Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 5:02 am
  • 1st October, 2026
  • Overcast Clouds
25.43°C25.43°C
  • Humidity: 91 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഒളിംപിക്സ് ഇടിക്കൂട്ടിൽ നിന്നും ഇന്ത്യയ്ക്ക് വെങ്കലം. ഇന്ത്യയുടെ വനിതാ ബോക്‌സർ ലൊവ്‌ലിന ബോർഗൊഹെയ്‌നാണ് ഇന്ത്യയ്ക്ക് വേണ്ടി വെങ്കല മെഡൽ സ്വന്തമാക്കിയത്. വനിതകളുടെ വെൽറ്റർ വെയ്റ്റ് വിഭാഗത്തിലാണ് ലൊവ്‌ലിന ഇന്ത്യയ്ക്ക് മെഡൽ സമ്മാനിച്ചത്. നിർണായകമായ സെമി ഫൈനലിൽ ലോക ഒന്നാം നമ്പർ താരമായ തുർക്കിയുടെ ബുസെനാസ് സുർമെലെനിയോട് തോൽവി വഴങ്ങിയതോടെ ലൊവ്‌ലിന വെങ്കല മെഡൽ ഉറപ്പിച്ചു. സ്‌കോർ: 5-0

അനായാസ വിജയമാണ് ബുസെനാസ് നേടിയെടുത്തത്. ആദ്യമായി ഒളിമ്പിക്‌സിൽ പങ്കെടുക്കുന്ന ലൊവ്‌ലിനയ്‌ക്കെതിരേ പരിചയ സമ്പത്തിന്റെ കരുത്തിലാണ് തുർക്കി താരം വിജയം സ്വന്തമാക്കിയത്. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും ലൊവ്‌ലിനയ്ക്ക് ആധിപത്യം പുലർത്താനായില്ല. വിജയിച്ചിരുന്നെങ്കിൽ ഇന്ത്യയ്ക്ക് വേണ്ടി ബോക്‌സിങ്ങിൽ ഒളിമ്പിക്‌സിൽ ഫൈനൽ കളിക്കുന്ന ആദ്യ താരം എന്ന നേട്ടം സ്വന്തമാക്കാൻ താരത്തിന് കഴിയുമായിരുന്നു.ആദ്യ റൗണ്ടിൽ ലൊവ്‌ലിന നന്നായി തുടങ്ങിയെങ്കിലും ലോക ഒന്നാം നമ്പർ താരത്തിനെതിരേ പിന്നീട് മത്സരം കൈവിടുകയായിരുന്നു. ആദ്യ റൗണ്ട് ബുസെനാസ് സ്വന്തമാക്കി. രണ്ടാം റൗണ്ടിൽ തുർക്കി താരം ലീഡുയർത്തിയതോടെ ലൊവ്‌ലിന പതറി. ഒടുവിൽ ബോക്‌സിങ് റിങ്ങിൽ നിന്നും വെള്ളി മെഡൽ നേടിക്കൊണ്ട് തലയുയർത്തി ലൊവ്‌ലിന ഇന്ത്യയുടെ അഭിമാനമായി മാറി. മിരാബായ് ചാനുവിനും സിന്ധുവിനും ശേഷം ഇന്ത്യ ഈ ഒളിമ്പിക്‌സിൽ നേടുന്ന മൂന്നാമത്തെ മെഡലാണിത്.

വിജേന്ദർ സിങ്ങിനും (2008) മേരി കോമിനും (2012) ശേഷം ബോക്‌സിങ്ങിൽ ഇന്ത്യയ്ക്ക് വേണ്ടി മെഡൽ നേടുന്ന താരം എന്ന ബഹുമതി ലൊവ്‌ലിന സ്വന്തമാക്കി. മേരി കോമിന് ശേഷം ഈ നേട്ടം കൈവരിക്കുന്ന ആദ്യ വനിത കൂടിയാണ് ലൊവ്‌ലിന. ലോക ചാമ്പ്യൻഷിപ്പിൽ രണ്ടുവട്ടം വെങ്കലം നേടിയിട്ടുള്ള ലൊവ്‌ലിന ബോർഗോഹെയ്ൻ അസം സ്വദേശിനിയാണ്. അസമിൽ നിന്ന് ഒളിമ്പിക്‌സിന് യോഗ്യത നേടുന്ന ആദ്യ വനിതയാണവർ.

Readers Comment

Add a Comment