Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
രാജ്യത്ത് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നനൻസി നിയമം നടപ്പാക്കിയതിന്റെ അൻപതു വർഷം പൂർത്തിയാക്കുന്ന ആഗസ്റ്റ് 10-ാം തീയതി കേരള കത്തോലിക്കാസഭ ജീവന്റെ സംരക്ഷണ ദിനമായി ആചരിക്കുവാൻ തീരുമാനിച്ചിരിക്കുകയാണ്. ഇതിനോടനുബന്ധിച്ച് ഭാരത കത്തോലിക്കാസഭയിൽ കറുത്ത ദിനമായും ആചരിക്കുവാൻ ആഹ്വാനം ചെയ്തിട്ടുണ്ട്. 'ജനിക്കാനും ജീവിക്കാനുമുള്ള സ്വാതന്ത്ര്യം' എന്നതാണ് ജീവന്റെ സംരക്ഷണ ദിനത്തിന്റെ ആപ്തവാക്യം. 1971ലാണ് നിയമം നിലവിൽ വന്നത്. പിന്നീട് പരിഷ്കരിക്കുകയും ചെയ്തു.ഗർഭഛിദ്രത്തിന് അനുമതി നൽകുന്ന നിയയമാണ് മെഡിക്കൽ ടെർമിനേഷൻ ഓഫ് പ്രഗ്നൻസി നിയമം.
കേരളസഭയുടെ ജീവന്റെ സംരക്ഷണ ദിനാചരണ പ്രവർത്തനങ്ങൾക്ക് കെസിബിസി കുടുംബ പ്രേഷിത വിഭാഗത്തിന്റെയും പോലൈഫ് സമിതിയുടെയും ചെയർമാനായ ബിഷപ്പ് ഡോ പോൾ ആന്റണി മുല്ലശ്ശേരി, വൈസ് ചെയർമാന്മാരായ ബിഷപ്പ് ജോഷാ മാർ ഇഗ്നാത്തിയോസ് മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ, കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ ജേക്കബ് പാലക്കാപ്പിള്ളി, കെസിബിസി ഫാമിലി കമ്മീഷൻ സെക്രട്ടറി പോൾസൺ സിമതി, കെസിബിസി പ്രോലൈഫ് സമിതി പ്രസിഡന്റ് സാബു ജോസ്, സെക്രട്ടറി അഡ്വ. ജോസി സേവ്യർ, ആനിമേറ്റർ സിസ്റ്റർ മേരി ജോർജ്, ജോർജ്ജ് എഫ് സേവ്യർ തുടങ്ങിയവർ നേതൃത്വം നൽകും. കേരളസഭയിലെ 13 രൂപതകളിലെയും കുടുംബ പ്രേഷിത വിഭാഗമാണ് പ്രോലൈഫ് സമിതികളുടെ സഹകരണത്തോടെ ഈ ദിനാചരണം സംഘടിപ്പിക്കുന്നത്.
ആഗസ്റ്റ് 1 മുതൽ 16 വരെയുള്ള ദിവസങ്ങൾ പ്രാർത്ഥനാദിനങ്ങളായിരിക്കും. രൂപതകൾ ആഗസ്റ്റ് 8 മുതൽ പ്രാർത്ഥനാവാരം ആചരിക്കും വ്യക്തികളും കുടുംബങ്ങളും സൗകര്യപ്രദമായ ഒരു ദിവസം ഉപവാസ പ്രാർത്ഥനയ്ക്കായി വിനിയോഗിക്കും. രൂപത ഫോറോന ഇടവക തലങ്ങളിൽ ഭ്രൂണഹത്യയ്ക്ക് എതിരെ ജീവന്റെ സംസ്കാരം നാജിവമാക്കുവാനുള്ള പ്രചാരണങ്ങൾ കോവിഡ് നിയന്ത്രണം പാലിച്ചുകൊണ്ട് കൂട്ടായ്മ, വിവിധ മാധ്യമ പരിപാടികൾ എന്നിവ സംഘടിപ്പിക്കും. കൂടുതൽ മക്കളെ സ്വീകരിക്കുന്ന കുടുംബത്തെ പിന്തുണയ്ക്കുന്ന നയം കർമ്മപരിപാടികൾ എന്നിവ നിലവിൽ എല്ലാ രൂപതകളിലും ഉണ്ട്. ആശുപത്രികൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയുടെ സഹകരണത്തോടെ കൂടുതൽ ക്ഷേമ പദ്ധതികൾ ആസൂത്രണം ചെയ്യും. ജീവൻ, കുടുംബം എന്നിവയെക്കുറിച്ചുള്ള പഠനങ്ങളും പുസ്തകങ്ങളും വ്യാപകമാക്കുവാൻ ശ്രമിക്കും.
വലിയ കുടുംബങ്ങളെ ആദരിക്കുന്ന ജീവസമൃദ്ധി പ്രോഗ്രാം ഇടവക രൂപത തലങ്ങളിൽ തുടരും. വിവിധ വിഭാഗം ജനങ്ങൾക്കായി പ്രോലൈഫ് വെബിനാർ നടത്തും. സീറോ മലബാർ സഭയുടെ പ്രോലൈഫ് അപ്പോസ്തലേറ്റും കെസിബിസി പ്രോലൈഫ് സമിതിയും സംയുക്തമായി ജീവസമൃദ്ധി എന്ന പേരിൽ ഒരു മ്യൂസിക്കൽ ആൽബം തയ്യാറാക്കിവരുന്നുണ്ടെന്നും കുടുംബങ്ങൾക്ക് വേണ്ടിയുള്ള കെസിബിസി കമ്മീഷൻ പ്രസ്താവനയിൽ അറിയിച്ചു.
പരമാവധി കുട്ടികളാകാമെന്ന, കുട്ടികളെ പ്രോത്സാഹിപ്പിക്കുന്ന വിവിധ രൂപതാ നയങ്ങളുടെ ഭാഗമായാണ് ഈ തീരുമാനമെന്നുവേണം കരുതാൻ. കുടുംബം ജീവിതം എന്ത് എന്ന് അറിയാത്ത സഭാ വക്താക്കളാണ് മെഡിക്കൽ ടെർമിനേഷനെ കുറിച്ച് വാതോരാതെ സംസാരിക്കുന്നത് എന്നതാണ് മറ്റൊരു വിരോധാഭാസം. സഭാ മേലാളന്മാരും വൈദികരും കന്യാസ്ത്രീകളും ദാമ്പത്യ ജീവിതം നയിക്കുന്നവരോ കുട്ടികളെ വളർത്തുന്നതിന്റെ പ്രായോഗിക ബുദ്ധിമുട്ടുകളോ അറിയാത്തവരാണ്. പീഡനത്തിന് ഇരയായി ഗർഭം ധരിക്കുന്ന പെൺകുട്ടികൾക്കും ഭിന്നശേഷിയുള്ളവർക്കും ഗർഭസ്ഥ ശിശുവിന് വൈകല്യം സ്ഥിരീകരിച്ചവരും മറ്റൊരു കുഞ്ഞിനെ കൂടി വളർത്താൻ സാഹചര്യമില്ലാത്തവരുമൊക്കെ നിയമപരമായും അല്ലാതെയും ഭ്രൂണഹത്യ നടത്തുന്നുണ്ട്. കാലാകാലങ്ങളായി ഇത് തുടരുകയും ചെയ്യുന്നു എന്നതാണ് യാഥാർത്ഥ്യം. ആയതിനാൽ ഇടയലേഖനമിറക്കിയതുകൊണ്ടോ ഉപവാസമാചരിച്ചതുകൊണ്ടോ കറുത്ത ദിനം ആചരിച്ചതുകൊണ്ടോ ഇത് നിർത്തലാക്കാൻ സാധിക്കുമോ ??? ,
23.82°C








