Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
സൗജന്യ ഓണക്കിറ്റ് വിതരണം തിങ്കളാഴ്ച മുതൽ പ്രാദേശിക തലത്തിൽ ആരംഭിക്കും. 90 ലക്ഷത്തിലധികം കാർഡ് ഉടമകൾക്കാണ് കിറ്റ് വിതരണം ചെയ്യുന്നത്.ഓണക്കിറ്റിൽ 15 ഇനങ്ങളാകും ഉണ്ടാകുക. ഓണം പ്രമാണിച്ച് മുൻഗണനക്കാർക്ക് ഒരു ലിറ്റർ മണ്ണെണ്ണ അധികമായി നൽകുമെന്ന് മന്ത്രി അറിയിച്ചു. വെള്ള, നീല കാർഡ് ഉടമകൾക്ക് 10 കിലോ സ്‌പെഷ്യൽ അരി നൽകുമെന്ന് ഭക്ഷ്യമന്ത്രി പറഞ്ഞു.പ്രളയത്തെ തുടർന്ന് തകർന്ന കേരള പുനർനിർമാണത്തിന് പണം കണ്ടെത്താൻ വേണ്ടിയാണ് 2019 ഓഗസ്റ്റ് ഒന്ന് മുതൽ രണ്ട് വർഷത്തേക്ക് ഉൽപ്പന്നങ്ങൾക്ക് മേൽ ഒരു ശതമാനം പ്രളയ സെസ് സർക്കാർ ഏർപ്പെടുത്തിയത്. അഞ്ച് ശതമാനത്തിന് മുകളിൽ ജിഎസ്‌ടി നിരക്കുള്ള ഉൽപ്പന്നങ്ങൾക്കാണ് സെസ് ചുമത്തിയത്.സ്വർണത്തിനും വെള്ളിക്കും കാൽ ശതമാനം സെസും ചുമത്തിയിരുന്നു. 1,700 കോടിയോളം രൂപ ഇതിലൂടെ സർക്കാരിന് ലഭിച്ചു. സെസ് ഒഴിവാകുന്നതോടെ കാർ, ഇരുചക്രവാഹനങ്ങൾ, റഫ്രിജറേറ്റർ, ടെലിവിഷൻ, മൊബൈൽ ഫോൺ, വാഷിങ് മെഷീൻ തുടങ്ങിയവയുടെ വില കുറയും.
31.82°C








