ സിനിമ കണ്ടിട്ട് മര്യാദ തീരുമാനിക്കാമെന്നും അല്ലാതെ പറയുന്നത് മോശമാണെന്നും ജയസൂര്യ മറുപടി നൽകി.ഇപ്പോഴുള്ള പേരങ്ങ് മാറ്റി, നല്ലൊരു പേരിട്ട് സിനിമ തുടങ്ങണമെന്നും എന്നാൽ പിന്നെ ആരും തർക്കിക്കാൻ വരില്ലല്ലോയെന്നും പി.സി. ജോർജ് പറഞ്ഞു. പിന്നീട് ചർച്ച അവതാരകനും പി.സി ജോർജും തമ്മിലായി.ഈശോ സിനിമയുമായി ബന്ധപ്പെട്ട പി.സി. ജോർജിന്റെ വർഗീയ പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപക വിമർശനമാണ് ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നത്. എം.എൽ.എ സ്ഥാനം പോയതിന് പിന്നാലെ എങ്ങനെയെങ്കിലും പിടിച്ചുനിൽക്കാനുള്ള കളികളാണിതൊക്കെ എന്നാണ് പലരും വീഡിയോ പങ്കുവെച്ചുകൊണ്ട് കമന്റുകളിൽ പറയുന്നത്.‘ഈശോ’ എന്ന പേരിൽ സിനിമ പുറത്തിറങ്ങിയാൽ തിയേറ്ററുകളിൽ പ്രദർശിപ്പിക്കാൻ അനുവദിക്കില്ലെന്നായിരുന്നു പി.സി. ജോർജ് നേരത്തെ ഉയർത്തിയ ഭീഷണി. ഈ പേരിൽ സിനിമ ഇറക്കാമെന്ന് നാദിർഷ വിചാരിക്കേണ്ടെന്നും പ്രത്യാഘാതങ്ങൾ നേരിടേണ്ടി വരുമെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു.

ക്രിസ്ത്യൻ സമൂഹത്തെ അപമാനിക്കണമെന്ന നിർബന്ധബുദ്ധിയോടെ ഇറങ്ങിത്തിരിച്ച കുറച്ച് സിനിമാക്കാർ ഇവിടെയുണ്ട്. മലയാള സിനിമയിലെ ഗുണ്ടാ കഥാപാത്രങ്ങളിൽ മിക്കവരും ക്രിസ്ത്യാനികളാണെന്നും പി.സി. ജോർജ് പറഞ്ഞിരുന്നു.

‘നാദിർഷായെയും കൂട്ടരെയും ഞാൻ വിടില്ല. ക്രിസ്ത്യൻ സമൂഹത്തെ മാത്രമല്ല, അതിപ്പോൾ മുസ്‌ലിം സമൂഹത്തെയും ഹൈന്ദവ സമൂഹത്തെയും അപമാനിച്ചാലും ഞാൻ വിടില്ല. ഞാനൊരു പൊതുപ്രവർത്തകനാണ്. എം.എൽ.എ അല്ലാത്തതിനാൽ ഇപ്പോൾ ധാരാളം സമയമുണ്ട്. ഇവനെയൊക്കെ നന്നാക്കിയിട്ടേ ഞാൻ പോകൂ. നാദിർഷയെ പോലൊരാൾ ഇങ്ങനെ ചെയ്തല്ലോ എന്ന് ഓർക്കുമ്പോഴാണ് വിഷമം.

ഈ പേരിൽ സിനിമ ഇറക്കാമെന്ന് ആരും വിചാരിക്കേണ്ട. ഒരു തിയേറ്ററിലും ഈ ചിത്രം പ്രദർശിപ്പിക്കുകയുമില്ല. കേരളം മുഴുവൻ ഞാൻ ഇറങ്ങും,’ എന്നായിരുന്നു പി.സി ജോർജ് പറഞ്ഞത്. ഈ പ്രസ്താവനയ്ക്കെതിരെയും രൂക്ഷവിമർശനമുയർന്നിരുന്നു.

ഈശോ സിനിമയുമായി ബന്ധപ്പെട്ട നടക്കുന്ന വിവാദങ്ങളിൽ പ്രതികരണവുമായി കെ.സി.ബി.സിയും രംഗത്തുവന്നിരുന്നു. ഈശോ സിനിമയുമായി ബന്ധപ്പെട്ട ചർച്ചകൾ സോഷ്യൽ മീഡിയയിൽ മറ്റൊരു തലത്തിൽ എത്തിയിട്ടുണ്ട്. അതിവൈകാരികമായി പ്രതികരിച്ച് വർഗീയ വിദ്വേഷം വിതയ്ക്കാൻ ശ്രമിക്കുന്ന ബാഹ്യശക്തികളുടെ ഇടപെടൽ സൂക്ഷിക്കണം. അത്തരക്കാരുടെ ഉദ്ദേശശുദ്ധിയെ സംശയിക്കേണ്ടതുണ്ടെന്നാണ് കെ.സി.ബി.സി വക്താവായ ഫാ. ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞത്.

സിനിമയുടെ റിലീസിനെ ബാധിക്കാത്ത ഏതുതരം ചർച്ചയും, ചിത്രത്തിന് പബ്ലിസിറ്റി നേടികൊടുക്കുകയേ ചെയ്യൂ. ചർച്ചകൾ തീവ്രസ്വഭാവം കൈവരിക്കുന്നത് ക്രൈസ്തവ സമൂഹം കാത്തുസൂക്ഷിക്കുന്ന സൽപ്പേരിന് കോട്ടം വരുത്തും.

ഈശോ എന്ന ചിത്രത്തിൽ ക്രൈസ്തവ വിരുദ്ധമായ ഒന്നുമില്ലെന്നുള്ള സംവിധായകന്റെ ഉറപ്പിനെ അവിശ്വസിക്കേണ്ടതില്ല. എന്നാൽ ചിത്രത്തിനോ, കഥാപാത്രത്തിനോ ഈശോ എന്ന പേര് നൽകാതിരുന്നാലും ത്രില്ലർ കഥ പറയുന്ന സിനിമക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്നും ജേക്കബ് പാലയ്ക്കാപ്പള്ളി പറഞ്ഞു.

ചില രൂക്ഷ പ്രതികരണങ്ങൾ വന്നെങ്കിലും സിനിമയുടെ പേര് മാറ്റില്ലെന്നാണ് നാദിർഷ പ്രതികരിച്ചിരിക്കുന്നത്. എന്നാൽ സിനിമയുടെ നോട്ട് ഫ്രം ദ ബൈബിൾ എന്ന ടാഗ് ലൈൻ മാറ്റുമെന്ന് നാദിർഷ അറിയിച്ചിട്ടുണ്ട്.

നാദിർഷായ്ക്ക് പിന്തുണയുമായി ചലച്ചിത്ര സാങ്കേതിക പ്രവർത്തകരുടെ സംഘടനയായ ഫെഫ്കയും രംഗത്തെത്തി. ഈശോ എന്ന പേരുമായി മുന്നോട്ടുപോകാനുള്ള നാദിർഷായുടെ തീരുമാനത്തെ പിന്തുണയ്ക്കുമെന്നും വിശ്വാസി സമൂഹത്തിൽനിന്ന് തന്നെ സിനിമയ്ക്ക് അനുകൂലമായ ശബ്ദങ്ങൾ ഉയരുന്നത് പ്രതീക്ഷ നൽകുന്നുെവന്നും ഫെഫ്ക പ്രതികരിച്ചു.

Readers Comment

Add a Comment