Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 12:20 am
  • 30th June, 2026
  • Overcast Clouds
23.48°C23.48°C
  • Humidity: 96 %
  • Wind: 1.24 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കരിപ്പൂർ സ്വർണക്കടത്ത് കേസിെല മുഖ്യപ്രതി അർജുൻ ആയങ്കിക്ക് നേരെ നിർണായക കണ്ടെത്തലുമായി കസ്റ്റംസ്. ആയങ്കിക്ക് കണ്ണൂർ കേന്ദ്രീകരിച്ച് വൻ കള്ളക്കടത്ത് സംഘമുണ്ടെന്ന് അർജുൻറെ ജാമ്യാപേക്ഷയെ എതിർത്ത് കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിലാണ് കസ്റ്റംസ് ഇക്കാര്യം വ്യക്തമാക്കിയത്. അർജുന് ജാമ്യം അനുവദിച്ചാൽ കേസ് അട്ടിമറിക്കുമെന്നും കസ്റ്റംസ് കോടതിയെ അറിയിച്ചു. ക്വട്ടേഷൻ സംഘങ്ങൾ സഞ്ചരിച്ച കാറുകളിലൊന്ന് അർജുൻ രണ്ടു ലക്ഷം രൂപ നൽകി വാടകയ്ക്കെടുത്തതാണ്. കാസർകോട് സ്വദേശിയുടെ ഈ കാർ സ്വർണക്കടത്തിന് ഉപയോഗിച്ചു.സ്വന്തമായി ജോലിയോ വരുമാനമോ ഇല്ലാത്ത അർജുൻ ഈ പണമുണ്ടാക്കിയത് സ്വർണക്കടത്തിലൂടെയാണെന്നാണ് കസ്റ്റംസിൻറെ വാദം. ജയിലിൽ കഴിയുന്ന രണ്ട് പ്രതികളുടെ പേരുപയോഗിച്ച് അർജുൻ ആളുകളെ ഭീഷണിപ്പെടുത്തിയിട്ടുണ്ട്. അർജുന് സ്വർണക്കടത്ത് സംഘങ്ങളുമായി ബന്ധമുണ്ടെന്ന് ഭാര്യ അമല മൊഴി നൽകിയിട്ടുണ്ടെന്നും കസ്റ്റംസ് കോടതിയിൽ പറഞ്ഞു. അർജുൻറെ ജാമ്യാപേക്ഷ വിധിപറയാൻ മാറ്റി.

 

Readers Comment

Add a Comment