Breaking News
- തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
- രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
- ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
Your Comment Added Successfully!
അനുഗ്രഹം തേടി സഫ്രഗൻ മെത്രാപ്പോലീത്ത പാമ്പാടി ദയറിയിൽ. ഇക്കഴിഞ്ഞ ജൂലൈ 18 ഞായറാഴ്ച്ച മാർത്തോമസഭയിലെ സഫ്രഗൻ മെത്രാപ്പോലിത്ത ആയി വാഴ്ത്തിപ്പെട്ട രണ്ടുപേരിൽ ഒരാളായ തിരുവനന്തപുരം കൊല്ലം ഭദ്രാസന ബിഷപ്പ് ജോസഫ് ബെർന്നബാസ് സഫ്രഗൻ മെത്രാപ്പോലിത്ത അനുഗ്രഹം തേടി പാമ്പാടി ദയറിയിൽ എത്തി. പാമ്പാടി തിരുമേനിയുടെ ഖബറിൽ വണങ്ങി പ്രാര്‌ത്ഥിച്ച ശേഷമാണ് അദ്ദേഹം മടങ്ങിയത്. മാർത്തോമ സഭയുടെ വിശ്വാസത്തിന് എതിരായാണ് ജോസഫ് ബെർന്നബാസ് മെത്രാപ്പോലിത്ത പാമ്പാടി തിരുമേനിയുടെ ഖബറിൽ വണങ്ങി പ്രാര്‌ത്ഥിച്ചതെന്ന വിമർശനവുമായി മാർത്തോമ സഭാ വിശ്വാസികൾ സമൂഹ മാധ്യമത്തിലൂടെ കനത്ത വിമർശനം അഴിച്ചുവിട്ടിരിക്കുന്നത്. ക്രൈസ്തവ സഭയിലെ അനാചാരങ്ൾക്കെതിരെയുള്ള തിരുത്തൽ ശക്തിയായാണ് ഈ നവീകരണക്കാർ എന്ന പേരിൽ മാർത്തോമ സഭയ്ക്ക് തുടക്കം കുറിച്ചത്. മാർത്തോമ സഭയുടെ തുടക്കകാരായ പൂർവ പിതാക്കന്മാരിൽ പ്രധാനിയായ എബ്രഹാം അൽപാൻ മരിച്ചവർക്ക് വേണ്ടിയുള്ള പ്രാർത്ഥനാക്രമം വേദ പുസ്തകത്തിന്റെ അടിസ്ഥാനമില്ല എന്ന കാരണത്താൽ മരിച്ചവർക്കുവേണ്ടിയുള്ള പ്രാർത്ഥനാ കുർബാന ക്രമത്തിൽ നിന്ന് ഒഴിവാക്കിയെന്നും മാരാമൺ പള്ളിയിൽ സ്ഥാപിച്ചിരുന്ന 1680-തുകളിൽ യെരുശലേമിൽ നിന്ന് ഇന്ത്യയിൽ വന്ന യൽദോ മാർ ബസേലിയോസിന്റെ മരപ്രതിമ എടുത്തു പള്ളി കിണറ്റിൽ എറിഞ്ഞു മുത്തപ്പൻ എന്ന സ്നേഹത്തോടെ നാട്ടുകാർ വിളിച്ചു കൊണ്ടിരുന്ന ഈ വിശുദ്ധന്റെ പേരിൽ എല്ലാവർഷവും നടത്തിയിരുന്ന പെരുന്നാൾ കച്ചവടം നിർത്തലാക്കുകയും ചെയ്തുവെന്ന് ചരിത്രം പറയുന്നു. എന്നാൽ ആ പരമ്പര്യം മറികടന്ന് മാർത്തോമ സഭയെ നാളെ നയിക്കേണ്ടുന്ന സഫ്രഗൻ മെത്രാപ്പോലീത്ത തന്നെ മാർത്തോമ സഭയുടെ പാരമ്പര്യം തച്ചുടച്ചുവെന്ന് ആരോപിച്ചാണ് ഒരു വിഭാഗം മാർത്തോമ വിശ്വാസികൾ സമൂഹ മാധ്യമത്തിൽ കൂടി ഇദ്ദേഹത്തിനെതിരെ വിമർശന ശരമുന്നയിച്ചു
നിർദ്ദോഷങ്ങളായ ആചാരങ്ങളും പാരമ്പര്യങ്ങളും നിലനിർത്തിക്കൊണ്ട് തന്നെ ആദിമ ക്രിസ്തീയ സഭയുടെ ജീവിത വിശുദ്ധിയിലേക്കും പ്രവർത്തങ്ങളിലേക്കും ഉള്ള ഒരു മടങ്ങിപ്പോകുവാനുള്ള ശ്രമമായിരുന്നു അന്നത്തെ നവീകരണ പ്രസ്ഥാനം. എന്നാൽ മാർത്തോമ സഭയെ സംബന്ധിച്ചിടത്തോളം ഇത്തരത്തിലുളള പുണ്യവാന്മാരുടെ ഖബറിടത്തിലെ പ്രാർത്ഥന, കുരിശുംതൊട്ടിയിലുള്ള പ്രാർത്ഥന , തുടങ്ങിയ ആത്മീയ വ്യാപാരങ്ങൾക്ക് എതിരാണ് മാർത്തോമ സഭ പിന്നീട്പി മാര്‌ത്തോമ സഭ പിൻതുടർന്ന് പോന്നിരുന്ന വിശ്വാസ സംഹിത . . എന്നാൽ ഈ ആചാരങ്ങളെയെല്ലാം കാറ്റിൽ പറത്തി ഓർത്തഡോക്സ് സഭയിലെ കാലം ചെയ്ത ഒരു മെത്രാപ്പോലീത്തയുടെ ഖബറിടത്തിൽ അദ്ദേഹം പോയി പ്രാർത്ഥിച്ചതാണ് ഈ വിമർശനത്തിനിടയാക്കിയത്. ഇതുമാത്രമല്ല.നാളെ സഭാധ്യക്ഷനാകേണ്ട ഒരാൾ ഈ പ്രവൃത്തി ചെയ്തതാണ് മാർത്തോമ സഭാംഗങ്ങളുടെ തന്നെ വിമർശനത്തിന് വഴി വച്ചിരിക്കുന്നതും. സഫ്രഗനായി സ്ഥാനമേറ്റതിന് ശേഷം മാതൃ ഇടവകയായ അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മാ ഇടവകയിൽ 2021ജൂലൈ 24 ശനിയാഴ്ച്ച ബർന്നബാസ് മെത്രാച്ചന് ഇടവക വികാരി സിജു സി ഫിലിപ്പ് പട്ടക്കാരന്റെ നേതൃത്വത്തിൽ കൊടുത്ത ഓർത്തഡോക്സ് വിശ്വാസത്തിലുള്ള സ്വീകരണത്തിനെതിരെയും വിശ്വാസികൾക്കിടയിൽ പ്രതിഷേധ സ്വരമുയർന്നിരുന്നു.ഓർത്തഡോക്സ് വിശ്വാസമനുസരിച്ചുളള മുത്തുകുട,ചെണ്ടമേളം , താലപ്പൊലി, തുടങ്ങിയവ ഉപയോഗിച്ചുള്ള സ്വീകരണത്തിനെതിരെയും വിശ്വാസികൾക്കിടയിൽ വിശ്വാസികളിൽ പ്രതിഷേധത്തിന് വഴിവച്ചിരുന്നു. എന്നാൽ സഫ്രഗൻ മെത്രാപ്പോലീത്തയായി സ്ഥാനമേറ്റ ജോസഫ് മാർത്തോമ മെത്രാപ്പോലീത്തയ്ക്ക് മാതൃ ഇടവക നല്കിയ സ്വീകരണത്തിൽ ആചാര ലംഘനങ്ങൾ കാണേണ്ടെന്നും സഹോദര ക്രൈസ്തവ സഭയായ ഓർത്തഡോക്സ് സഭയുടെ കീഴിലെ പാമ്പാടി ദയറായിൽ പാമ്പാടി തിരുമേനിയുടെ കബറിട സന്ദർശനത്തിലും തെറ്റില്ലെന്നും അത്അദ്ദേഹത്തിന്റെ പുരോഗമന ചിന്തയായി മാത്രം കണക്കാക്കിയാൽ മതിയെന്നും വിമർശകർക്കെതിരെ മറ്റൊരു വിഭാഗം മാർത്തോമ സഭാ വിശ്വാസികൾ തന്നെ പ്രതികരണവുമായി രംഗത്തുവന്നുകഴിഞ്ഞു
2021 ജൂലൈ 18 ഞായറാഴ്ച്ച സഭയിലെ സഫ്രഗൻ മെത്രാപ്പോലിത്ത ആയി വാഴ്ത്തിപ്പെട്ട ബെർന്നബാസ് മെത്രാച്ചൻ ആണ് വിശ്വാസികൾക്ക് മാതൃക കാണിക്കാതെ, സഭാ വിശ്വാസികളുടെ കണ്ണിൽ പൊടിയിട്ട് ഈ കോപ്രായങ്ങൾ എല്ലാം കാണിക്കുന്നത്. സഫ്രഗൻ ആയി വാഴ്ത്തിപ്പെട്ടതിന് ശേഷം അദ്ദേഹത്തിന്റെ മാതൃ ഇടവകയായ അഞ്ചേരി ക്രിസ്തോസ് മാർത്തോമ്മാ ഇടവകയിൽ 2021ജൂലൈ 24 ശനിയാഴ്ച്ച ബർന്നബാസ് മെത്രാച്ചന് ഇടവക വികാരി സിജു സി ഫിലിപ്പ് പട്ടക്കാരന്റെ നേതൃത്വത്തിൽ കൊടുത്ത ഓർത്തഡോക്സ് വിശ്വാസത്തിലുള്ള സ്വീകരണം...
ലെവലേശം ഉളുപ്പില്ലാത്ത, നാണംകെട്ട, ബെർന്നബാസ് മെത്രാച്ചനും, സഭ വിശ്വാസം അനുവദിക്കാത്ത കുപ്പായമായ മഞ്ഞ ഷോൾ കഴുത്തിലിട്ട സിജു സി ഫിലിപ്പ് എന്ന വികാരിയും, മുത്തുകുടയും ചൂടി, താളമേളങ്ങളോടെ എന്ത് കോപ്പ്രായങ്ങൾക്കും താളം തുള്ളാൻ നിൽക്കുന്ന കുറച്ച് വിശ്വാസികളെയും കുറിച്ച് അയ്യോ കഷ്ടം എന്നേ പറയാനുള്ളൂ.
എന്തിനാണ് ഇങ്ങനെ കുറെയെണ്ണത്തെ ബിഷപ്പ് ആക്കുന്നതും, അവിടെ നിന്ന് പ്രമോഷൻ കൊടുത്ത് സഫ്രഗൻ, അതുകഴിഞ്ഞ് മർത്തോമ്മാ മെത്രാപ്പോലിത്താ ഒക്കെ ആക്കുന്നത്..??? പ്രായമാകുമ്പോൾ, പ്രായത്തിന്റെ വിവേകം കാണിക്കാത്ത ഇവരെയൊക്കെ എന്തിനോട് ഉപമിക്കണം..?? പല്ലുമുറിയെ തിന്ന്, ഇറച്ചി എല്ലിൽ കുത്തുമ്പോൾ സമനില തെറ്റി കാണിക്കുന്ന ഇതുപോലത്തെ കോപ്രായങ്ങൾ കാണുമ്പോൾ സഭാ വിശ്വാസികൾക്ക് പുച്ഛം തോന്നുന്നു. ഇവരിലും എത്രയോ ഭേദമാണ്, അന്നത്തെ അന്നത്തിനു വേണ്ടി കോമാളിത്തരം കാണിക്കുന്ന സർക്കസ്സിലെ കോമാളികളായി വേഷമിടുന്ന പാവങ്ങൾ.
മാർത്തോമ്മാ സഭയുടെ ചട്ടക്കൂടിനുള്ളിൽ ഒരു വിശ്വാസ, ആചാരങ്ങൾ ഉണ്ട്. അത് പാലിച്ച് പോകുക എന്നത്, ബിഷപ്പ് ആണെങ്കിലും, പട്ടക്കാരൻ ആണെങ്കിലും, വിശ്വാസി ആണെങ്കിലും പാലിക്കപ്പെടേണ്ടത് ആണ്. അല്ലാതെ ചോറ് ഇവിടെയും കൂറ് അവിടെയും എന്നുള്ള നിലപാട് ശരിയല്ല, അതിനോട് യോജിക്കാനും കഴിയില്ല. അനുമോദന സമ്മേളനം ഉൽഘാടനം ചെയ്യാൻ വന്നത് ഓർത്തഡോക്സ് സഭ മുബൈ ഭദ്രസനാധിപൻ ഡോ. ഗീവർഗീസ് മാർ കുറിലോസ് മെത്രാച്ചാനാണ്. മാർത്തോമ്മാ സഭയിൽ മറ്റാരും ഇല്ലായിരുന്നോ..?? അല്ലെങ്കിൽ സഹോദരി സഭ ആയ സി എസ് ഐ ഇടവകയിലെ ബിഷപ്പുമാരും ഇല്ലായിരുന്നോ..?? പൂർവ്വ പിതാക്കന്മാരുടെ പ്രാർത്ഥനായാലും, കഷ്ടപ്പാടിനാലും കെട്ടിയുയർത്തിയ മാർത്തോമ്മാ സഭയ്ക്ക് യോജിക്കാത്ത, മറ്റുള്ള സഭകളുടെ വിശ്വാസ, ആചാരങ്ങൾ, ഇവിടെയിട്ട് അമ്മാനമാടാം എന്ന് വിചാരിക്കുന്നവർക്കും, അതിന് കുട പിടിക്കുന്നവർക്കും, ഇങ്ങനെയുള്ള ആചാരങ്ങൾ നിരവധിയുള്ള സഭകളിലേക്ക് ചേക്കേറാമല്ലോ..?? എന്തുകൊണ്ട് പോകുന്നില്ല..?? പോയാലും ഇവിടെ ആർക്കും ഒരു പ്രായാസവും ഉണ്ടാവില്ല. ആരും പുറകെ വന്ന് അയ്യോ തിരുമേനി...പോകല്ലേ, അയ്യോ അച്ചാ... പോകല്ലേ എന്ന് പറയത്തുമില്ല.
ഞായറാഴ്ച്ച ആരാധനയിൽ 15 പേർക്കുമാത്രം പങ്കെടുക്കാൻ അനുവാദം ഉള്ളപ്പോഴാണ്, ലോക്ക്ഡൌൺ ദിവസമായ ശനിയാഴ്ച്ച ഗായകസംഘത്തിൽ മാത്രം 20 പേരും, കാഴ്ച്ചക്കാരായി 200-ൽ അധികം പേരും തടിച്ചുകൂടിയ ഒരു സ്വീകരണം നടത്തിയത്. ഒരു വിവാഹത്തിന് ക്യാമറമാൻ ഒരാൾ കൂടിയതിന് പുറത്ത് പോകണം അല്ലെങ്കിൽ ബന്ധുക്കാരിൽ ഒരാൾ പുറത്ത് പോകണം എന്ന് നിർബന്ധം പിടിച്ച പട്ടക്കാർ ഉള്ള മാർത്തോമ്മാ സഭയിൽ ആണ് ഗായക സംഘത്തിൽ 20 പേരും കാഴ്ചകാർ 200 പേരും കൂടിയ എഴുന്നള്ളത്ത് നടന്നത്.
ഇതൊന്നും കൂടാതെ, അഹങ്കാരത്തിന് കൈയ്യും കാലും വെച്ച ബെർന്നബാസ് മെത്രാച്ചൻ കഴിഞ്ഞ ദിവസം പാമ്പാടി ഓർത്തഡോക്സ് പള്ളിയിൽ അവിടെ കബറടക്കിയ തിരുമേനിയുടെ കബറിടത്തിൽ പ്രാർത്ഥിക്കുകയും ചെയ്തു. ഇങ്ങനെയൊരു ആചാരം മാർത്തോമ്മാ സഭയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു ബിഷപ്പ് ചെയ്യുന്നത്. മാർത്തോമ്മാ സഭ വിശ്വാസാചാര ലംഘനം നടത്തിയ ഇദ്ദേഹം സഭയിൽ വിശ്വാസികൾക്കിടയിൽ കുത്തിത്തിരുപ്പ് ഉണ്ടാക്കുവാനുള്ള ശ്രമത്തിലാണ്.
ഒരു അവസരം കിട്ടാൻ കാത്തിരുന്ന നാണംകെട്ട ഈ മെത്രാച്ചന്റെ താമസിയാതെ സഭാ വിശ്വാസത്തിന് എതിരായി ചാത്തന്മാരെ പള്ളികളിൽ പ്രതിഷ്ഠിക്കുവാനും, മെഴുകുതിരി കത്തിക്കൽ, കബറിടത്തിൽ പ്രാർത്ഥന, ധൂപ പ്രാർത്ഥന, റാസ, ചെണ്ടമേളം, താലപ്പൊലി, അമ്മൻകുടം തുള്ളൽ, കരിമരുന്ന് പ്രയോഗം എന്നിവ കാണേണ്ടി വരുന്നതിന് മുൻപ്, ഈ കുലം കുത്തി മെത്രാനെ സഭയിൽ നിന്ന് തന്നെ എന്നുന്നേക്കുമായി തച്ചുടക്കണം എന്നാണ് വിശ്വാസികളുടെ ആഗ്രഹവും.
32.82°C








