Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
ബക്രീദ് സമയത്ത് അനുവദിച്ച ഇളവുകളല്ല സംസ്ഥാനത്ത് കോവിഡ് വ്യാപനം നിയന്ത്രണ വിധേയമാകാത്തതിന് കാരണമെന്ന വിലയിരുത്തലിൽ കേന്ദ്ര സംഘം. സംസ്ഥാനത്ത് കോവിഡ് രോഗികളിൽ നടപ്പിലാക്കുന്ന ഹോം ഐസൊലേഷനിൽ വന്ന വിഴ്ചയാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് ആറംഗ കേന്ദ്ര സംഘത്തിന്റെ കണ്ടെത്തൽ. കേന്ദ്ര സംഘം ആരോഗ്യ മന്ത്രാലയത്തിന് പ്രാഥമിക റിപ്പോർട്ട് കൈമാറി.സംസ്ഥാനത്ത് ഗുരുതരമായ രോഗലക്ഷണങ്ങളില്ലാത്ത കോവിഡ് രോഗികൾക്ക് വീടുകളിലാണ് ചികിത്സ നൽകി വരുന്നത്. ഇത്തരം രോഗികളിലെ ഗാർഹിക നിരീക്ഷണം പാളിയതാണ് പ്രധാന പ്രശ്നമെന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു.
നിരീക്ഷണത്തിൽ കഴിയുന്നവർ വീട്ടിലുള്ള മറ്റംഗങ്ങളുമായി സാമൂഹിക അകലം പാലിക്കുന്നതിൽ വീഴ്ചയുണ്ടായി എന്നാണ് പ്രധാന കണ്ടെത്തൽ. കേരളത്തിലെ വിവിധ ജില്ലകൾ സന്ദർശിച്ചും റിപ്പോർട്ട് തേടിയുമാണ് ആറംഗ കേന്ദ്രസംഘം കഴിഞ്ഞ ദിവസം സന്ദർശനം പൂർത്തിയാക്കി മടങ്ങിയത്.
പ്രതിദിന രോഗികളും മരണ നിരക്കും കേരളത്തിൽ ഉയർന്നു നിൽക്കുകയാണ്. രോഗവ്യാപനം ഉയർന്ന സാഹചര്യത്തിൽ ദേശീയ ദുരന്തര നിവാരണ നിയമപ്രകാരമുള്ള നിർദേശങ്ങൾ കേരളത്തിന് നൽകണോ വേണ്ടയോ എന്ന കാര്യത്തിൽ കേന്ദ്ര സർക്കാർ അന്തിമ തീരുമാനം ഉടൻ കൈക്കൊള്ളും.
കേരളത്തിലെ കോവിഡ് രോഗ വ്യാപനത്തിൽ കേന്ദ്ര സംഘത്തിന് ആശങ്കകൾ ഏറെയെന്നാണ് ലഭിക്കുന്ന സൂചനകൾ. കേരളത്തിൽ നിന്നുള്ള കോവിഡ് സാംപിളുകളിൽ 90.17 ശതമാനത്തിലും തീവ്രവ്യാപനശേഷിയുള്ള ഡെൽറ്റ വകഭേദത്തിന്റെ സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. ഈ വൈറസ് ഇങ്ങനെ പടർന്നാൽ വീണ്ടും ജനിതകമാറ്റം ഉണ്ടാകും. ഇത് വാക്സിനേഷനെ പോലും ബാധിക്കുമെന്നും വിദഗ്ദ്ധ സംഘം മുന്നറിയിപ്പു നൽകുന്നു.
എൻ.എസ്.ഡി.സി ഡയറക്ടറുടെ നേതൃത്വത്തിലുള്ള സംഘമാണ് കോവിഡ് വ്യാപനത്തെ കുറിച്ച് പഠിക്കാൻ കേരളത്തിലെത്തിയിരുന്നത്. രാജ്യത്തെ കോവിഡ് വ്യാപനത്തിന്റെ പകുതിയും കേരളത്തിലാണ് റിപ്പോർട്ട് ചെയ്യുന്നത്. നേരത്തെ ചീഫ് സെക്രട്ടറിയുമായി കേന്ദ്ര ആഭ്യന്തര സെക്രട്ടറി സംസാരിച്ചിരുന്നു. സംസ്ഥാന സർക്കാരിനെ കോവിഡ് പ്രതിരോധ നടപടികൾ സ്വീകരിക്കാൻ സഹായിക്കുകയാണ് സംഘം ചെയ്യുകയെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. നാഷണൽ സെന്റർ ഫോർ ഡിസീസ് കൺട്രോളിന്റെ (എൻസിഡിസി) ഡയറക്ടർ ഡോ. എസ് കെ സിംഗിന്റെ നേതൃത്വത്തിലുള്ളതാണ് സംഘം.
അതേസമയം, കേരളത്തിലെ ലോക്ക് ഡൗൺ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുന്ന കാര്യത്തിൽ ഇന്ന് തീരുമാനമുണ്ടായേക്കും. ചീഫ് സെക്രട്ടറി തലത്തിൽ തയ്യാറാക്കുന്ന നിർദേശങ്ങളാണ് അവലോകന യോഗം ചർച്ച ചെയ്യുന്നത്. കോവിഡ് പരിശോധന ദിവസം രണ്ട് ലക്ഷമാക്കി ഉയർത്തും.
വാരാന്ത്യ ലോക്ക് ഡൗൺ ഒഴിവാക്കാനുള്ള ആലോചനയും സർക്കാർ തലത്തിലുണ്ട്. ഓണത്തിന് കൂടുതൽ ഇളവുകൾ ലഭിക്കുന്ന തരത്തിൽ നിയന്ത്രണങ്ങളിൽ മാറ്റം വരുത്തിയേക്കും. ടി.പി.ആർ അടിസ്ഥാനത്തിലുള്ള നിയന്ത്രണങ്ങൾ മാറ്റി മൈക്രോ കണ്ടയ്ൻമെന്റ് സോണുകൾ രൂപീകരിച്ച് പ്രതിരോധം നടപ്പാക്കാനാണ് സർക്കാർ ആലോചന.തദ്ദേശ സ്ഥാപനങ്ങളെ എ-ബി-സി-ഡി കാറ്റഗറിയായി തിരിച്ച് നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നത് ഫലപ്രദമല്ലെന്ന് വിലയിരുത്തിയാണ് ബദൽ മാർഗം സർക്കാർ തേടിയത്. ടി.പി.ആർ പത്തിൽ കൂടുതലുള്ള വാർഡുകളെ മൈക്രോ കണ്ടയ്ൻമെന്റ് സോണായി തിരിച്ച് അടച്ചിടാനാണ് ആലോചന. ടി.പി.ആർ അടിസ്ഥാനത്തിൽ തദ്ദേശസ്ഥാപനങ്ങളെ മുഴുവനായി അടച്ചിടുന്നതിൽ മാറ്റം വരുത്തും.
28.82°C








