Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 10:19 am
  • 31st May, 2026
  • Overcast Clouds
29.82°C29.82°C
  • Humidity: 77 %
  • Wind: 0.22 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഐപിഎസ് ചമഞ്ഞ് ലക്ഷങ്ങൾ തട്ടിയ കേസിൽ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ അമ്മയും മകനും വീണ്ടും അറസ്റ്റിൽ. വിപിൻ കാർത്തിക്, അമ്മ ശ്യാമള എന്നിവരെയാണ് ഗുരുവായൂർ ടെമ്പിൾ പോലീസ് അറസ്റ്റ് ചെയ്തത്. വ്യാജരേഖ ചമച്ച് പഞ്ചാബ് നാഷണൽ ബാങ്കിൽ നിന്ന് വായ്പ എടുത്ത് രണ്ട് കാറുകൾ വാങ്ങി മറിച്ച് വിറ്റ പരാതിയിലാണ് ഇപ്പോൾ ഇരുവരും പിടിയിലായിരിക്കുന്നത്. തൃശൂർ സിവിൽ സ്റ്റേഷനിൽ ഉദ്യോഗസ്ഥയാണെന്ന് തെറ്റിദ്ധരിപ്പിച്ച് ശമ്പള സർട്ടിഫിക്കറ്റ് അടക്കമുള്ള വ്യാജരേഖകൾ നൽകി ശ്യാമളയാണ് ജാമ്യം നിന്നത്. 2019ൽ മറ്റ് ബാങ്കുകൾ പരാതി നൽകിയെങ്കിലും വായ്പയുടെ അടവ് മുടങ്ങിയപ്പോൾ കഴിഞ്ഞ ഫെബ്രുവരിയിലാണ് ബാങ്ക് പരാതി നൽകിയത്.

ജാമ്യത്തിലിറങ്ങിയ ശേഷം ഇയാൾ കാർത്തിക്ക് വേണുഗോപാൽ എന്ന പേരിൽ കോഴിക്കോട് വാടക വീടെടുത്ത് താമസിച്ച് വരികയായിരുന്നു. അങ്കമാലിയിൽ നിന്ന് വിപിൻ കാർത്തിക്ക് വരുന്നുവെന്നറിഞ്ഞ് പോലീസ് വാഹന പരിശോധന നടത്തി പിടികൂടുകയായിരുന്നു. ഇതറിഞ്ഞ് സ്റ്റേഷനിൽ എത്തിയപ്പോഴാണ് ശ്യാമളയെ അറസ്റ്റ് ചെയ്യുന്നത്. ഇവർ വിറ്റ രണ്ട് കാറുകളും പോലീസ് കസ്റ്റഡിയിലെടുത്തു. 2019ൽ വിപിനും ശ്യാമളയും ഗുരുവായൂരിൽ വാടകയ്‌ക്ക് താമസിച്ചിരുന്നു.

ഇവിടെ ബാങ്ക് മാനേജരായ കുന്നംകുളം സ്വദേശിയെ കബളിപ്പിച്ച് 97 പവനും 25 ലക്ഷം രൂപയും തട്ടിയെടുത്ത കേസിലാണ് ഇവർ നേരത്തെ അറസ്റ്റിലായത്. ഇതിന് പുറമെ നിരവധി ബാങ്കുകളിലും ഇവർ തട്ടിപ്പ് നടത്തിയിരുന്നു. അറസ്റ്റിലായ പ്രതിയെ കോടതിയിൽ ഹാജരാക്കിയ ശേഷം റിമാൻഡ് ചെയ്തു.

Readers Comment

Add a Comment