Forecast Weather using OpenWeatherMap with PHP

Kerala

  • Sunday 9:32 am
  • 31st May, 2026
  • Overcast Clouds
28.82°C28.82°C
  • Humidity: 86 %
  • Wind: 0.92 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഉത്തർപ്രദേശിൽ ടാക്സി ഡ്രൈവറെ നടുറോഡിൽ മർദിച്ച സംഭവത്തിൽ ലക്നൗ സ്വദേശിനിക്കെതിരെ കേസ്. മർദനത്തിനിരയായ സാദത്ത് അലി സിദ്ദിഖ് എന്ന യുവാവിന്റെ പരാതിയിലാണ് 28കാരിയായ യുവതിക്കെതിരെ എഫ്‌ഐആർ ഇട്ടത്.റോഡ് മുറിച്ചുകടക്കുന്നതിനിടെ തന്റെ മേൽ ഇടിക്കാൻ വന്നെന്ന് ആരോപിച്ച് ടാക്സി ഡ്രൈവറെ യുവതി തുടർച്ചയായി കരണത്തടിക്കുന്ന ദൃശ്യങ്ങൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.

ഇതിന് പിന്നാലെ യുവതിക്കെതിരെ കനത്ത പ്രതിഷേധമാണുയർന്നത്. ‘Arrest Lucknow girl’ എന്ന ഹാഷ്ടാഗോട് കൂടി യുവതിയെ അറസ്റ്റ് ചെയ്യണമെന്ന ആവശ്യം ശക്തമായി. ഇതിന് പിന്നാലെയാണ് യുവതിക്കെതിരെ കേസെടുത്തത്.ലഖ്നൗവിലെ അവധ് ക്രോസിങ്ങിൽ വച്ചായിരുന്നു ട്രാഫിക് പൊലീസ് നോക്കിനിൽക്കെ യുവതി തുടർച്ചയായി യുവാവിന്റെ കരണത്തടിച്ചത്. കൂടാതെ ഇയാളുടെ ഫോൺ യുവതി നശിപ്പിക്കുന്നതും വീഡിയോയിൽ വ്യക്തമാണ്.പ്രശ്നത്തിൽ ഇടപെട്ട മറ്റൊരാളെയും യുവതി മർദിച്ചു. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് നിഷ്പക്ഷമായ അന്വേഷണം നടത്തുമെന്ന് ഡിസിപി ചിരഞ്ജീവ് നാഥ് സിൻഹ അറിയിച്ചു.

 

Readers Comment

Add a Comment