Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.89 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

പാലാ രൂപതക്ക് പിന്നാലെ കൂടുതല്‍ കുട്ടികളുള്ളവര്‍ക്ക് സഹായം പ്രഖ്യാപിച്ച്‌ പത്തനംതിട്ട രൂപതയും രംഗത്ത്. രണ്ടായിരത്തിനുശേഷം വിവാഹിതരായ രൂപത അംഗങ്ങള്‍ക്കാണ് സഹായം. നാലോ അതിലധികോ കുട്ടികളുളള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ രൂപതയില്‍ നിന്ന് നല്‍കും. സിറോ മലങ്കര കത്തോലിക്കാസഭയുടെ പത്തനംതിട്ട രൂപതയാണ് കൂടുതല്‍ കുട്ടികളുളളവര്‍ക്ക് സഹായം പ്രഖ്യാപിച്ചത്. പാലാ രൂപതയുടെ കുടുംബ വർഷം 2021 ൻറെ ഭാഗമായി അഞ്ചോ അതിൽ കൂടുതൽ കുട്ടികളോയുള്ളവർക്ക് പ്രതിമാസ സാമ്പത്തിക സഹായം പ്രഖ്യാപിച്ച വാർത്ത വലിയ ചർച്ചകൾക്കും വിമ‌ർശനങ്ങൾക്കും വഴിവച്ചിരുന്നു. ഇതിന് ചുവടുപിടിച്ചാണ് പത്തനംതിട്ട രൂപതയും ഇപ്പോൾ രം​ഗത്തെത്തിയിരിക്കുന്നത്.  പത്തനംതിട്ടയില്‍ അടക്കം കുട്ടികളുടെ എണ്ണം വലിയ തോതില്‍ കുറയുകയാണ്. ജനസംഖ്യയും കുറയുകയാണ്. ഇത് ഒഴിവാക്കാന്‍ കൂടുതല്‍ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് സഹായങ്ങള്‍ നല്‍കുമെന്നാണ് സര്‍ക്കുലര്‍ പറയുന്നത്. രണ്ടായിരത്തിനു ശേഷം വിവാഹിതരായ, നാലോ അതില്‍ അധികമോ കുട്ടികളുള്ള കുടുംബങ്ങള്‍ക്ക് പ്രതിമാസം 2000 രൂപ വീതം നല്‍കാന്‍ രൂപത തയ്യാറാണ്. ഇത്തരം കുടുംബങ്ങളില്‍നിന്നുള്ള കുട്ടികള്‍ക്ക് സ്‌കൂള്‍ പ്രവേശനത്തില്‍ ഉള്‍പ്പെടെ മുന്‍ഗണന നല്‍കും. കൂടാതെ ഇത്തരം കുടുംബങ്ങളില്‍നിന്നുള്ളവര്‍ക്ക് സഭാ സ്ഥാപനങ്ങളിലും ജോലിക്കും മുന്‍ഗണന നല്‍കുമെന്നും സര്‍ക്കുലര്‍ പറയുന്നു. 

ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളില്‍ മുന്നോട്ട് നയിക്കാന്‍ ഒരു വൈദികനേയും കന്യാസ്ത്രീയേയും ചുമതലപ്പെടുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്ബതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് ഇത് നല്‍കുന്നതെന്ന് രൂപത അധ്യക്ഷന്‍ ഡോ സാമുവേല്‍ മാര്‍ ഐറേനിയോസ് വ്യക്തമാക്കി. 

ഈ കുടുംബങ്ങളെ ആധ്യാത്മിക കാര്യങ്ങളില്‍ മുന്നോട്ട് നയിക്കാന്‍ ഒരു വൈദികനേയും കന്യാസ്ത്രീയേയും ചുമതലപ്പെടുത്തുമെന്നും സര്‍ക്കുലറില്‍ പറയുന്നു. കൂടുതല്‍ കുഞ്ഞുങ്ങളെ സ്വീകരിക്കാന്‍ ദമ്ബതികളെ ഒരുക്കുന്നതിനു വേണ്ടിയാണ് ഇത് നല്‍കുന്നതെന്ന് രൂപത അധ്യക്ഷന്‍ ഡോ സാമുവേല്‍ മാര്‍ ഐറേനിയോസ് വ്യക്തമാക്കി.

 

Readers Comment

Add a Comment