Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 8:25 am
  • 15th August, 2026
  • Broken Clouds
23.82°C23.82°C
  • Humidity: 89 %
  • Wind: 0.71 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പി.എസ്.സിക്ക് ചട്ടങ്ങൾ അനുസരിച്ച് മാത്രമേ പ്രവർത്തിക്കാൻ സാധിക്കൂവെന്ന് പി.എസ്.സി. ചെയർമാൻ എം.കെ.സക്കീർ. ആരു വിചാരിച്ചാലും അത് മാറ്റാൻ സാധിക്കില്ലെന്നും മറ്റുളളവരുടെ ഒഴിവുകൾ തങ്ങൾക്ക് ലഭിക്കണമെന്ന് ഉദ്യോഗാർഥി ആഗ്രഹിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

‘യൂണിഫോം, പൊലീസ് റാങ്ക് ലിസ്റ്റുകൾ കാലാവധിയായ ഒരു വർഷം കഴിഞ്ഞാൽ മൂന്നു വർഷം വരെ പോകുന്ന റാങ്ക് ലിസ്റ്റുകൾ അല്ല. യൂണിഫോം പോസ്റ്റിലേക്ക് കൃത്യമായ വയസ്സും ശാരീരികക്ഷമതയും ഉൾപ്പടെയുളള കാര്യങ്ങൾ പറഞ്ഞിട്ടുണ്ട്. അതിനകത്ത് ഉയർന്ന നിലവാരം പുലർത്തുന്നവർ തിരഞ്ഞെടുക്കപ്പെടുന്നു, അത് കഴിയുന്നു. ഈ നിയമാണ് പോലീസിൽ വന്നിരിക്കുന്നത്. അതോടെ പോലീസ് റാങ്ക് പട്ടിക കാലാവധി ഒരു വർഷമായി ചുരുങ്ങി. മറ്റൊരു റാങ്ക് പട്ടിക വന്നില്ലെങ്കിൽ ഇതിന്റെ കാലാവധി നീട്ടാൻ സാധിക്കില്ല.മൂന്നാമത്തെ വിഭാഗമാണ് അധ്യാപകർ, എൽഡി ക്ലാർക്ക് തുടങ്ങിയ തസ്തികകൾ ഉൾപ്പെടുന്ന ജനറൽ വിഭാഗം. യൂണിഫോമില്ലാത്ത ജനറൽ റാങ്ക് ലിസ്റ്റുകളുടെ കാലാവധിയും ഒരു വർഷമാണ്. മറ്റൊരു റാങ്ക് പട്ടിക വന്നിട്ടില്ലെങ്കിൽ എന്ന് പരക്കെ കേൾക്കുന്ന ഈ റാങ്ക് പട്ടിക മൂന്നു വർഷത്തേക്കേ നീട്ടാനാകു. ഏറ്റവും കൂടുതലായി മൂന്നു വർഷത്തേക്ക് മാത്രമേ റാങ്ക് പട്ടിക നീട്ടാനാകൂ.

1+2 എന്നത് നിലനിൽക്കുമ്പോൾ ഒരു വർഷം കഴിഞ്ഞാൽ പിഎസ്സിക്ക് അടുത്ത ദിവസം മുതൽ റാങ്ക് പട്ടിക പ്രസിദ്ധീകരിക്കാം. എന്നാൽ കാലങ്ങളായി പിഎസ് സി ജനറൽ വിഭാഗത്തിന് മൂന്നുവർഷത്തിന്റെ അധിക ആനുകൂല്യം നൽകുന്നുണ്ട്. മൂന്നു വർഷം കഴിഞ്ഞാൽ ഈ റാങ്ക് പട്ടികകളുടെ കാലാവധി നിയമപ്രകാരം അവസാനിച്ചു.’ ചെയർമാൻ വ്യക്തമാക്കി.

Readers Comment

Add a Comment