Forecast Weather using OpenWeatherMap with PHP

Kerala

  • Friday 5:19 pm
  • 15th May, 2026
  • Light Rain
31.82°C31.82°C
  • Humidity: 93 %
  • Wind: 0.84 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കാസർഗോഡ് പുത്തൂർ പഞ്ചായത്തിൽ വാക്‌സിനേഷൻ സെന്ററിൽ കൂട്ടയടി. പഞ്ചായത്തിന് പുറത്തുള്ളവർക്ക് വാക്‌സിൻ നൽകുന്നതിനെ ചൊല്ലിയാണ് സംഘർഷം ഉണ്ടായത്.വാക്സിൻ സ്വീകരിക്കാനെത്തിയവരും, പുറത്ത് നിന്ന് വന്നവരും ഏറെ നേരം പൊരിഞ്ഞ അടി നടന്നു. ആരോഗ്യവകുപ്പ് അധികൃതർ വിവരം നൽകിയതിനെത്തുടർന്ന്‌ പൊലീസെത്തിയതിന് ശേഷമാണ് പ്രശ്നങ്ങളവസാനിച്ചത്.

മൊഗ്രാൽപുത്തൂർ ഹയർ സെക്കൻഡറി സ്കൂളിലായിരുന്നു വാക്സിൻ നൽകിയിരുന്നത്. പഞ്ചായത്ത് കോർ കമ്മിറ്റി തീരുമാനപ്രകാരം ഒന്ന്, രണ്ട് വാർഡുകളിലെ ആളുകൾക്കായിരുന്നു വാക്സിൻ നൽകേണ്ടിയിരുന്നത്. ഇതിന് വിപരീതമായി ചിലർക്ക് വാക്സിൻ നൽകിയത് ചോദ്യം ചെയ്തതാണ് പ്രശ്നങ്ങൾക്ക് തുടക്കം.സംഭവത്തിൽ ആരും പരാതി നൽകാത്തതിനാൽ പൊലീസ് കേസെടുത്തിട്ടില്ല. ഇന്ത്യയിലെ ഒട്ടുമിക്ക എല്ലാ സംസ്ഥാനങ്ങളിലും ടിപിആർ ഏറെ കുറേ  കുറഞ്ഞ കണക്കിലേക്കെത്തി. കൊവിഡ് രണ്ടാം തരം​ഗത്തെ എല്ലാവരും ചേർന്ന് പിടിച്ചുകെട്ടുകയും ചെയ്തു. ഇത്രയേറെ തള്ളിമറിക്കലുകൾ നടന്ന കേരളത്തിലാകട്ടെ അനുദിനം കേസുകൾ കൂടുകയും ടിപിആർ ഉയർന്നുനിൽക്കുന്നതും കൊവിഡ് മരണങ്ങൾ കുടുന്നു, കേന്ദ്ര സംഘം എത്തുകയും ചെയ്യുന്നു.  എന്തുകൊണ്ടാണെന്ന ചോദ്യവും ഇതോടൊപ്പമുയരുകയാണ്. കേരളത്തിലെ കൊവിഡിന്റെ യഥാർത്ഥ വശം വ്യക്തമാക്കി ഇതിനുമുന്നേ തന്നെ ഐടുഐ ന്യൂസ് വാർത്ത നൽകിയിരുന്നു.  ഇതാ ഈ കഴിഞ്ഞ ദിവസം കാസർഡോഡ് നിന്നുവരുന്ന വാർത്തയും കൂടി ചേർത്തുവായിച്ചാൽ ഇതു മനസിലാകും. കൊവിഡ് വാക്സിൻ സെന്ററിലെ അടി കണ്ടാൽ വാക്സിൻ സെന്റർ കൊവിഡ് വ്യാപന സെന്ററായി മാറുന്നതായും മനസിലാക്കാം

 

കോവിഡ് പ്രതിരോധത്തിലെ കേരള മാതൃക ലോകശ്രദ്ധ നേടിയതാണ്. എന്നാൽ രണ്ടാം തരംഗത്തിൽ രാജ്യത്ത് ഏറ്റവും കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെടുന്ന സംസ്ഥാനങ്ങളിൽ ഒന്നാം സ്ഥാനത്താണ് കേരളം. കോവിഡ് പ്രതിരോധത്തിൽ കേരള മാതൃക പാളിയോ, എന്താണ് കണക്കുകൾ പറയുന്നത്. കോവിഡ് രോഗപ്രതിരോധത്തിൽ കേരളത്തിന് പിഴച്ചതാണോ എന്ന് ഇനിയെങ്കിലും അധികൃതർ വ്യക്തമാക്കിയേ പറ്റു. ആദ്യ തരംഗത്തിന് ശേഷം ലോക്ഡൗൺ എടുത്ത് കളഞ്ഞതോടെ ആളുകളുടെ കൂട്ടം കൂടലും സമ്പർക്കവും സഞ്ചാരവും വർധിച്ചു. അതോടെ പല സംസ്ഥാനങ്ങളിലും കോവിഡ് വ്യാപന തോത് ഉയർന്നു. അപ്പോഴും കേരളത്തിൽ പോസിറ്റീവ് കേസുകൾ കുറവായിരുന്നു.  ജൂൺ ആദ്യ ആഴ്ച വരെ കേരളത്തിലെ പ്രതിദിന രോഗികളുടെ എണ്ണം 100 നുളളിൽ തുടർന്നു. 

എന്നാൽ അതിനു ശേഷം കോവിഡ് രോഗികളുടെ എണ്ണത്തിൽ കേരളവും പ്രതിസന്ധിയിലാകാൻ തുടങ്ങി, കൊറോണ കേസുകൾ ഒരു ലക്ഷം കടന്ന പതിമൂന്നാമത്തെ സംസ്ഥാനമായി കേരളം മാറി. പിന്നീടങ്ങോട്ട് കേരളത്തിന്റെ കോവിഡ് ഗ്രാഫ് ഉയർന്ന് തന്നെ നിന്നു. തള്ളി മറിക്കലുകൾക്കിടെ ഇത് മാത്രം പരി​ഗണിക്കാൻ സർക്കാരിനായിട്ടില്ല. 

എന്നാൽ രണ്ടാം തരംഗത്തിന്റെ അവസാന ഘട്ടത്തിൽ രാജ്യത്ത് ഏറ്റവുമധികം രോഗികൾ കേരളത്തിലാണ്. മൊത്തം രോഗികളുടെ 32 ശതമാനം. മഹാരാഷ്ട്രയാണ് രണ്ടാം സ്ഥാനത്ത് 21 ശതമാനം. ടിപിആർ ഇപ്പോഴും പത്ത് ശതമാനത്തിൽ കുറയ്ക്കാനും നമുക്കായിട്ടില്ല. ആദ്യ തരംഗവും രണ്ടാം തരംഗവും ഏറ്റവുമധികം ബാധിച്ച ഡൽഹിയിൽ പോലും ടിപിആർ ഒരു ശതമാനത്തിൽ എത്തിയിട്ടും നമുക്ക് അതിനായിട്ടില്ല. .

Readers Comment

Add a Comment