Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കേരളത്തിൽ റേഷൻ വ്യാപാരികൾ സമരത്തിലേക്ക്. ഓണത്തിന് പട്ടിണി സമരം നടത്തും. ഭക്ഷ്യക്കിറ്റ് വിതരണം ചെയ്തതിലെ കമ്മിഷൻ വൈകുന്നതാണ് സമരത്തിന് കാരണമെന്ന് ആൾ കേരള റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു.

പത്ത് മാസത്തെ കമ്മീഷൻ ആണ് റേഷൻ വ്യാപാരികൾക്ക് ലഭിക്കാനുള്ളത്. കുടിശ്ശികയായി കിട്ടാനുള്ളത് അമ്പത്തിയൊന്ന് കോടി രൂപയാണ്. മുപ്പതിനായിരം രൂപ മുതൽ മൂന്നര ലക്ഷം രൂപ വരെയാണ് ഓരോ കടക്കാരനും കിട്ടാനുള്ളത്. കടയടച്ചുള്ള സമരത്തിന് യോജിപ്പില്ല. ഇപ്പോഴത്തേത് സൂചനാ സമരം മാത്രമാണന്നും റേഷൻ ഡീലേഴ്‌സ് അസോസിയേഷൻ അറിയിച്ചു.സൂചന സമരം കൊണ്ട് പരിഹാരമായില്ലങ്കിൽ കടയടപ്പ് സമരത്തിലേക്ക് പോകും. സർക്കാരിനെതിരെ ഹൈക്കോടതിയെ സമീപിക്കുമെന്നും സംഘടന വ്യക്തമാക്കി

Readers Comment

Add a Comment