Forecast Weather using OpenWeatherMap with PHP

Kerala

  • Friday 6:25 pm
  • 15th May, 2026
  • Moderate Rain
30.82°C30.82°C
  • Humidity: 93 %
  • Wind: 0.96 km/h

Breaking News

  • തൃശ്ശൂർ മുപ്ലിയത്ത് അതിഥി തൊഴിലാളികൾ ഏറ്റുമുട്ടി,ആറുവയസ്സുകാരൻ വെട്ടേറ്റു മരിച്ചു
  • രാഹുലിന് വീണ്ടും'മോദി' പരാമര്‍ശ കുരുക്ക്; മാനനഷ്ടക്കേസിൽ പാറ്റ്ന കോടതിയിൽ ഏപ്രിൽ 12 ന് ഹാജരാകണം, നോട്ടീസ്
  • ലക്ഷദ്വീപ് എം പി മുഹമ്മദ് ഫൈസലിൻ്റെ അയോഗ്യത പിൻവലിച്ചു, ലോക്സഭാ  സെക്രട്ടറിയേറ്റ് ഉത്തരവിറക്കി
i2i News Trivandrum

സഭാ തർക്കവിഷയത്തിൽ പാത്രിയർക്കീസ് ബാവ  നിലപാട് തേടി എന്ന തരത്തിൽ പ്രചരിച്ച കത്ത്  വൻ വിവാ​ദത്തിലേക്ക്. ഈ കത്ത് വിവാദമായ പശ്ചാത്തലത്തിൽ  ബാവയുടെ സെക്രട്ടറിയായ ഫാ. ജോഷി സി.എബ്രഹാം  സഹവൈദികന് അയച്ച ശബ്ദ സന്ദേശത്തിൽ വ്യക്തമാകുന്നത് പാത്രിയർക്കീസ് ബാവയുടേതെന്ന തരത്തിൽ പ്രചരിച്ച കത്ത് പൂർണമായും  ബാവയുടേത് അല്ലായിരുന്നുവെന്നും അത്  സെക്രട്ടറിയായ ഫാ. ജോഷി സി.എബ്രഹാമിന്റേതാണെന്നുമാണ്.   ആ കത്ത് മെത്രാപ്പോലീത്തമാരാരോ ചോർത്തിയതാണെന്നും അദ്ദേഹം സംശയിക്കുന്നു.  ഈ വൈദികൻ എന്തിനുവേണ്ടിയാണ് പാത്രിയർക്കീസ് ബാവയുടെ കത്തിൽ എന്തിന് ഇത്രയധികം കാര്യങ്ങൾ സ്വന്തമായി ചേർത്തെന്നും ഇത് മാധ്യമങ്ങൾക്ക് ആരാണ് ചോർത്തി നൽകിയെന്നുമെന്നാണ് ഇപ്പോൾ ഉയരുന്ന സംശയം. ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ കാലം ചെയ്യുകയും മലങ്കര മെത്രാപ്പോലീത്തയെ തെരഞ്ഞെടുക്കുന്നതിനായി ഒക്ടോബർ 14ന് മലങ്കര അസോസിയേഷൻ കൂടാനിരിക്കുന്ന സാഹചര്യത്തിൽ ഇങ്ങനെയൊരു ഇപ്പോൾ കത്ത് ഇറങ്ങിയതാണ് ദുരൂഹത വർധിപ്പിക്കുന്നത്. കഴിഞ്ഞയാഴ്ച ഇതുപോലെ കണ്ടനാട് ഭദ്രാസനത്തിലെ ജോസഫ് മലയിൽ എന്ന കത്തനാർ വന്നവനും നിന്നവനും എന്ന തരത്തിൽ ഒരു വേർതിരിവ് ഉണ്ടാക്കുന്ന വിവാദ പരാമർശം നടത്തിയിരുന്നു. ഇതിന്റെ പിന്നിലുള്ളവർ തന്നെയാണ് പാത്രിയർക്കീസ് ബാവയുടേതെന്ന പേരിൽ പ്രചരിച്ച കത്തിന്റെ പിന്നിലെന്നും സംശയിക്കുന്നു . വിശ്വാസികളുടെ മനസിൽ വിഷം കുത്തിവച്ച് സ്പർദ്ധ വർധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയുള്ളതാണീ കത്തുമെന്ന് അനുമാനിക്കപ്പെടുന്നു. 

ഇന്നലെയിറക്കിയ കത്തിലെ പ്രധാന പരമാർശങ്ങൾ ഇങ്ങനെയാണ്; 

പുതിയ കാതോലിക്കയെ വാഴിക്കുന്ന ചടങ്ങിലേക്ക് ഓർത്തഡോക്‌സ് വിഭാഗം, പാത്രിയർക്കീസ് ബാവായെ ക്ഷണിക്കുകയാണെങ്കിൽ എടുക്കേണ്ട നിലപാടുകളാണ് കത്തിൽ പ്രധാനം.യാക്കോബായസഭാ സൂന്നഹദോസ് കൂടിയാണ് നിർദേശങ്ങൾ സമർപ്പിക്കേണ്ടത്. ശ്രേഷ്ഠ കാതോലിക്കാ ബാവാ മലങ്കരയിലുണ്ടെന്ന ബോധ്യം നിലനിർത്തിവേണം തീരുമാനങ്ങളെടുക്കാനെന്നും കത്തിൽ പറയുന്നു.

മറ്റ നിർദേശങ്ങൾ ഇങ്ങനെയാണ്; 

* കാതോലിക്കാബാവാ ഇനി പൗരസ്ത്യ കാതോലിക്ക ആയിരിക്കില്ല, ഇന്ത്യയുടെ മാത്രം കാതോലിക്ക ആയിരിക്കും.

* സഭാത്തർക്കം നിലനിൽക്കുന്ന സ്ഥലത്ത് ഇനിയും പള്ളികൾ കൈയേറില്ല.

* കോടതിവിധിപ്രകാരം ഓർത്തഡോക്‌സ് വിഭാഗത്തിന്റെ കൈവശമായ അമ്പതിലധികം പള്ളികൾ യാക്കോബായ വിഭാഗത്തിന് തിരികെ നൽകും.

* രണ്ടുസഭകളും പരസ്പര ബഹുമാനത്തോടുകൂടി, രണ്ടു റീത്തുകളായി അന്ത്യോഖ്യാ സിംഹാസനത്തിന് കീഴിൽ തുടരും.

* കോടതി വ്യവഹാരങ്ങൾ അവസാനിപ്പിക്കും.

* ആകമാന സുറിയാനി സഭയുടെ കാനോൻ നിയമങ്ങൾ ഇരുസഭകൾക്കും ബാധകമായിരിക്കും.

* ഇടവകകൾ വിഭജിക്കുന്നത് പള്ളികളുടെ പൊതുയോഗ തീരുമാനപ്രകാരമാകും.

* ‘മാർത്തോമ്മാശ്ലീഹായുടെ സിംഹാസനത്തിൽ ആരൂഢനായിരിക്കുന്ന’ എന്ന പദവി ഉപേക്ഷിക്കും.

-ഈ നിർദേശങ്ങളിൽ സൂന്നഹദോസ് കൂടി നിലപാടറിയിക്കാനാണ് പാത്രയർക്കീസ് ബാവാ ആവശ്യപ്പെട്ടിട്ടുള്ളത്.

Readers Comment

Add a Comment