Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:22 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ളു​ടെ പേ​രി​ൽ സാ​ധാ​ര​ണ​ജ​ന​ങ്ങ​ൾ​ക്ക്​ നേ​രെ​യു​ണ്ടാ​കു​ന്ന പോലീസ് ക്രൂ​ര​ത​ക​ൾ​ക്കെ​തി​രെ സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ പ്രതിഷേധം ശക്തമാകുന്നു. അ​ടു​ത്തി​ടെ​യു​ണ്ടാ​യ ചി​ല വി​ഷ​യ​ങ്ങ​ളി​ൽ പൊ​ലീ​സിന്റെ ഇ​ട​പെ​ട​ൽ സം​ബ​ന്ധി​ച്ചാ​ണ് ക​ക്ഷി​രാ​ഷ്​​ട്രീ​യ​ഭേ​ദ​മ​ന്യേ ആ​യി​ര​ക്ക​ണ​ക്കി​ന്​ ആ​ളു​ക​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ള്ള​ത്.കൊ​ല്ലം ച​ട​യ​മം​ഗ​ല​ത്തെ ബാ​ങ്കി​നു​മു​ന്നി​ൽ സ​മൂ​ഹ അ​ക​ലം പാ​ലി​ച്ച്‌ വ​രി​നി​ന്ന​വ​ർ​ക്ക് പി​ഴ ചു​മ​ത്തി​യ​തി​നെ​തി​രെ രം​ഗ​ത്തെ​ത്തി​യ ഗൗ​രി​ന​ന്ദ​യെ​ന്ന വി​ദ്യാ​ർ​ഥി​നി​യോ​ടു​ള്ള പൊ​ലീ​സിെൻറ സ​മീ​പ​നവും പ്രതിഷേധങ്ങൾക്കിടയാക്കിയിരുന്നു. ഫേ​സ്ബു​ക്കി​ൽ പോലീസുകാർക്കെതിരെ തുടങ്ങിയ എ​ടാ​വി​ളി_​എ​ന്ന ഹാ​ഷ്​​ടാ​ഗ് ക്യാമ്പയിനും വൈറലാകുകയാണ്.

ഇപ്പോഴിതാ ഏറ്റവും ഒടുവിലായി ക്ഷേത്രത്തിൽപോയ കുടുംബത്തിന് 17500രൂപ പിഴയിട്ടിരിക്കുകയാണ് പോലീസ്. കൊക്കയാർ കൊടികുത്തി റബ്ബർ തോട്ടത്തിലെ തൊഴിലാളി മാന്തറ മോഹനനും കുടുംബത്തിനുമാണ് പൊലീസ് ഇത്രയും പിഴ വിധിച്ചത് . ശനിയാഴ്ച മോഹനനും കുടുംബവും നെടുങ്കണ്ടത്തെ ക്ഷേത്രത്തിലേയ്ക്ക് പോകവെ പെരുവന്താനം മുറിഞ്ഞപുഴയ്ക്ക് സമീപം വളഞ്ചാംകാനത്തുവച്ച്‌ അഡീഷണൽ എസ്.ഐ. രാജേഷിന്റെ നേതൃത്വത്തിൽ വാഹനം തടയുകയായിരുന്നു.തുടർന്ന് വിലാസം എഴുതിയെടുത്തെങ്കിലും കേസെടുക്കില്ലെന്നാണ് അറിയിച്ചത്. എന്നാൽ പൊലീസ് സ്റ്റേഷനിലെത്തിയ മോഹനനോട് കേസ് കോടതിയിലേയ്ക്ക് അയച്ചെന്നും ആളൊന്നിന് 3500രൂപ വീതം 17500രൂപ കോടതിയിൽ അടച്ചാൽ മതിയെന്നും പറയുകയായിരുന്നു. റബ്ബർ തോട്ടത്തിലെ തൊഴിലാളിയായ മോഹനൻ17500രൂപ അടയ്ക്കാൻ മാർഗമില്ലാതെ വിഷമിക്കുകയാണ്.

Readers Comment

Add a Comment