Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:06 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കൊവിഡ് നിയന്ത്രണങ്ങൾ നിലനിൽക്കേ കോഴിക്കോട് വരയ്ക്കൽ കടപ്പുറത്ത് ബലിതർപ്പണ ചടങ്ങ് നടത്താൻ ശ്രമിച്ചവർക്കെതിരെ പൊലീസ് കേസെടുത്തു. വരയ്ക്കൽ ദേവീക്ഷേത്രത്തിലെ പൂജാരികളടക്കം കണ്ടാലറിയാവുന്ന നൂറ് പേർക്കെതിരെയാണ് വെള്ളയിൽ പൊലീസ് കേസെടുത്തത്. പകർച്ചവ്യാധി നിയമപ്രകാരമാണ് കേസ്.

കൊവിഡ് നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തിൽ പൊതുഇടങ്ങളിൽ ബലിതർപ്പണം നടത്തരുതെന്നായിരുന്നു നിർദ്ദേശം. ജനലക്ഷങ്ങളെത്തുന്ന ആലുവ മണപ്പുറത്തും ഇക്കുറി ബലിതർപ്പണം ഉണ്ടായിരുന്നില്ല. ബലിതർപ്പണത്തിന് നിയന്ത്രണങ്ങളുണ്ടായിരുന്നെങ്കിലും ക്ഷേത്രദർശനത്തിന് നിരവധി പേരെത്തി.കൊവിഡ് പ്രോട്ടോക്കോൾ പാലിച്ച് 15 പേരെ മാത്രമാണ് ഒരു സമയം ദർശനത്തിന് അനുവദിച്ചത്. വിശ്വാസികൾ വീടുകളിൽ തന്നെ ബലി അർപ്പിക്കാനാണമെന്ന നിർദ്ദേശം പലിച്ച് നിരവധി ഇടങ്ങളിൽ ഓൺലൈനായാണ് ബലിതർപ്പണം നടന്നത്.

Readers Comment

Add a Comment