Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:23 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോതമംഗലത്ത് ദന്ത ഡോക്ടർ മാനസയെ വെടിവച്ച് കൊന്ന കേസിൽ രഖിലിന് തോക്ക് നൽകിയ ആൾ പിടിയിൽ. ബിഹാർ സ്വദേശി സോനു കുമാർ മോദിയാണ് പിടിയിലായത്.അറുപതിനായിരം രൂപ നൽകിയാണ് രഖിൽ തോക്ക് വാങ്ങിയതെന്നാണ് വിവരം. രഖിലിനെ മുനവറിൽ എത്തിച്ചത് ഒരു ടാക്സി ഡ്രൈവറാണ്. ഈ ഡ്രൈവറെ കണ്ടെത്തുന്നതിനായി പൊലീസിന്റെ ഒരു സംഘം മുനവറിൽ തന്നെ തുടരുകയാണ്. ബംഗാൾ അതിർത്തിയിൽ നിന്നാണ് ഇയാൾ പിടിയിലായത്. സോനുകുമാറിനെ കോടതിയിൽ ഹാജരാക്കി. സോനുകുമാർ മോദിയെ ഉടൻ നാട്ടിലെത്തിക്കും.കോതമംഗലത്ത് ദന്തഡോക്ടർ വെടിയേറ്റ് മരിച്ച കേസിൽ അന്വേഷണം സംഘം ഇന്നലെ ബംഗാളിലേക്ക് പോയിരുന്നു. ബീഹാറിലെ നടത്തിയ അന്വേഷണത്തിൽ ലഭിച്ച വിവരത്തിൻ്റെ അടിസ്ഥാനത്തിലാണ് ബംഗാളിലേയ്ക്ക് തിരിച്ചത്. തോക്കിനെ ഉറവിടം ബംഗാൾ ആണെന്ന വിവരത്തിൻ്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണസംഘത്തിൻ്റെ നീക്കം.

Readers Comment

Add a Comment