Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സംസ്ഥാന സർക്കാരിന്റെ പുതിയ കൊവിഡ് നിയന്ത്രണ മാർ​ഗനിർദ്ദേശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി യാക്കോബായ ബിഷപ്പ് ​ഗീവർ​ഗീസ് മാർ കൂറിലോസ്. ഈ കൊവിഡ് വിദഗ്ധസമിതി അംഗങ്ങൾ ആരും കോമൺ സെൻസ് വാക്‌സിൻ എടുത്തവരല്ലേയെന്ന് നിരണം ഭദ്രാസനാധിപൻ ചോദിച്ചു.എത്ര അപ്രായോഗികമാണ് പല നിബന്ധനകളുമെന്നും യാക്കോബായ സഭാ മെത്രാൻ ഫേസ്ബുക്കിൽ കുറിച്ചു. വിമർശനങ്ങൾ രൂക്ഷമാകുന്ന സാഹചര്യത്തിലും നിബന്ധനകളിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. കടകളിൽ പോകാൻ ആർടിപിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റോ വാക്‌സിൻ സ്വീകരിച്ച രേഖയോ തന്നെ വേണമെന്ന് ആരോ​ഗ്യ മന്ത്രി വീണ ജോർജ് പറഞ്ഞു. ചീഫ് സെക്രട്ടറിയുടെ ഉത്തരവിൽ മാറ്റം വരുത്തില്ലെന്ന് മന്ത്രി നിയമസഭയിൽ വ്യക്തമാക്കി.

സർക്കാർ നിയമസഭയിൽ പ്രത്യേക പ്രസ്താവനയിലൂടെ വ്യക്തമാക്കിയ നയമാണ് ചീഫ് സെക്രട്ടറി ഉത്തരവിലൂടെ നടപ്പിലാക്കിയതെന്നും ആരോഗ്യമന്ത്രി പ്രതികരിച്ചു. നിബന്ധനകൾ പാലിച്ചാൽ അഭികാമ്യം എന്നാണ് മന്ത്രി സഭയിൽ പറഞ്ഞത്. ചീഫ് സെക്രട്ടറി ഉത്തരവിറക്കിയപ്പോൾ നിർബന്ധമെന്നായി. ഇത് ചർച്ചയായിരുന്നു. ഇതിന് പിന്നാലെയാണ് നിയമസഭയിൽ മന്ത്രിയുടെ പ്രതികരണം.

മൂന്ന് വിഭാഗം ആളുകൾക്ക് മാത്രമാണ് കടകളിൽ പ്രവേശിക്കാൻ അനുമതിയുള്ളത്. ഒരു ഡോസ് വാക്‌സീനെങ്കിലും എടുത്ത് രണ്ടാഴ്ച കഴിഞ്ഞവർ, 72 മണിക്കൂറിനിടെ ആർടി-പിസിആർ നെഗറ്റീവ് സർട്ടിഫിക്കറ്റ് ഉള്ളവർ, ഒരു മാസം മുൻപ് കൊവിഡ് പോസിറ്റീവ് ആയ സർട്ടിഫിക്കറ്റ് ഉള്ളവർ എന്നിങ്ങനെ മാത്രമാണ് ഇളവ്. ബാങ്കുകൾ, മാർക്കറ്റുകൾ, ഓഫീസുകൾ എന്നിവിടങ്ങളിലും വ്യവസ്ഥായ സ്ഥാപനങ്ങളിലും ടൂറിസം കേന്ദ്രങ്ങളിലും നിബന്ധന ബാധകമാണ്.

Readers Comment

Add a Comment