Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:13 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കെ. മുരളീധരനെ കെ.പി.സി.സി പ്രചാരണ സമിതി ചെയർമാനായി ഹൈക്കമാൻഡ് നിയമിച്ചു. ഇത് രണ്ടാം തവണയാണ് മുരളീധരൻ കെ.പി.സി.സിയുടെ പ്രചാരണ സമിതി ചെയർമാനായി നിയമിതനാകുന്നത്. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിന് മുൻപും മുരളീധരനായിരുന്നു പ്രചാരണസമിതി ചെയർമാൻ.

എന്നാൽ നിയമസഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപ് അദ്ദേഹം സ്ഥാനം ഒഴിഞ്ഞു. അന്നത്തെ കെ.പി.സി.സി. അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനെ വിമർശിച്ചു കൊണ്ടായിരുന്നു അദ്ദേഹം സ്ഥാനം ഒഴിഞ്ഞത്. പാർട്ടിയിൽ കൃത്യമായ കൂടിയാലോചനകൾ നടക്കുന്നില്ല എന്നതടക്കമുള്ള വിമർശനം ഉന്നയിച്ചായിരുന്നു പദവി ഒഴിഞ്ഞത്.

Readers Comment

Add a Comment