Forecast Weather using OpenWeatherMap with PHP

Kerala

  • Thursday 4:21 am
  • 1st October, 2026
  • Overcast Clouds
25.42°C25.42°C
  • Humidity: 95 %
  • Wind: 0.99 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കോതമംഗലത്ത് മാനസയുടെ കൊലപാതകത്തിൽ അന്വേഷണം ബിഹാറിലേക്ക് നീളുന്നു. കേരള പോലീസ് ബിഹാറിൽ പോയി അന്വേഷണം നടത്തുമെന്ന് മന്ത്രി എം.വി ഗോവിന്ദൻ അറിയിച്ചു. രഖിലിന് തോക്ക് ലഭിച്ചത് ബീഹാറിൽ നിന്നാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. രഖിലിന്റെ സുഹൃത്തിനെ ചോദ്യം ചെയ്യുമെന്നും കൃത്യമായ അന്വേഷണം പൊലീസ് നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.

അതേസമയം, മാനസയുടെയും രഖിലിന്റെയും മൃതദേഹം ഇന്ന് സംസ്‌കരിക്കും. പോസ്റ്റ്മോർട്ടത്തിന് ശേഷം ഇന്നലെ രാത്രി തന്നെ ഇരുവരുടെയും മൃതദേഹം സ്വദേശമായ കണ്ണൂരിലെത്തിച്ചിരുന്നു. മാനസയുടെ മൃതദേഹം രാവിലെ എട്ടു മണിയോടെ കണ്ണൂർ നാറാത്ത് വീട്ടിലെത്തിക്കും. തുടർന്ന് പയ്യാമ്പലം പൊതുശ്മശാനത്തിലാകും സംസ്‌കാരം. സംസ്‌കാര ചടങ്ങുകൾക്ക് ശേഷം രഖിലിന്റെയും മാനസയുടെയും മാതാപിതാക്കളുടെ മൊഴി പൊലീസ ്വിശദമായി രേഖപ്പെടുത്തും.

Readers Comment

Add a Comment