Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

ഇന്ന് തിങ്കളാഴ്ച മുതൽ ഏഴാം തീയതിവരെ  മലങ്കര ഓർത്തഡോക്സ്‌ സഭയുടെ എപ്പിസ്കോപ്പൽ സുന്നഹദോസ് നടക്കുകയാണ്. ഒരു പക്ഷെ സഭയുടെ ചരിത്രത്തിൽ ആദ്യമായിട്ടായിരിക്കാം  ഇത്രയും ഒരു അനിശ്ചിതാവസ്ഥയിൽ ഒരു സിനഡ് കൂടുന്നത്. നയിക്കാൻ ഒരു നായകനില്ല, ഒരു നിയുക്തനില്ല.

ഈ സാഹചര്യത്തിലും ശുഭാപ്തി വിശ്വാസത്തോടെ സഭയിലെ ഒരു മുതിർന്ന ഒരു വൈദികനയ ഫാ. വരിഞ്ഞവിള  ഇന്നലെ ഒരു ഫേസ് ബുക്ക് പോസ്റ്റ്  ഇട്ടത്   ശ്രദ്ധയിൽ പെടുകയുണ്ടായി.

അത് ഇപ്രകാരമായിരുന്നു.
നിയുക്ത കാതോലിക്കാ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്, ദേവലോകത്തു നിന്ന് വെളുത്ത പുക ഉയരട്ടെ

ഫാദർ വരിഞ്ഞവിള

നിയുക്ത കാതോലിക്കാ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പ്,ലോകം എങ്ങും വ്യാപിച്ചുകിടക്കുന്ന മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മക്കൾ, പ്രത്യേകാൽ ശൂനോയോ  നോമ്പിലേക്ക് പ്രവേശിക്കുന്ന ഈ സന്ദർഭത്തിൽ പ്രാർത്ഥനാപൂർവ്വം പ്രതീക്ഷയോടെ കാത്തിരിക്കുകയാണ്.

പരിശുദ്ധ സഭയുടെ മുൻകാലങ്ങളിൽ ഉള്ള കീഴ്‌വഴക്കം അനുസരിച്ച് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിൽ അഭിവന്ദ്യ പിതാക്കന്മാർ ഒത്തൊരുമിച്ച് പരിശുദ്ധാത്മ നിറവിൽ നിയുക്ത കാതോലിക്കായേയും, മലങ്കര മെത്രാപ്പോലീത്തയേയും, ഏകകണ്ഠേന തെരഞ്ഞെടുത്ത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ സമർപ്പിക്കും.അത് അംഗീകരിക്കുന്നതോടുകൂടി പുതിയ കാതോലിക്കാ വാഴ്ചയ്ക്ക് തുടക്കംകുറിക്കും.

കത്തോലിക്കാസഭയിൽ മാർപാപ്പയെ തെരഞ്ഞെടുത്തു കഴിഞ്ഞാൽ ഉടൻ തന്നെ വെളുത്ത പുക ആകാശത്തിലേക്ക് ഉയരും

മാർത്തോമൻ പൈതൃകം ഉള്ള മലങ്കര സഭയിൽ പുതിയ കാതോലിക്കായെ തെരഞ്ഞെടുക്കുവാൻ പുരോഹിതന്മാരും സന്യസ്തരും വിശ്വാസി സമൂഹവും നിരന്തരമായ പ്രാർത്ഥനയിൽ മുഴുകി കഴിയുന്നു.

കാതോലിക്കാ വാഴ്ചയ്ക്ക് ശേഷം,  പുതിയ കാതോലിക്കാ ബാവ (നസ്രാണികളുടെ കുലപതി) ആ വേഷഭൂഷാദികളും സ്ഥാനചിഹ്നങ്ങളും ധരിച്ച്, തന്റെ മുൻഗാമികളുടെ കബർ ഇടങ്ങളിൽ ധൂപാർപ്പണം നടത്തുന്നതോടുകൂടി വെളുത്ത പുക ആകാശത്തിലേക്ക് ഉയരുന്നു
ആ ദിവസത്തിനായി മലങ്കര സഭാമക്കൾ ഒന്നടങ്കം പ്രാർത്ഥനയോടുകൂടി കഴിയുന്നു.

 ഇതാണ് വരിഞ്ഞവിള അച്ഛന്റെ പ്രത്യാശ. മലങ്കര നസ്രാണികളുടെയും.
സിനഡ് കഴിഞ്ഞാൽ വെളുത്തപുക വരുമോ, കറുത്ത പുകവരുമോ, കട്ട പൊക വരുമോ, നുരയും പാതയും വരുമോ എന്ന് കാത്തിരുന്ന് കാണാം.


പ്രത്യാശ എന്നതോ ആശിക്കുന്നതിന്റെ ഉറപ്പും
കാണാത്ത കാര്യങ്ങളുടെ നിശ്ചയവും ആകുന്നു.

വരിഞ്ഞവിള അച്ഛന്റെ  പ്രത്യാശ യാഥാർഥ്യമാകുമോ?
സിനഡ് കഴിയുന്നതുവരെ നമുക്ക് കാത്തിരിക്കാം.

മലങ്കര സഭയിലെ എപ്പിസ്കോപ്പൽ സിനഡ് അംഗങ്ങൾക്ക്  മലങ്കര സഭയിലെ വൈദികരുടെയും  വിശ്വാസികളുടെയും  പ്രത്യാശ യാഥാർഥ്യമാക്കാൻ സാധിക്കുമോ എന്നതാണ് ലോക ക്രൈസ്തവജനത ഉറ്റുനോക്കുന്നത്.

അഭിവന്ദ്യ മെത്രാപോലീത്താമാരെ,  ഈ സഭയുടെ ഭാവി ഇന്ന് നിങ്ങളുടെ കയ്യിലാണ്,കഴിഞ്ഞ തവണ നടന്ന കൊള്ളരുതായ്മകളുടെ അനന്തര ഫലം സഭയും വിശ്വാസികളും കണക്കിന് അനുഭവിച്ചു.നാഥനില്ലാത്ത അവസ്ഥയിലെത്തിച്ചു.  ഇനി ഇത് ആവർത്തിക്കപ്പെടരുത്. വിശ്വാസികളുണ്ടെങ്കിലേ സഭയുള്ളു സഭയുണ്ടങ്കിലേ മെത്രാച്ചന്മാർക്കു പ്രസക്തിയുള്ളൂ എന്ന് മറക്കാതിരിക്കുക. വിശ്വാസികളെ കബളിപ്പിച്ചു അധികാരം കൈക്കലാക്കിയാലും ഇരുന്നോ കിടന്നോ പോലും ഭരിക്കാൻ ഉടയതമ്പുരാൻ അനുവദിക്കതില്ല എന്നും കിടന്നു അയ്യം വിളിച്ചു അലറിവിളിച്ചേ   ഈ ലോകത്തിൽനിന്നും കടന്നു പോകാൻ സാധിക്കൂ എന്ന് കാട്ടിത്തന്ന  ദൃഷ്ട്ടാന്തങ്ങളുടെ ചൂട് മാറിയിട്ടില്ല. അതുകൊണ്ടു   ഒരുമയോടെ - ഒരു തീരുമാനമെടുത്തു സഭയെ ഒന്നായിക്കണ്ടു വിശ്വാസി സമൂഹത്തെ നയിക്കാൻ നിങ്ങള്ക്ക് സാധിക്കുമോ? എങ്കിൽ  ഫാ വരിഞ്ഞവിള പ്രത്യാശിച്ചപോലെ സൗരഭ്യമുള്ള വെള്ള പുക എപ്പിസ്‌കോപ്പൽ സുന്നഹദോസ് തീരുന്നതിനു മുൻപ് ഉയരും. ഇല്ലെങ്കിൽ നിങ്ങളുടെ ഹൃദയത്തിൽ കട്ടപിടിച്ചുകിടക്കുന്ന കാളകൂടത്തിന്റെ  -കറുത്ത കട്ടപ്പൊക ഉയരും,  സഭയാകെ പടരും .. പിന്നെയൊരു തിരിച്ചുവരവിന് ഒരു സാധ്യതയും ഉണ്ടാകില്ല.

യാഥാർഥ്യങ്ങൾ അറിയാവുന്ന വിശ്വാസികൾ ചോദിക്കും ഇതെങ്ങനെ സാധ്യമാകും എന്ന്?
ഇനിയും സാധ്യമാണ്. പറയാം, പക്ഷെ ഈ സിനഡിൽ ഒരു സമവായത്തിൽ എത്താൻ സാധിച്ചില്ലെങ്കിൽ ഒരു പക്ഷെ പിന്നിടൊരിക്കല്പോലും അത് സാധ്യമാകില്ല. മെത്രാപ്പോലീത്തമാർ തമ്മിൽ തുറന്ന യുദ്ധത്തിലേക്ക് കാര്യങ്ങൾ നീങ്ങും , ആർക്കും വിട്ടുകൊടുക്കുവാൻ സാദിക്കാതെവരും. സഭ പല കഷണങ്ങൾ ആകും. 34 ലെ ഭരണ ഘടന നോക്കുകുത്തിയാകും.

മലങ്കര സഭയുടെ ചരിത്രം പരിശോദിച്ചാൽ അറിയാം കഴിഞ്ഞ തവണയൊഴികെ  ആദ്യ ഏഴു തവണയും പട്ടത്വത്തിൽ   സീനിയോറിറ്റി എന്ന മാനദണ്ഡം നോക്കിയാണ് കാതോലിക്കാമാരെ വഴിച്ചിട്ടുള്ളത് . യാധൊരു കൺഫ്യൂഷനും അന്ന് ഉണ്ടായിട്ടില്ല . എന്നാൽ എട്ടാം കത്തോലിക്കയെ അതായത് കഴിഞ്ഞ കാതോലിക്കയെ വാഴിക്കുന്ന സമയത്തു ചരിത്രതിയിലാദ്യമായി ഇത് അട്ടിമറിക്കപ്പെട്ടു. ആ ചരിത്രപരമായ അപരാധത്തിനു ചുക്കാൻ പിടിച്ച വൈദികൻ തന്നെ ഇതോർത്ത് പബ്ലിക്കായി പശ്ചാത്തപിച്ചിട്ടുണ്ട്.  കാലം ചെയിത ദിദിമോസ് ബാവ തന്റെ പിൻഗാമിയായി  കൽക്കട്ട ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ തേവോദോസിയോസ് മെത്രാപോലിത്ത വരണം എന്ന് പലസന്ദർഭങ്ങളിലും ആഗ്രഹം പ്രകടിപ്പിച്ചിരുന്നു. അങ്ങനെയായിരുന്നു ധാരണയും . എന്നാൽ സിനഡിന്റെ തലേ രാത്രി നടന്ന അട്ടിമറിയിൽ അതുവരെ ഒരു കാന്റിഡേറ്റുപോലും അല്ലാതിരുന്ന പൗലോസ് മാർ മിലിത്തിയോസ് രംഗ പ്രവേശനം നടത്തുന്നു അടുത്ത ദിവസം അട്ടിമറിവിജയം നേടുന്നു. അദ്ദേഹത്തിന് ആ അട്ടിമറി വിജയം സമ്മാനിച്ച ചെങ്കീരിയും കൂട്ടരും മരണംവരെ ആ നല്ലമനസ്സിനുടമയായ ബാവയെ വേട്ടയാടി പിൻ സീറ്റ് ഡ്രൈവിങ്ങിലൂടെ ഭരണം നിയന്ത്രിച്ചു , അദ്ദേഹത്തെ പല കുഴിയിലും ചാടിച്ചു. പക്ഷെ നിഷ്കളങ്കനായ ബാവ ഇവരുടെ തനിനിറം മനസിലാക്കാൻ വൈകിപ്പോയിരുന്നു. കാര്യങ്ങൾ മനസിലാക്കിയ ബാവ തന്റെ അവസാനമായപ്പോഴേക്കും തന്റെ ഏറ്റവും വേണ്ടപെട്ടവരോട് പറഞ്ഞിരുന്നു യാധൊറുകാരണവശാലും ചെങ്കീരി നേതൃസ്ഥാനത്തേക്ക് വരരുതെന്ന്. പക്ഷെ ബാവായുടെ നിഴൽ പോലെ നിന്നവർ ഇന്നും അദൃശ്യമായി   ഭരണം നടത്തുന്നു, ഭരണം കൈക്കലാക്കാൻ ശ്രമം തുടരുന്നു.  ഈ പിൻസീറ് ഡ്രൈവിങ്ങിന്റെ  അനന്തരഫലം നാം കണ്ടു -ഇത്രയേറെ അപചയം സംഭവിച്ച, പൊതുസമൂഹത്തിനു മുൻപിൽ നാണംകെട്ട ഈ കാലഹട്ടമാണ് മലങ്കര സഭയുടെ  ഇരുണ്ടകാലഘട്ടം എന്ന് നിസംശയം പറയാം. ഇപ്പോഴുള്ള  ഈ നാഥനില്ലായ്മ, ഈ നേതൃത ശൂന്യത്തം പോലും  അതിന്റെ ബാക്കി പത്രമല്ലേ? ഇനിയും ഇത് തുടരണോ? ഇത് മലങ്കരസഭയിലെ ഓരോ വിശ്വാസിയും സ്വയം ചോദിക്കേണ്ടുന്ന ചോദ്യമാണ്.

ബാവ രോഗ ഗ്രസ്തനായി  ആറു മാസത്തിനപ്പുറത്തേക്കു പോകില്ല എന്ന് വിദഗ്ദ്ധ ഡോക്റ്റർമാർ പറഞ്ഞു എന്ന് സഭയുടെ മാധ്യമവിഭാഗം മേധാവിത്തന്നെ പറയുന്നു.
അങ്ങനെയെങ്കിൽ എന്തുകൊണ്ട് സിനഡ് കൂടി അടിയന്തിരമായി സഭക്ക് ഒരു നിയുക്തനെ വഴിക്കണം എന്ന് ഇവർ ആവശ്യപ്പെട്ടില്ല .. അന്ന് ആ സാധ്യതയും  ചെങ്കീരിയും കൂട്ടാളികളും തന്നെ അട്ടിമറിച്ചു. പിൻസീറ്റ് ഡ്രൈവിംഗ് നടത്തിക്കൊണ്ടിരുന്ന ചെങ്കീരിയും ബാവായുടെ പ്രിൻസിപ്പൽ സെക്രട്ടറിയും സിനഡ് സെക്രട്ടറിയും അട്ടിമറിനടത്തിയതിനു കാരണം  നിയുക്തൻവന്നാൽ തങ്ങളുടെ അപ്രമാദിത്യം നഷ്ടപ്പെടുമെന്നും അതുകൊണ്ടു ബാവയെ ഉപയോഗിച്ച് തന്ത്രപൂര്വ്വം ആ സ്ഥാനം കൈക്കലാക്കാം എന്നും ഇവർ വ്യാമോഹിച്ചു. അതിനായി ഇവർ സിനഡിൽ നടത്തിയ കുതിരക്കച്ചവടവും ചരടുവലികലും  എല്ലാം പാളി. പാളിയെന്ന്  മാത്രമല്ല ഈ നാറിയകഥകൾ പുറത്തുവരികയും ചെയിതു.  

ഇപ്പോഴത്തെ അവസ്ഥ നോക്കുക .. എല്ലാ മെത്രാച്ചന്മാരും ഇടിച്ചു  നിൽക്കുകയാണ് . എല്ലാവർക്കും കാതോലിക്ക ആകണം .

കാതോലിക്ക ആകാൻ ഇടിച്ചു നിൽക്കുന്നവരെ നോക്കുക.

ഒന്നാമൻ ഓമനക്കുട്ടൻ എന്ന് പറഞ്ഞതുപോലെ ഇവിടെയും  ഒന്നാമൻ ചെങ്കീരി. ചെങ്കീരി ചെങ്കീരി എന്ന് ഞാൻ പറയാൻ കാരണം ചെങ്കീരി ഒരു ഇരയെ ലക്‌ഷ്യം വെച്ച് ചാടി വീണാൽ കറക്റ്റ് മർമ്മ സ്ഥാനത്തു തന്നെ കയറിപ്പിടിക്കും .. കൊണ്ടേ മറിയൂ എന്ന് ചുരുക്കം, ഇരയെ രക്ഷപെടുത്താൻ ചെങ്കീരിയെ എറിയുകയോ അടിക്കുകയോ ചയിതാൽ ബോളുപോലെ ചുരുളും. അടിക്കുന്ന വടിയോടിയുന്നതല്ലാതെ ചെങ്കീരിക്കൊന്നും പറ്റില്ല . ചീറ്റി  ചീറ്റി നിൽക്കും

ദീർഘ വീക്ഷണത്തോടെ ചെങ്കീരി പണിതുടങ്ങിയത് കൽക്കട്ട ഭദ്രാസനാധിപനായിരുന്ന അഭിവന്ദ്യ തേവോദോസിയോസിനെ അട്ടിമറിച്ചത് മുതലാണ്. തന്റെ സ്ഥാന ലബ്ധിക്കു കാരണഭൂധനെ  ബാവ സർവ്വ സ്വതന്ദ്രിയങ്ങളും കൊടുത്തു കൂടെ നിർത്തി. കുടഞ്ഞെറിയാൻ പറ്റാത്തവിധത്തിൽ ഒട്ടിയ  ചെങ്കീരി പല സ്ഥാനമാനങ്ങൾ മാത്രമല്ല  പല ഭദ്രാസനങ്ങളും നേടിയെടുത്തു. വേരുറപ്പിച്ചു. പെണ്ണുപിടിയന്മാരായ കത്തനാർ മാരുടെയും മെത്രാന്മാരുടെയും രക്ഷകനായി. വൈദികരെ വരുതിയിലാക്കാൻ സെമിനാരിയിൽ സ്വാധീനമുറപ്പിച്ചു. ഭാവിയിൽ വെല്ലുവിളി ഉയർത്താൻ സാധ്യതയുള്ള മെത്രാപ്പോലീത്തയെ സമർത്ഥമായി നാണംകെടുത്തി ഒതുക്കി ബോംബെ  ഭദ്രാസനവും കൈപ്പിടിയിൽ ഒതുക്കുവാൻ ശ്രമിച്ചപ്പോൾ വൈദികരും ഭദ്രാസനത്തിലെ ജനങ്ങളും കണ്ടം വഴി ഓടിച്ചു. 2017 ഇൽ വെല്ലൂരിൽ വെച്ച് ബാവക്കു ക്യാൻസറിന്റെ തുടക്കമെന്ന്  സ്ഥിരീകരിച്ചപ്പോൾ അത് രഹസ്യമാക്കി വെച്ചു... രണ്ടായിരത്തി ഇരുപതു തുടക്കത്തിൽ  അഡ്വാൻസ്ഡ് സ്റ്റേജ് ആയപ്പോൾ അദ്ദേഹം വിളംബരം നടത്തിയതെന്താണ് ഓർത്തുനോക്കുക. തുടർന്ന് അസിസ്റ്റന്റായി ഭരണം കയ്യാളി. വിലങ്ങു തടിയായി നിന്ന സീനിയർ മെത്രാപോലിത്തയായ അത്താനാസിയോസ് തിരുമേനി മൃഗീയമായി ഇല്ലായ്മ ചെയ്യപ്പെട്ടു. ട്രസ്റ്റുകൾ ഉണ്ടാക്കി ഹവാലവഴി പണം സ്വരുക്കൂട്ടി. ബാവായുടെ കബറടക്ക ശുശ്രുഷയിൽ പോലും അപ്രമാദിത്യം കാണിച്ചു.

2017 ജൂലൈ മൂന്നിലെ വിധിയിലൂടെ ഇരു സഭകൾക്കും ഒന്നാകുവാനുള്ള അവസരം ദൈവം നൽകിയപ്പോൾ ഇനി അങ്ങനെ സംഭവിച്ചാൽ തന്റെ കാതോലിക്ക സ്വപ്നം പൊലിയുമെന്നു ഭയപ്പെട്ട ചെങ്കീരിയുടെ ബുദ്ധിയായിരുന്നു ജനങ്ങൾ പോരട്ടെ മെത്രാന്മാർ അവിടെ നിൽക്കട്ടെ എന്നത്. ഉദ്ദേശിച്ചതുപോലെ സംഭവിച്ചു സഭ ലയനം പാളി .. തെറി കാതോലിക്കാക്കിട്ടു കിട്ടി. മലങ്കരയുടെ പരമാധികാരവും സ്വയം ശീര്ഷകത്വവും എന്ന ഏവിയേഷൻ ഫ്യൂവൽ ആളിക്കത്തിച്ചു കേസിനായി    മലങ്കര സംരക്ഷണം  എന്ന ഹെഡിൽ കോടികൾ കട്ടുമുടിച്ചു.  കാജാ ബീഡിവലിച്ചുനടന്നവർ  
ഫാൻസ്‌ അസോസിയേഷൻ രൂപികരിച്ചു കേസിന്റെ കമന്ററി പറഞ്ഞു എക്സികുട്ടീവ് ക്‌ളാസുകളിൽ പറപറന്നു . മുട്ടകടികൊണ്ടു റെയിൽവേ ബെഞ്ചിൽ കിട്ടുന്നവർ ടാജിലും ഹായത്തിലും അന്തിയുറങ്ങി, എന്തിനു കേസ് നടത്തിപ്പിന്റെ പേരിൽ.
ഇപ്പോഴത്തെ ആപ്ത വാക്യം ഇതാണ്  പള്ളിപ്പിടുത്തവും അടിപിടിയും തുടരണമെങ്കിൽ ചെങ്കീരി കാതോലിക്ക ആകണമെന്ന്.

ഇതിനായി ഇദ്ദേഹം ചെയ്യുന്ന മറ്റൊരു ഹീന കൃത്യം മലങ്കര നാരദൻ എന്നറിയപ്പെടുന്ന തിരുവനന്തപുരം ഭദ്രാസനത്തിൽനിന്നു പെണ്ണുകേസും സാമ്പത്തിക തട്ടിപ്പിലും പെട്ടതിനെ തുടർന്ന് മുടക്കുകൽപ്പന നൽകിയ   കുപ്പായമിട്ടുനടക്കുന്ന ഒരു മാമ കത്തനാരെ ഉപയോഗിച്ച്  മൂന്ന് യുട്യൂബ് ചാനലുകൾ ഉണ്ടാക്കി സഹ മെത്രാപ്പോലീത്തമാരെ വ്യക്തിഹത്യ നടത്തുക എന്നതാണ്.

കാതോലിക്ക എന്ന പേരുപോലും ഉച്ചരിക്കാൻ യോഗ്യരല്ലാത്ത ചില മ്ലേച്ചന്മാർപോലും കുപ്പായം തൈപ്പിച്ചു കളത്തിലിറങ്ങി മത്സരം തുടങ്ങി കഴിഞ്ഞു എന്നതാണ് ഏറ്റവും പരിതാപകരമായ അവസ്ഥ. ഇത്തരമൊരു അവസ്ഥയിലേക്ക് മലങ്കര സഭയെ എത്തിച്ചതാരാണ് എന്ന് ആലോചിക്കുക.

ഭൂമി തട്ടിപ്പുകേസിലും പെണ്ണ് കേസിലും പെട്ട  മാനസിക രോഗത്തിന് ചികിത്സയിലിരുന്ന ഒരു അഭിവന്ധ്യൻ പ്രചാരണ മാമാങ്കം ആരംഭിച്ചു കഴിഞ്ഞു.കൊച്ചിയിൽ റിയൽ എസ്റ്റേറ്റ്  തട്ടിപ്പുനടത്തിയ മറ്റൊരു മെത്രാച്ചൻ എന്നെ ആക്കിയാൽ ഞാൻ ആകാം എന്നുപറഞ്ഞു നടക്കുന്നു. പരിശുധാൽമാവ്  നേരിട്ട് ദർശനം നൽകി പിന്മാറരുത് എന്ന് പറഞ്ഞ മറ്റൊരു അഭിവന്ദ്യ പിതാവും മത്സരരംഗത്തു ഉണ്ട്. അമേരിക്കൻ അച്ചായന്റെ  വീട്ടിൽ അതിഥിയായി താമസിച്ചപ്പോൾ  വീട്ടുകാർ ജോലിക്കു പോയപ്പോൾ സ്ക്കോച്ചും പോത്തും എടുത്തു ആരുമറിയാതെ കഴിച്ചു വാളുവെച്ച് കിടന്ന  ഊള മെത്രാച്ചനും ഏറ്റുമാനൂരിൽ പെണ്ണുപിടിച്ചു പിടിക്കപ്പെട്ടപ്പോൾ ഓട്ടോയിൽ കയറി രക്ഷപെടാൻ ശ്രമിച്ചപ്പോൾ നാട്ടുകാർ പോലീസിനെ വിളിച്ചുവരുത്തുകയും മുൻ ധനകാര്യ മന്ത്രിയുടെ മകൻ ഇടപെട്ടു നാറാതെ രക്ഷപ്പെടുത്തിയ കൊച്ചു മെത്രാനും  ഉൾപ്പടെ മത്സര രംഗത്തുണ്ട്.

അധികാര കൊതി തലക്കുപിടിച്ചു ഇവർ കാണിക്കുന്ന കന്നംതിരിവുകൾ  ജനങ്ങൾ കാണുന്നുണ്ടെന്നും ഇവർ ആരാണെന്നും എവിടെ നിൽക്കുന്നു എന്നും ജനങ്ങൾക്ക് വ്യക്തമായി അറിയാവുന്ന സ്ഥിതിക്ക് സഭയുടെ പാരമ്പര്യവും കീഴ്വഴക്കവും  അനുസരിച്ചു പോയാൽ ഇവർക്കും സഭക്കും നല്ലതെന്നു ഇവർക്ക് ആർ പറഞ്ഞു കൊടുക്കും.

ഇതിൽ ഏറ്റവും കൂടുതൽ ഇടിച്ചു നിൽക്കുന്ന ചെങ്കീരി മെത്രാച്ചൻ  ഗുരുതര ആരോഗ്യ പ്രശനങ്ങളെ തുടർന്ന്  കോട്ടയത്ത് ഒരു പ്രമുഖ ഡോക്റ്ററെ കണ്ടപ്പോൾ ഉയർന്ന  ഷുഗർ ലെവലും അനുബന്ധ രോഗങ്ങളും ശ്വാസകോശ രോഗങ്ങളുടെ തീവ്രതയും ഒക്കെ കണക്കിലെടുത്തു ഒരു അഞ്ചുകൊല്ലമെങ്കിലും പോകണമെങ്കിൽ കടുത്ത നിയന്ത്രണങ്ങൾ വേണമെന്ന് പറഞ്ഞപ്പോൾ ഇതൊന്നും എന്നെകൊണ്ട് പറ്റില്ല എന്ന് പറഞ്ഞത്രേ .
അതൊന്നും കുഴപ്പമില്ല ഭരണ സിരാകേന്ദ്രം ദേവലോകത്തുനിന്നും പരുമല ആശുപതിയിലേക്കു മാറ്റിയാൽ എന്താണ് കുഴപ്പം എന്നാണ് ഇവരുടെ ശിങ്കിടികൾ  ചോദിക്കുന്നത്.

യാഥാർഥ്യം ഇതൊക്കെ ആണെങ്കിലും അതെല്ലാം മറന്ന്  വരിഞ്ഞവിള അച്ഛൻ പറഞ്ഞതുപോലെ കാര്യങ്ങൾ സംഭവിക്കുയ്‌മെന്ന് നമുക്കും പ്രത്യാശിക്കാം

പരിശുദ്ധ സഭയുടെ മുൻകാലങ്ങളിൽ ഉള്ള കീഴ്‌വഴക്കം അനുസരിച്ച് പരിശുദ്ധ എപ്പിസ്കോപ്പൽ സുന്നഹദോസിൽ അഭിവന്ദ്യ പിതാക്കന്മാർ ഒത്തൊരുമിച്ച് പരിശുദ്ധാത്മ നിറവിൽ നിയുക്ത കാതോലിക്കായേയും, മലങ്കര മെത്രാപ്പോലീത്തയേയും, ഏകകണ്ഠേന തെരഞ്ഞെടുത്ത് മലങ്കര സുറിയാനി ക്രിസ്ത്യാനി അസോസിയേഷനിൽ സമർപ്പിക്കും.അത് അംഗീകരിക്കുന്നതോടുകൂടി പുതിയ കാതോലിക്കാ വാഴ്ചയ്ക്ക് തുടക്കംകുറിക്കും. അങ്ങനെ സംഭവിക്കട്ടെ....

നമ്മുടെ മേല്പട്ടക്കാർ  ക്രിസ്തുവിന്റെ മാർഗ്ഗം  പിൻപറ്റുന്നു  എങ്കിൽ ,സഭയെ സ്നേഹിക്കുന്നുവെങ്കിൽ, വിശ്വാസികളെ കരുതുന്നു എങ്കിൽ ഈ സിനഡിൽ അവർ ഒരു സമവായത്തിൽ എത്തും, പാരമ്പര്യവും പൈതൃകവും  പിന്തുടരുന്ന മലങ്കര നസ്രാണികൾ മുൻ കാലങ്ങളിൽ പിതാക്കന്മാരെ തെരെഞ്ഞെടുത്തത് എപ്രകാരമാണോ അപ്രകാരം  പട്ടത്വത്തിൽ   സീനിയർ  ആയ മെത്രാപ്പോലീത്തയെ മലങ്കര നസ്രാണികളുടെ കുലപതിയായി  തിരഞ്ഞെടുക്കും. സഭയുടെ കാനോനികമായ എല്ലാ കൂദാശകളിലും പട്ടത്വത്തിന്റെ സീനിയോരിറ്റിക്കാണ് പ്രാധാന്യം എന്നത് സഭ പാരമ്പര്യം.  മെത്രാപോലിത്തയെ വഴിക്കുന്ന  ശുശ്രുഷ, മൂറോൻ കൂദാശ, ആശിർവാദമുൾപ്പടെ  സിൻഡിലെ ഇരിപ്പിട ക്രമീകരണങ്ങൾ പോലും എല്ലാം സീനിയോറിറ്റി  അടിസ്ഥാനത്തിലല്ലേ.  റബർ സ്റ്റാമ്പ് ആക്കി പിൻ സീറ്റ് ഡ്രൈവിംഗ് നടത്താം  എന്നലക്ഷ്യത്തോടെ മാത്രം പ്രായത്തിന്റെ അടിസ്ഥാനത്തിൽ  മീറ്റിങ്ങുകളുടെ അധ്യക്ഷപദവി നൽകിയ ക്ളീമിസ് മെത്രാപ്പോലീത്തയെ തിരഞ്ഞെടുത്തത് പോലെയാകരുതു. വകതിരുവും  കാര്യ പ്രാപ്തിയും വേണം.  ലില്ലി ജോർജ് എന്ന യുവതിയെ മരണത്തിലേക്ക് നയിക്കുകയും പ്രകൃതിവിരുദ്ധ പീഡകനും വിഷം,അടിച്ചു ആല്മഹത്യക്ക്‌ ശ്രമിച്ച ഒരു ആഭാസൻ കത്തനാരെ നാട്ടുകാർ തല്ലികൊല്ലാതിരിക്കാൻ റമ്പാൻ സ്ഥാനം നൽകി രൂപപരിണാമം നടത്തിയ മുതലാണ്  
ഇന്ന് സുന്നഹദോസിന്റെ അധ്യക്ഷൻ എന്ന് കേൾക്കുമ്പോൾ തന്നെ നമുക്ക് ഊഹിക്കാം ഇതിന്റെ പരിസമാപ്തി എന്താണെന്നു. അലക്കിയിട്ട ഇന്ത്യൻ ടൈ  അയയിൽ പാറിപ്പറന്നു കിടക്കുന്നതുപോലെയുള്ള ജന്മങ്ങൾ അല്ല സഭയെ നയിക്കേണ്ടുന്നതെന്നു ചുരുക്കം. മറ്റു സഭകളിൽ പ്രത്യേകിച്ച് മാർത്തോമാ സഭയിൽ ഈ അടുത്തയിടെ മാർത്തോമാ മെത്രാപ്പോലീത്തയുടെ പിൻഗാമിയായി രണ്ടു സഫ്രഗൻ മാരെ വാഴിക്കുകയുണ്ടായി.  പട്ടത്വത്തിൽ  സീനിയോറിറ്റി എന്ന മാനദണ്ഡം നോക്കിയാണ്  ഗുരുതര ആരോപണങ്ങൾ നേരിട്ട ബിഷപ്പിനെവരെ സഫർഗൻ  ആയി വഴിച്ചതു എന്നും ഓർക്കുക. അതും മാർത്തോമാ മെത്രാപോലിത്ത നല്ല ആരോഗ്യസ്ഥിതിയിൽ ഇരിക്കുമ്പോൾ തന്നെ.

ഇന്ന് തുടങ്ങിയ സിനഡിൽ ഇക്കാര്യങ്ങൾ മനസിലാക്കി ഇനിയും ഇതുപോലൊരു അവസരം കിട്ടില്ലെന്ന്‌ മനസിലാക്കി ഭദ്രാസനങ്ങളെ  നയിക്കുന്ന അഭിവന്ദ്യ മേല്പട്ടക്കാർ തങ്ങളുടെ ഇങ്കിതങ്ങൾ മാറ്റിവെച്ചു  സഭയുടെ പൊതുനന്മയെ കരുതി ഒരു തീരുമാനത്തിൽ എത്തിച്ചേരും എന്ന് നമുക്കു  പ്രത്യാശിക്കാം. മറിച്ചാണ് സംഭവിക്കുന്നതെങ്കിൽ നമുക്ക് മനസിലാക്കാം ഇവരാണ് യഥാർത്ഥ സഭ ദ്രോഹികൾ , ഇവർക്കു സഭ സ്നേഹമല്ല ഉള്ളത് സ്‌ഥാനമാണങ്ങളോടാണ് എന്ന്.

പിതാക്കന്മാർ ഒരുമിച്ചു ഒരു സമവായത്തിൽ എത്തുമെന്നും ഇവർ ചേർന്ന് മലങ്കര മെത്രാപ്പോലീത്തയെ തിരഞ്ഞെടുക്കുമെന്നും പ്രത്യാശയോടെ നിർത്തുന്നു. ആ തീരുമാനമെത്തുമ്പോൾ വിശ്വാസികൾ ആലപിക്കും

 മാർത്തോമാ സിംഹാസനത്തിൽ ...... 

Readers Comment

Add a Comment