Forecast Weather using OpenWeatherMap with PHP

Kerala

  • Tuesday 4:05 am
  • 29th September, 2026
  • Few Clouds
25.21°C25.21°C
  • Humidity: 94 %
  • Wind: 0.67 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

 ഡൽഹി നങ്കലിൽ ഒൻപത് വയസ്സുകാരിയായ ദലിത് പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി കൊലപ്പെടുത്തിയ സംഭവം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് ബിനോയ് വിശ്വം രാജ്യസഭയിൽ സമർപ്പിച്ച അടിയന്തര പ്രമേയ നോട്ടീസിന് അനുമതി നിഷേധിച്ചു. നടുത്തളത്തിലിറങ്ങുന്നവരെ സസ്പെൻഡ് ചെയ്യുമെന്ന് രാജ്യസഭാ ചെയർമാൻ അറിയിച്ചു. തുടർന്ന് രാജ്യസഭ രണ്ട് മണി വരെ നിർത്തിവച്ചു.

സംഭവത്തിൽ രാജ്യതലസ്ഥാനത്ത് കനത്ത പ്രതിഷേധം തുടരുകയാണ്. പൊലീസുകാർ തെളിവ് നശിപ്പിച്ചുവെന്നാരോപിച്ച് പെൺകുട്ടിയുടെ കുടംബം രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി കുടംബത്തെ സന്ദർശിക്കുകയും പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. പെൺകുട്ടിയുടെ കുടുംബവുമായി സംസാരിച്ച രാഹുൽ ഗാന്ധി കുടുംബത്തിന് നീതി ലഭിക്കണമെന്ന് അറിയിച്ചു. നീതി ലഭിക്കും വരെ കുടുംബത്തോടൊപ്പം ഉണ്ടാകുമെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

Readers Comment

Add a Comment