Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 11:14 am
  • 15th August, 2026
  • Light Rain
27.82°C27.82°C
  • Humidity: 72 %
  • Wind: 1.81 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോവിഡ് നിയന്ത്രണങ്ങളുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് സമ്പൂർണ ലോക്ഡൗൺ ആയിരിക്കും. രണ്ടര മാസത്തോളം ശനി, ഞായർ ദിവസങ്ങളിൽ ഏർപ്പെടുത്തിയിരുന്ന വാരാന്ത്യ ലോക്ഡൗൺ ഞായറാഴ്ച മാത്രമായി ചുരുക്കുകയായിരുന്നു. ഇന്ന് അവശ്യ സേവനങ്ങൾക്ക് മാത്രമാണ് പ്രവർത്തന അനുമതി നൽകിയിരിക്കുന്നത്. ഇന്ന് കെ. എസ്. ആർ. ടി. സി. ബസുകൾ സർവീസ് നടത്തില്ല.

വലിയ ആരാധാനലയങ്ങളിൽ പ്രർത്ഥനാ ചടങ്ങുകളിൽ 40 പേർക്ക് പങ്കെടുക്കാം. ഞായറാഴ്ച മാത്രമാണ് ലോക്ഡൗൺ എന്നതിനാൽ, പൊലീസ് പരിശോധന കർശനമാക്കും. നിയന്ത്രണങ്ങളും ഇളവുകളും നാളെ മുതൽ പതിവ് പോലെ തുടരും.അതേസമയം കോവിഡ് നിയന്ത്രണങ്ങളിൽ കൂടുതൽ ഇളവുകൾ നൽകാൻ സർക്കാർ തീരുമാനം. മാളുകൾ ബുധനാഴ്ച മുതൽ കോവിഡ് നിയന്ത്രണങ്ങൾ പാലിച്ച് തുറക്കും. ഓണത്തിരക്ക് മുൻകൂട്ടി കണ്ടാണ് സംസ്ഥാന സർക്കാർ കൂടുതൽ ഇളവുകൾ നൽകാൻ തീരുമാനിച്ചത്. നിലവിൽ കടകൾക്ക് ബാധകമായ നിയന്ത്രണങ്ങൾ പാലിച്ച് ഷോപ്പിംഗ് മാളുകൾ തിങ്കൾ മുതൽ ശനി വരെ പ്രവർത്തിക്കാം. രാവിലെ ഏഴു മുതൽ വൈകിട്ട് ഒൻപതു മണി വരെ വരെ പ്രവർത്തനാനുമതി. ബുധനാഴ്ച മുതലാണ് മാളുകൾ തുറക്കാൻ അനുമതി നൽകുക

Readers Comment

Add a Comment