Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
നാടിനെ നടുക്കിയ വണ്ടിപ്പെരിയാർ കൊലക്കേസിൽ കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കും. ആറ് വയസ്സുകാരിയെ പീഡിപ്പിച്ചു കൊലപ്പെടുത്തിയ കേസിലാണ് കുറ്റപത്രം ചൊവ്വാഴ്ച സമർപ്പിക്കുമെന്ന് പൊലീസ് അറിയിച്ചിരിക്കുന്നത്. അയൽവാസിയും സ്ഥലത്തെ ഡി വൈ എഫ് ഐ നേതാവുമായ ചുരക്കുളം എസ്റ്റേറ്റിലെ അർജുനാണ് കേസിലെ പ്രതി.കേസിൽ അർജുനെതിരെ ബലാത്സംഗം, കൊലപാതകം, പോക്സോ ഉൾപ്പടെ ആറ് വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. കേസിൽ 36 സാക്ഷികളുണ്ട്. 150 തിലധികം പേരുടെ മൊഴിയും പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. പഴുതുകൾ എല്ലാം അടച്ചുകൊണ്ട് തന്നെയാണ് പോലീസ് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്. പ്രതിയ്ക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുമെന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്.
അർജുനെ പിടികൂടി 38 ദിവസത്തിനുള്ളിലാണ് പോലീസ് കുറ്റപത്രം സമർപ്പിക്കുന്നത്. പ്രതിക്ക് പരമാവധി ശിക്ഷ ഉറപ്പാക്കുന്നതിനും സ്വാഭാവിക ജാമ്യം കിട്ടാതിരിക്കുന്നതിനും വേണ്ടിയാണ് കുറ്റപത്രം ഇത്രയും വേഗത്തിൽത്തന്നെ സമർപ്പിക്കുന്നതെന്ന് പൊലീസ് അറിയിച്ചിട്ടുണ്ട്.ജൂൺ 30 നാണ് വണ്ടിപ്പെരിയാറിൽ ആറ് വയസ്സുകാരിയെ ലയത്തിനുള്ളിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയെ പീഡിപ്പിച്ചു കൊന്ന ശേഷം പ്രതിയായ അർജുൻ കഴുത്തിൽ ഷാളിട്ട് കുരുക്കി കെട്ടിത്തൂക്കുകയായിരുന്നു. ആത്മഹത്യയാണെന്ന് വരുത്തിതീർക്കാനായിരുന്നു പ്രതിയുടെ ശ്രമം.
28.82°C








