Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 2:10 pm
  • 15th August, 2026
  • Light Rain
29.82°C29.82°C
  • Humidity: 68 %
  • Wind: 2.86 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ലോകമെമ്പാടും തിരഞ്ഞ ആ ഭാഗ്യവാനെ ഒടുവിൽ കണ്ടെത്തി. അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ 30 കോടി രൂപ ലഭിച്ച മലയാളിയെയാണ് കണ്ടെത്തിയത്. ഖത്തറിലെ പ്രവാസി മലയാളിയായ സനൂപ് സുനിൽ ജൂലൈ 13ന് എടുത്ത 183947 എന്ന ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. 32 വയസുകാരനായ സനൂപ് തന്റെ 19 സുഹൃത്തുക്കൾക്കൊപ്പമാണ് ബിഗ് ടിക്കറ്റെടുത്തത്. സമ്മാനത്തുക എല്ലാവരും തുല്യമായി പങ്കുവെയ്‍ക്കും. സിനിമാ നടൻ ഹരിശ്രീ അശോകന്റെ മരുമകൻ കൂടിയാണ് സനൂപ്.

ജൂലൈ 13നാണ് സനൂപ് സമ്മാനാർഹമായ ടിക്കറ്റ് വാങ്ങിയത്. ബിഗ് ടിക്കറ്റ് നറുക്കെടുപ്പ് നടക്കുന്ന സമയത്ത് ജോലി കഴിഞ്ഞ് സനൂപ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു സനൂപ് . ഒരു സുഹൃത്തിനൊപ്പം തത്സമയ നറുക്കെടുപ്പ് കണ്ടുകൊണ്ടിരുന്നെങ്കിലും രണ്ടാം സമ്മാനം പ്രഖ്യാപിച്ചപ്പോഴേക്കും നറുക്കെടുപ്പ് അവസാനിച്ചെന്ന് കരുതി അദ്ദേഹം പിന്നീട് ബാക്കി കാണാൻ ശ്രമിച്ചില്ല. ഒന്നാം ലഭിച്ച വിവരം അറിയിക്കാനായി ബിഗ് ടിക്കറ്റ് അവതാരകൻ റിച്ചാർഡ് സനൂപിനെ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചപ്പോൾ അതുകൊണ്ടുതന്നെ ലഭിച്ചതുമില്ല.

നാട്ടിലെ മൊബൈൽ നമ്പർ കൊടുത്തിരുന്നതിനാൽ ടിക്കറ്റ് സംഘാടകപ്രതിനിധി റിചാർഡ്, സനൂപിന്റെ മൊബൈലിലേക്കു പല പ്രാവശ്യം വിളിച്ചെങ്കിലും ആദ്യം ബന്ധപ്പെടാൻ സാധിച്ചിരുന്നില്ല. ദീർഘ നേരത്തെ ശ്രമത്തിനു ശേഷമാണു സംഘടകർക്കു സനൂപുമായി ബന്ധപ്പെടാൻ കഴിഞ്ഞത്. അബുദാബി ബിഗ് ടിക്കറ്റ് 230-ാം സീരിസ് നറുക്കെടുപ്പാണ് ശനിയാഴ്‍ച രാത്രി നടന്നത്. സൂപ്പർമാർക്കറ്റ് ശൃംഖലയിൽ പർച്ചേസറായി ജോലി ചെയ്യുന്ന സനൂപ് കുടുംബത്തോടൊപ്പം ഖത്തറിൽ താമസിക്കുകയാണ്.

Readers Comment

Add a Comment