Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
മുകേഷ് മേതിൽ ദേവിക വിവാഹമോചനവാർത്തകൾക്ക് പിന്നാലെ സോഷ്യൽ മീഡിയയിൽ നടക്കുന്ന വ്യാജപ്രചരണങ്ങൾക്കെതിരേ നിർമാതാവും എഴുത്തുകാരനുമായ രാജീവ് ഗോവിന്ദൻ. നിർമ്മിച്ച സിനിമകളുടെ ടൈറ്റിലുകളിലും പ്രസിദ്ധീകരിച്ച പുസ്തകങ്ങളിലുമൊക്കെ രാജീവ് ഗോവിന്ദൻ മുൻപ് ഉപയോഗിച്ചിരുന്നത് രാജീവ് നായർ എന്ന പേരാണ്.
മേതിൽ ദേവികയുടെ മുൻഭർത്താവ് രാജീവ് നായർ താനാണെന്ന രീതിയിൽ ചില ഓൺലൈൻ മാധ്യമങ്ങൾ പ്രചരണം നടത്തുകയാണെന്നും ആളുകളുടെ ചോദ്യത്തിന് ഉത്തരം പറഞ്ഞ് മടുത്തെന്നും രാജീവ് ഗോവിന്ദൻ പറയുന്നു. ഒപ്പം ഇത്തരത്തിൽ വാർത്ത നൽകിയ മാധ്യമങ്ങൾക്കെതിരെ നിയമ നടപടിക്ക് ഒരുങ്ങുകയാണെന്നും.
രാജീവ് ഗോവിന്ദന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്
ആ രാജീവ് നായർ ഞാനല്ല…
മേതിൽ ദേവികയുടെ മുൻ ഭർത്താവ് രാജീവ് നായർ താങ്കളാണോ എന്ന ചോദ്യത്തിന് ഉത്തരം പറഞ്ഞു മടുത്തു. ‘ലൗവ് റീൽസ്’ എന്നൊരു ഓൺലൈൻ മാധ്യമം ഈ വാർത്ത ഏറ്റെടുത്തതോടെയാണ് ജീവിതത്തിലെ അപ്രതീക്ഷിതമായ ചില അധ്യായങ്ങളുടെ തുടക്കം. ആദ്യം തന്നെ പറയട്ടെ, ദേവികയുടെ ഭർത്താവായിരുന്ന രാജീവ് നായർ ഞാനല്ല.
എനിക്കവരുമായി ഒരു ബന്ധവും ഇല്ല. യാതൊരു അന്വേഷണവും നടത്താതെ എന്നെയും എന്റെ കവിതകളെയും മേതിൽ ദേവികയ്ക്ക് ചാർത്തി നൽകി. ഭാവനാസമ്പന്നമായ കഥകൾ ചമച്ചു. എന്ത് മാധ്യമ പ്രവർത്തനമാണിത്? അടിസ്ഥാനരഹിതമായ ഇത്തരം വാർത്തകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ നിയമ നടപടി സ്വീകരിക്കാൻ തന്നെയാണ് തീരുമാനം.
ഞാനാണെന്ന് കൃത്യമായി തിരിച്ചറിയാൻ എന്റെ ചിത്രങ്ങളും ഗാനങ്ങളും പുസ്തകവുമൊക്കെ അതിൽ വലിച്ചിഴച്ചു. ദേവികയുടെ പുത്രന്റെ പിതൃത്വവും എന്റെ ചുമലിൽ ചാർത്തി. എങ്ങനെയാണ് ഞാനാണ് ദേവികയുടെ ആദ്യ ഭർത്താവെന്ന നിഗമനത്തിലേക്ക് ഇവരെത്തിയതെന്ന് എത്ര ആലോചിച്ചിട്ടും മനസ്സിലാകുന്നില്ല.
ലോകത്തെ എല്ലാ ‘രാജീവ് ‘മാരും ഒന്നല്ല. വാർത്ത സൃഷ്ടിച്ചവരും പ്രചരിപ്പിച്ചവരും തെറ്റുകാർ തന്നെയാണ്. എന്നെ അപമാനിക്കുന്ന തരത്തിൽ പ്രചരിപ്പിക്കുന്ന വീഡിയോ ലൗറീൽസ് പിൻവലിക്കുക. നിയമ നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
രാജീവ് ഗോവിന്ദൻ
31.82°C








