Forecast Weather using OpenWeatherMap with PHP

Kerala

  • Saturday 12:02 am
  • 15th August, 2026
  • Overcast Clouds
23.82°C23.82°C
  • Humidity: 95 %
  • Wind: 0.74 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

കടൽക്കൊലക്കേസിൽ നഷ്ടപരിഹാരം ആവശ്യപ്പെട്ട് പരുക്കേറ്റ ഏഴ് മൽസ്യത്തൊഴിലാളികൾ സുപ്രിംകോടതിയിൽ. സെന്റ് ആന്റണീസ് ബോട്ടുടയ്ക്ക് അനുവദിച്ച രണ്ട് കോടി രൂപയിൽ നിന്ന് നഷ്ടപരിഹാരം ലഭിക്കണമെന്നാണ് ആവശ്യം.

സംഭവത്തിൽ പരുക്കേറ്റതിനാൽ നഷ്ടപരിഹാരത്തിന് അർഹതയുണ്ട്. നഷ്ടപരിഹാര വിതരണം സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ മത്സ്യത്തൊഴിലാളികൾ ആവശ്യപ്പെട്ടു. ഹർജി ജസ്റ്റിസ് ഇന്ദിര ബാനർജി അധ്യക്ഷയായ ബെഞ്ച് ഓഗസ്റ്റ് രണ്ടിന് പരിഗണിക്കും.സോളിസിറ്റർ ജനറൽ തുഷാർ മേത്ത മറ്റൊരു കോടതിയിലായതിനാൽ വാദം കേൾക്കൽ മാറ്റുകയായിരുന്നു. പത്ത് കോടി രൂപ നഷ്ടപരിഹാരം കെട്ടിവച്ച സാഹചര്യത്തിൽ ഇക്കഴിഞ്ഞ ജൂൺ പതിനഞ്ചിന് സുപ്രിംകോടതി കേസ് നടപടികൾ അവസാനിപ്പിച്ചിരുന്നു. തുക വിതരണം ചെയ്യാൻ ഹൈക്കോടതിയെയും ചുമതലപ്പെടുത്തി.

Readers Comment

Add a Comment